Horoscope of the Week (May 24-30 2020)
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
വികാരങ്ങള്‍ ഇപ്പോഴും ഉയര്‍ന്ന തലത്തില്‍ തന്നെയാണ്. എങ്കിലും ഈ നിമിഷത്തിലെ ഏറ്റവും ശക്തമായ വൈശിഷ്ട്യം എന്നത് നിങ്ങളുടെ കാല്പനിക ആദര്‍ശമാണ്. നിങ്ങളൊരു പൂര്‍ണമായൊരു ലോകത്തെ സ്വപ്നം കാണുന്നു. മറ്റുള്ളവരില്‍ നിന്നും മികച്ചത് മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ക്ക് നിങ്ങളുടെ പ്രതീക്ഷകള്‍ അനുസരിച്ച് ഉയരാന്‍ സാധിക്കുമോയെന്നുള്ളത് മറ്റൊരു ചോദ്യം.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
പതിയെ പതിയെ ധന സംബന്ധമായ നക്ഷത്രങ്ങള്‍ ശക്തി പ്രാപിക്കുന്നു. ആഴ്ചയവസാനത്തോടെ അത് ഉന്നതിയിലെത്തും. ഓരോ ദിവസവും കഴിയുന്തോറും ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായി വരുന്നു. നിങ്ങളുടെ ബാങ്കില്‍ അവശേഷിച്ചിരിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ഹൃദയത്തിനും നേട്ടം ലഭിക്കും.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് എളുപ്പമാക്കുന്നതിനായി ആഴ്ചയുടെ പകുതിയോടെ ബുധന്‍ ഉള്‍പ്പെടുന്ന ഒരു കൗശലകരമായ സാഹചര്യം ഉരുത്തിരിയുന്നുണ്ട്. തര്‍ക്കത്തിലുള്ള സാമ്പത്തിക ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റിയ സമയമാണിത്. എന്നിട്ട് ലാഭമുണ്ടാക്കൂ. തൊഴില്‍ സംബന്ധമായവ സ്ഥാനക്കയറ്റത്തിനും പുതിയ ഉത്തരവാദിത്തം ലഭിക്കുന്നതിനും ഇടയാക്കും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
മനസ്സു മാറ്റുന്നതിന് തയ്യാറാകൂ. കഴിഞ്ഞ രണ്ടാഴ്ചകളിലായി നിങ്ങള്‍ തയ്യാറാക്കിയ കരാറുകളില്‍ നിങ്ങളെ ആര്‍ക്കും തളച്ചിടാന്‍ ആകുകയില്ല. അതിനാല്‍, നിങ്ങള്‍ക്ക് അതില്‍ നിന്നും പുറത്തു പോകണം എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് ഇതുപോലൊരു അവസരം ഇനി കിട്ടില്ല. പ്രണയത്തില്‍ മാത്രമേ നിങ്ങള്‍ രഹസ്യം സൂക്ഷിക്കുകയും ഒരു പ്രത്യേക വ്യക്തിയോട് നിങ്ങളുടെ വിശ്വസ്തത കാത്തുസൂക്ഷിക്കുകയും വേണ്ടതുള്ളൂ.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ചര്‍ച്ചകള്‍ ഇല്ലെങ്കില്‍ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യം പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമെന്നൊരു ചൊല്ലുണ്ട്. അതാണ് ഈ മൃദുലമായ വൈകാരിക നിമിഷത്തില്‍ ഓര്‍മ്മ വരുന്നത്. എങ്കിലും ഇപ്പോള്‍ ചില വ്യക്തിപരമായ വിഷയങ്ങളില്‍ നിശബ്ദത പുലര്‍ത്തുകയാണ് ഏറ്റവും നല്ല രീതി. ഈ അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാന കാരണങ്ങളെ നിങ്ങള്‍ താമസംവിനാ സന്തോഷത്തോടെ അഭിമുഖീകരിക്കേണ്ടി വരും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹനില നിങ്ങളുടെ തലയിലേക്ക് ധനസംബന്ധമായ വിഷയങ്ങളില്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എങ്കിലും അടുത്തയാഴ്ച വരെ അതുണ്ടാകില്ല. അതിനാല്‍ നിങ്ങളുടെ അടുത്ത ധനസമ്പാദന നീക്കത്തെക്കുറിച്ച് ആസൂത്രണം ചെയ്യാന്‍ ചില ദിവസങ്ങള്‍ കൂടെ ലഭിക്കും. ആ സമയം കൊണ്ട് ഒരു പ്രണയ ബന്ധമോ പങ്കാളിത്തമോ നിര്‍ണായക വഴിത്തിരിവിലെത്താം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
കുറച്ച് കാലത്തേക്ക് സമ്മര്‍ദ്ദത്തെ അയച്ചു വിടുന്നത് ബുദ്ധിപരമാണ്. അടുത്ത മൂന്നാഴ്ചയ്ക്കകം നിങ്ങളുടെ പാത്രത്തില്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിക്കും. അതിനാല്‍ ബുദ്ധിപരമായിരിക്കുക. ആഴ്ചയുടെ മധ്യത്തില്‍ വിശ്രമിക്കുക. ബുധനാഴ്ചയ്ക്കുശേഷം വിദ്യാഭ്യാസ കാര്യങ്ങളില്‍ നല്ലൊരു മാറ്റമുണ്ടാകും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
എല്ലാവരും സ്വയം ആനന്ദിക്കുമ്പോള്‍ ചിലരെങ്കിലും അസൂയാലുക്കളാകുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഒരു ആഗ്രഹമുണ്ടായിരിക്കുമ്പോള് അടുത്ത് എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. തൊഴിലില്‍ നിങ്ങള്‍ക്ക് അനുകൂലമായി മോശം സാഹചര്യം തിരിഞ്ഞുവരും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഈ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചെറിയ തോതില്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരും. ഏതൊരു വൈകാരിക മുറിവുകളും വ്യാഴാഴ്ചയോടെ ഉണങ്ങും. കുടുംബാംഗങ്ങള്‍ മധുര വാക്കുകളുമായി നിങ്ങളുടെ സഹായത്തിന് എത്തും. ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ രഹസ്യാത്മകത സഹായിക്കുകയില്ല.നിങ്ങളുടെ മനസ്സില്‍ എന്താണെന്ന് നിങ്ങള്‍ ആളുകളോട് പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താണെന്ന് അവര്‍ക്കെങ്ങനെ മനസ്സിലാകും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ മനസ്സ് മാറുന്നതിന് നിങ്ങളെ കുറ്റപ്പെടുത്താന്‍ ആകില്ല. ആര് ചെയ്യുന്നതുപോലെയും നിങ്ങള്‍ക്കും പദ്ധതികള്‍ മാറ്റാനുള്ള അവകാശമുണ്ട്. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പുറത്ത് വരുമ്പോള്‍ മണലില്‍ തലപൂഴ്ത്തിയിരുന്നിട്ട് കാര്യമില്ല. ചില അടിസ്ഥാനപരമായ വികാരങ്ങള്‍ അടുത്ത രണ്ടാഴ്തയ്ക്കുള്ളില് പുറത്തുവരും. ഒരുപക്ഷേ, അത് ഒരു ആശ്വാസമായേക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പ്രണയത്തിന്റെ ഗ്രഹമായ വെള്ളി നിങ്ങളുടെ സ്നേഹത്തിന്റെ വീട്ടിലേക്ക് എത്തുകയാണ്. അത് നിങ്ങളുടെ സ്നേഹത്തെ ഇരട്ടിയാക്കും. സര്‍ഗാത്മക വ്യക്തികള്‍ക്കും അനുഗ്രഹം ലഭിക്കും. അത്ലറ്റുകള്‍ക്ക് വിജയം കൈവരാന്‍ പോകുന്നു. തൊഴിലില്‍ നിങ്ങള്‍ ഏറ്റവും പുതിയ, പുരോഗനാത്മകമായ ആശയവുമായി ബന്ധപ്പെടും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
മുന്‍കൂട്ടി എടുക്കാത്ത ഒരു തീരുമാനം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നാടകീയ മാറ്റം ഉണ്ടാക്കും. പെട്ടെന്നുള്ളൊരു മഹാമനസ്കതയോടു കൂടിയ പ്രവര്‍ത്തനത്തിന് ഒരു ബന്ധത്തെ പൂര്‍ണമായി മാറ്റുന്നതിന് കഴിവുണ്ട്. പക്ഷേ, അത് നിങ്ങളുടെ കാര്‍ഡുകള്‍ ശരിയാം വിധം കളിച്ചാലേ സംഭവിക്കുകയുള്ളൂ.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങള്‍ മോശം വികാരങ്ങളെ വെറുക്കുന്നു. ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിങ്ങള്‍ എന്തും ചെയ്യും. ചക്രവാളത്തില്‍ പങ്കാളിത്തത്തെ കുറിച്ചുള്ള വിഷയങ്ങളില്‍ ഒരു തര്‍ക്കം കാണുന്നു. പക്ഷേ, ഇപ്പോള്‍ മുന്‍കൈയെടുത്തു കൊണ്ട് ആ അഭിപ്രായ വ്യത്യാസത്തെ മാറ്റിനിര്‍ത്താം. വീട്ടിലെ നിങ്ങളുടെ പോസിറ്റീവ് സമീപനത്തെ മറ്റുള്ളവര്‍ പ്രശംസിക്കും.