scorecardresearch
Latest News

Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the Week (May 10 – May 16, 2020): ‘വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?’ പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജ്യോതിഷികൾ പലപ്പോഴും നിങ്ങളെ കുറച്ചുകാണുന്നു. നിങ്ങൾക്കറിയാകുന്നതു പോലെ നിങ്ങൾ എത്ര കാൽപ്പനികരാണെന്ന് അവർ സംശയിക്കുന്നു. ഈയാഴ്ച നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റാൻ നിങ്ങൾക്ക് സാധിക്കും. ഒരു ചെറുപുഞ്ചിരി കൊണ്ട് പലതിനേയും നേരിടാൻ നിങ്ങൾക്ക് സാധിക്കും. ചിലപ്പോൾ നിയമപരമായ വെല്ലുവിളികളെ പോലും !

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഭാവി ശോഭനമായിരിക്കണം. ഒരു കുതിച്ചുചാട്ടത്തോടെ നിങ്ങൾ ഉടൻ സ്വതന്ത്രരാകും. ജോലിയുടെ ഭാരവും ഉത്തരവാദിത്തങ്ങളും അവസാനിപ്പിച്ച് അധികാരികളോടുള്ള യുദ്ധം അവസാനിപ്പിച്ച് സ്വാതന്ത്ര്യം അനുഭവിക്കും. ഒന്നിനും തിടുക്കം കൂട്ടരുത്. സമയത്തോട് സഹകരിക്കണം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ബുദ്ധിയേയും നർമബോധത്തേയും ഭരിക്കുന്ന ബുധൻ അതിന്റെ പരമാവധി നിങ്ങൾക്കു വേണ്ടി ചെയ്യുന്നുണ്ട്. എന്തൊരു കാര്യത്തിലും നിങ്ങൾക്ക് ഏറ്റവും മികച്ച ആശയങ്ങൾ തന്നെയുണ്ട്. ഓരോ ചുവടും സൂക്ഷിച്ചു വച്ചാൽ അധികം പ്രയാസപ്പെടാതെ തന്നെ വിജയം നിങ്ങളുടെ കൈക്കുമ്പിളിലാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ ഗ്രഹനിലയിലെ ഏറ്റവും പ്രധാനയിടത്ത് ചന്ദ്രൻ ഉടനെത്തും. ഇതുവരെ എത്തിയിട്ടില്ല. അതിനാൽ സാമൂഹികമായ സംതൃപ്തിക്കായി കുറച്ചുകൂടി കാത്തിരിക്കുക. നിങ്ങളുടെ പുതിയ വൈകാരിക ചക്രം വളരെ രഹസ്യ സ്വഭാവമുള്ളതാണ്. അതിനാൽ അതെല്ലാം നിങ്ങൾ സ്വന്തം ഹൃദയത്തോട് ചേർത്തു വയ്ക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്യുന്നുണ്ട്. ഇനി പ്രതിഫലത്തിനു കാത്തിരിക്കാനുള്ള സമയമാണ്. വ്യാഴാഴ്ച മുതൽ ജീവിതം അൽപ്പം മന്ദഗതിയിലാകും. ക്രിയേറ്റീവ് ആയ ആളുകൾക്ക് പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള സമയം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും അത്ര പ്രയാസമല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത്. ചെറിയ തടസങ്ങൾ ഉണ്ടെങ്കിലും കുടുംബ കാര്യങ്ങളും നന്നായി തന്നെ നടക്കും. ഇതൊന്നും നിങ്ങളുടെ തെറ്റല്ല എന്ന് ഞാൻ എടുത്തു പറയുന്നു. പ്രണയ ബന്ധങ്ങളിൽ ഏറ്റവും ഭംഗിയായ ദിവസങ്ങളായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ കാൽപ്പനികതയുടെ നക്ഷത്രങ്ങൾ ഇഴചേർന്നാണ് കിടക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങൾ നിങ്ങളുടെ പ്രണയം തുറന്നു പറയാൻ ഉറ്റവും ഉചിതമാണ്. പക്ഷെ നിങ്ങൾ രണ്ടു പേരും ചില വിട്ടു വീഴ്ചകൾ നടത്തേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങൾ എന്തിലോ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്നിലേക്ക് കടക്കാനുള്ള സമയമായി. നിങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാകാനുള്ള സാധ്യത വലുതാണ്. അത് നിങ്ങളുടെ ജീവിതത്തെ ശരിക്കും മാറ്റും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വളരെ തിരക്കുപിടിച്ച ദിവസങ്ങളാണ്. വിരസമായ കാര്യങ്ങളിലാണ് നിങ്ങൾ ഏറെ സമയം ചെലവഴിക്കുക എങ്കിലും അവ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ സ്വപ്നം സഫലമാക്കാനുള്ള വഴികൾ എളുപ്പമാകും. വരുന്ന രണ്ടു മാസങ്ങളിൽ നിങ്ങൾക്കത് കാണാം. പ്രണയത്തിൽ നിങ്ങൾ തകർന്നു പോയേക്കാം. ചിലപ്പോൾ ഒന്നും ചോദിക്കാതെ പങ്കാളി നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്തേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഗ്രഹനിലകൾ വളരെ ഊർജത്തോടെയാണ് നിൽക്കുന്നത്. അതിനർഥം കാര്യങ്ങളെല്ലാം സുഗമമായി നടക്കും എന്നല്ല. കാര്യങ്ങൾക്ക് ഒരു ചിട്ടവരുത്തുകയാണെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ മറ്റുള്ളവരെ ഒരുപാട് സ്നേഹിക്കും. എന്നാൽ ഇപ്പോൾ നിങ്ങൾ സ്വയം കുറച്ച് ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബന്ധങ്ങളിൽ നിങ്ങളെ നയിക്കുന്ന മൂല്യങ്ങൾ ആളുകൾ തെറ്റിദ്ധരിച്ചേക്കാം. ഞാൻ ചെയ്യുന്നത് ചെയ്യുകയല്ല, ഞാൻ പറയുന്നത് പോലെ ചെയ്യുകയാണ് വേണ്ടത് എന്ന നിയമം ചിലപ്പോൾ ബന്ധങ്ങളിൽ പ്രവർത്തിക്കില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു വലിയ തുകയുടെ ചെക്കോ അല്ലെങ്കിൽ മറ്റെന്തോ വരുമാനമോ നിങ്ങളെ തേടി എത്തുന്നുണ്ട്. ബുധനാഴ്ച നിങ്ങളുടെ ഏറ്റവും ലാഭകരമായ ദിവസമായി കാണപ്പെടുന്നു. എന്നാൽ ഒരു കാര്യവും ഭാഗ്യംകൊണ്ടു മാത്രം നടക്കില്ല. മറ്റുള്ളവർ വെറുതേയിരുന്ന് സമയം കളയുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്താതെ പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week may 10 may 16 2020 check astrology prediction for aries virgo libra gemini cancer and other signs