Horoscope of the Week (May 09- May 15, 2021): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ കൗതുകകരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നിങ്ങളുടെ ചുമതലകൾ, ജ്യോതിഷത്തിലെ ഒന്നും തന്നെ ഉത്തരവാദിത്തങ്ങളിൽ നിന്നല്ലാതെ ഉണ്ടാക്കുന്നില്ല, നിങ്ങളുടെ വൈകാരിക ശക്തിയെ അംഗീകരിക്കുക, അതിന്റെ ഉറവിടത്തെ നിങ്ങളുടെ അബോധാവസ്ഥയിൽ നിന്നും മനസിലാക്കുക, അതിനെ വിവേകത്തോടെ ഉപയോഗിക്കുക. ചില സന്ദർഭങ്ങളിൽ മറ്റുള്ളവരെ നേരിടുന്നതിലൂടെ വളരെ കുറച്ചു നേട്ടം മാത്രമേ ഉണ്ടാവുകയുള്ളു.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
സാധാരണയിൽ നിന്ന് കൂടുതൽ സജീവമായി ജീവിക്കുന്ന നിങ്ങൾ ഇടവരാശിക്കാരന്റെ സ്വഭാവത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ നിലവിലെ യാത്രാ സാധ്യതകൾ വളരെ ശ്രദ്ധേയമാണ് എന്നാൽ കർശനമായ ദിനചര്യകൾ പാലിക്കുന്നത് നിരാശയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങളുടെ ഗ്രഹമായ ബുധൻ തിളക്കത്തോടെ സഹായകമാരായമായ സ്ഥലത്താണ് നിൽക്കുന്നത് എന്നത് നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ അത് നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ആശയക്കുഴപ്പത്തിലാക്കാനും പ്രോത്സാഹിപ്പിച്ചേക്കും. നിങ്ങളുടെ ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾ തീരുമാനങ്ങൾ എടുക്കുകയും വസ്തുതകൾക്കനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ആത്മവിശ്വാസമാണ് നിലവിലെ നിങ്ങളുടെ പ്രധാന സമ്പത്ത്. നിങ്ങളുടെ സംശയാതീതമായ ചിന്തകളുടെ ശക്തി നിങ്ങളുടെ ഏറ്റവും വലിയ മിത്രമാരാണെന്ന് തെളിയിക്കും. ആഭ്യന്തര പദ്ധതികളുമായി മുന്നോട്ട് പോകുക ബുദ്ധിമുട്ടുള്ള പങ്കാളികൾ കാരണം മാറ്റിവെക്കരുത്. എന്തായാലും, തൊഴിൽപരമായ ബന്ധങ്ങളിൽ നിങ്ങൾ ശ്രദ്ധേയമായ പ്രകടനം നടത്തണം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ചിന്തയുടെ തൊപ്പി ധരിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഇതുവരെയുള്ള ജീവിതം നിങ്ങൾ പ്രതിഫലിപ്പിക്കുകയും നിങ്ങളുടെ അടുത്ത ഘട്ടം എന്തായിരിക്കണമെന്ന് ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ചെയ്യുക. ഒപ്പം, ഒരു പ്രത്യേക ജീവിതശൈലിയുമായി പൊരുത്തപ്പെടാനുള്ള സമ്മർദ്ദങ്ങൾ മൂലം ഇതുവരെ ഒരു വശത്തേക്ക് മാറ്റിവെച്ച ആത്മീയ താൽപ്പര്യങ്ങൾ വികസിപ്പിച്ചെടുക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സൂര്യനും ചന്ദ്രനും സഹായകരമായ പൊരുത്തങ്ങൾ നൽകുന്നുവെന്നതിന്റെ ഫലമായി അടുത്ത വർഷം അഭിവൃദ്ധി വർധിക്കുമെന്ന് ആത്മവിശ്വാസത്തോടെ നമ്മുക്ക് പ്രവചിക്കാം. കൂടുതൽ പണം നിങ്ങളിലേക്ക് എത്തുന്നതനുസരിച്ച് നിങ്ങളുടെ സുരക്ഷയെ സംബന്ധിച്ച നിങ്ങളുടെ ആശങ്കകൾ ശമിക്കും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
വൈകാരികമായി നിങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പ്രവർത്തികൾ തുടരാനുള്ള സമയമാണിത്. അതിനെ ചോദ്യം ചെയ്യുന്നത് നിങ്ങളുടെ നിലനിൽപ്പിന് തന്നെ പ്രധാനമാണ്. ബന്ധങ്ങളെക്കുറിച്ച് പൊതുവായി നിങ്ങൾ ഇതുവരെ കരുതിയിരുന്ന എല്ലാ അനുമാനങ്ങളും നവീകരിക്കുക, പ്രത്യേകിച്ച് ഒന്നോ രണ്ടോ വ്യക്തികളെ കുറിച്ചുള്ളത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യമായ, അടുപ്പമുള്ളതും വൈകാരികവുമായ സാഹചര്യങ്ങളിൽ നിങ്ങൾ നൽകേണ്ടി വരുന്ന വിലക്ക് സമതുലിതമായ പ്രതിഫലം ലഭിക്കും, എന്നാൽ അത് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാകും വരിക. അതിനാൽ നിങ്ങൾ നിങ്ങളുടെ സഹജവാസനകളെ ആശ്രയിക്കുകയും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുകയും വേണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ ഭാവി നിങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാത്തിനുമുപരി, നമ്മളാരും ഒരു ദ്വീപിലല്ല, അതിനർത്ഥം, നിങ്ങൾ ഒറ്റയ്ക്ക് പോയാൽ, സുപ്രധാനമായ പിന്തുണയെല്ലാം നഷ്ടപ്പെടുകയും അത്യാവശ്യ വിശദാംശങ്ങൾ മറക്കുകയും ചെയ്യും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ കുറച്ചുപേർക്കെങ്കിലും നിങ്ങൾ ഒരു ദീർഘകാല മാറ്റത്തിന്റെ രീതിയിലാണെന്ന ആശയം ഇപ്പോൾ ലഭിച്ചു കാണും. നിങ്ങളുടെ സാധാരണ മകര രാശി പ്രതിരോധത്തെ സംക്ഷോഭത്തിന് സമർപ്പിക്കണം. ഈ ലളിതമായ പാഠം പഠിച്ചിട്ടില്ലാത്തവർ വളർച്ചയ്ക്കുള്ള നിങ്ങളുടെ അസാധാരണമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ ഇപ്പോൾ അത് പഠിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഈ മാസത്തെ സൂര്യന്റെയും ചന്ദ്രന്റെയും പൊരുത്തങ്ങൾ വളരെ പ്രയോഗികമാണ്. ഇത് ഓരോ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും. അത് നിങ്ങൾക്ക് നന്മ മാത്രമേ നൽകൂ. നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ ഉൾപ്പടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അത് ഗുണം ചെയ്യും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ചില ഘട്ടങ്ങളിൽ ജീവിതം മന്ദഗതിയിലാകുകയും പിന്നിലേക്ക് പോകുന്നതായും തോന്നും. ഇതിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ നിങ്ങൾ അനുഭവിച്ച എല്ലാ ഭാഗ്യങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. അത് നിങ്ങളുടെ നന്മക്കാണെന്ന് ഉറപ്പ് വരുത്തുക.