Horoscope of the Week (May 17-23 2020)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വീടും സമ്പത്തും സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്ക് കാര്യമായ ആശ്വാസം ലഭിക്കും. ഗാര്‍ഹികചെലവുകള്‍ അനുകൂലമായ അവസ്ഥയിലേക്ക് പ്രവേശിക്കുമെന്ന് സംശയിക്കേണ്ട കാര്യമില്ല. വീട്ടുപകരണങ്ങളോ വീടോ മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എന്നിരുന്നാലും വിശദമായി കാര്യങ്ങള്‍ മനസിലാക്കേണ്ടത് ആവശ്യമാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പ്രതീക്ഷ നല്‍കുന്ന സ്നേഹമാണെങ്കില്‍ അതിലുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാം. ഏതവസ്ഥയിലും നിങ്ങളുടെ പെരുമാറ്റം കുറേക്കൂടി മെച്ചപ്പെടുത്തുന്ന രീതിയിലേക്ക് നിങ്ങളെ എത്തിക്കുന്ന സ്ഥിതിയിലാണ് ശുക്രന്‍റെ സ്ഥാനം. വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ നല്ല രീതിയിലുള്ള മാറ്റങ്ങളോട് നന്നായി പ്രതികരിക്കും. അത് ഉദാത്തമായ ചില ചൈതന്യങ്ങളെ വളര്‍ത്തിയെടുക്കുന്നതനുസരിച്ചിരിക്കുമെന്ന് മാത്രം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ശ്രദ്ധ നിയമപരമായ കാര്യങ്ങളിലേക്ക് തിരിയുന്നു. തിരിച്ചേൽപ്പിക്കാൻ സമയം കഴിഞ്ഞ ഒരു ലൈബ്രറി പുസ്തകമാണെങ്കിൽപ്പോലും, ആഴ്ചാവസാനത്തോടെ എല്ലാം പൂർത്തിയാക്കുന്നതിന് നിങ്ങൾ പരമാവധി ശ്രമിക്കണം, അല്ലാത്തപക്ഷം കുറച്ച് മാസങ്ങൾക്കുള്ളിൽ അവ നിങ്ങൾക്ക് പ്രയാസമുണ്ടാക്കും. സ്നേഹത്തിൽ, നിങ്ങളുടെ ചില പഴയ ആഗ്രഹങ്ങൾ നിറവേറാൻ പോകുകയാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇരുട്ടിലായതു പോലെ നിങ്ങളുടെ ഉള്ളിൽ ചെറിയൊരു തോന്നലുണ്ടെങ്കിൽ എനിക്ക് ആശ്ചര്യമില്ല. മറ്റുള്ളവർ പറഞ്ഞും വിശദീകരിച്ചും അവരെക്കൊണ്ടാകുന്നതുമെല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇനി ബാക്കിയുള്ള ബാക്കും പൂരിപ്പിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ വിഡ്ഢികളെ സന്തോഷത്തോടെ സഹിക്കേണ്ട കാര്യമില്ല. പൊട്ടിത്തെറിക്കണം എന്നുണ്ടെങ്കിൽ അങ്ങനെയാകാം. അങ്ങനെ ചെയ്താലും നിങ്ങളുടെ പങ്കാളികളും ബന്ധങ്ങളും ദയയോടെ പ്രതികരിക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പുതിയ മുറിവുകളുണ്ടാക്കുന്നതിനേക്കാൾ പഴയ മുറിവുകൾ സുഖപ്പെടുത്തുന്നതാണ് ഇപ്പോൾ നല്ലത്. നിങ്ങളുടെ ചെയ്യേണ്ടതിനെക്കാൾ കൂടുതൽ കൈകാര്യം ചെയ്യുമെന്ന് സഹപ്രവർത്തകരും തൊഴിലുടമകളും പ്രതീക്ഷിക്കുന്നു…

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചില സമയത്ത് ഉണരുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, എന്താണ് താൻ ചെയ്യുന്നത് എന്നോർത്ത്. വ്യക്തിപരമായ ഒരു അഭിലാഷം സാധിച്ചെടുക്കാനുള്ള എല്ലാ കാരണങ്ങളും വളരെ മുമ്പേ നഷ്ടപ്പെട്ടെന്ന് നിങ്ങൾ തിരിച്ചറിയും. ഇപ്പോൾ ചെയ്യുന്നതെന്താണോ അത് തുടരുക, ഭാവിയിൽ വലിയ വിജയങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾ അടിസ്ഥാനപരമായി ആളുകളുടെ വ്യക്തിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നല്ല പങ്കാളികളും ആളുകളും ചുറ്റുമുണ്ടെങ്കിൽ നിങ്ങൾ ഏറെ സന്തോഷിക്കും. മുന്നോട്ടുള്ള വഴികളിൽ ഒരുപാട് ആളുകളുമായി ബന്ധപ്പെടേണ്ടി വരും എന്നതിൽ യാതൊരു സംശയവും ഇല്ല. അതിനാൽ എല്ലാ ക്ഷണങ്ങളും സ്വീകരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇന്ന് നിങ്ങൾ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും പറ്റുന്ന മാനസികാവസ്ഥയിലല്ല. എന്നാൽ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് ആരെയെങ്കിലും കുറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. നന്നായി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ജോലിയിൽ. മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ബഹുമാനം ആവശ്യമാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

തീര്‍ച്ചയായും നിങ്ങള്‍ വളരെ ഉല്‍സാഹത്തോടെയിരിക്കുന്ന സമയമായിരിക്കും. വരാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കായിരുന്നെങ്കില്‍, ഒരും കാര്യം കൂടി നിങ്ങള്‍ അറിയുമായിരുന്നു. സാമ്പത്തീക കാര്യങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ തിരിച്ചറിവുകളുമായി ബന്ധമുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. തീവ്രമായ വൈകാരിക ബന്ധങ്ങള്‍ പോലും നിങ്ങളുടെ സമ്പത്തിനെ ആശ്രയിച്ചിരിക്കും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഗ്രഹനില നോക്കുമ്പോള്‍ സമീപഭാവിയില്‍ സമ്പത്തിലും ജോലിയിലും അനുകൂലമായ വര്‍ധനയുണ്ടാകുമെന്നതിനാല്‍, ഒരു ഇടവേളയെടുത്ത് വരുന്ന രണ്ടാഴ്ചകളിലുണ്ടാകാന്‍ പോകുന്ന ശക്തമായ സാമൂഹ്യമാറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. നിലവിലുള്ള അവസ്ഥയില്‍ നിന്ന് പുറത്തിറങ്ങേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യമുണ്ട്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വീട്ടിൽ തീർത്തും വ്യത്യസ്തവും ഏറെ സ്വാഗതം ചെയ്യപ്പെടുന്നതുമായ ഒരു ഘട്ടത്തിലേക്ക് നിങ്ങൾ ഉടൻ തന്നെ പ്രവേശിക്കും. പ്രതീക്ഷ നല്‍കുന്ന സ്നേഹമാണെങ്കില്‍ അതിലുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാം. ഏതവസ്ഥയിലും നിങ്ങളുടെ പെരുമാറ്റം കുറേക്കൂടി മെച്ചപ്പെടുത്തുന്ന രീതിയിലേക്ക് നിങ്ങളെ എത്തിക്കുന്ന സ്ഥിതിയിലാണ് ശുക്രന്‍റെ സ്ഥാനം. വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ നല്ല രീതിയിലുള്ള മാറ്റങ്ങളോട് നന്നായി പ്രതികരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇതുപോലെയുള്ള സമയങ്ങളില്‍ സാധാരണയുള്ളതില്‍ കൂടുതല്‍ വൈകാരികതയുള്ളവരായി നിങ്ങള്‍ മാറിയേക്കാം. നിങ്ങളിലെ നല്ല ചിന്തകള്‍ പുറത്തു വരാന്‍ ഇത് സഹായിക്കുമെങ്കിലും മോശം ചിന്തകളെ നിയന്ത്രിക്കുന്നത് മറക്കരുത്. ഇഷ്ടങ്ങള്‍ തുറന്ന് പറയാമെങ്കിലും നിങ്ങളുടെ ചിന്താരീതി ശരിയായ രീതിയിലേക്കെത്തിയിട്ടില്ലെങ്കില്‍, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook