Horoscope of the Week (May 02- May 08, 2021):
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇത് അത്ഭുതകരമായ സമയമാണ്! ധാർമ്മികമായ ആശയങ്ങൾ ഏറ്റവും മുകളിലാണെന്ന് തോന്നുന്നു, പക്ഷേ നിങ്ങൾ അക്ഷമമായ ഒരു മാനസികാവസ്ഥയിലാണ്. അത്തരം ഉന്നതമായ പരിഗണനകൾ ഒരു വശത്തേക്ക് കൊണ്ടുപോകാം. കാൽപനികത നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, വളരെ വൈകുന്നതിന് മുമ്പ് നിങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാൻ നിങ്ങൾ തയ്യാറായേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിരവധി ആളുകൾക്ക് സങ്കൽപ്പിക്കാനാവുന്നതിനേക്കാൾ കൂടുതൽ പണവുമായി ബന്ധപ്പെട്ട് മൂർച്ച നേടിയ ആളാണ് നിങ്ങൾ.ഒരു സാമ്പത്തിക അട്ടിമറി നടപ്പാക്കുന്നതിനോട് നിങ്ങൾ അടുത്തെത്തും, ഒരു വിലപേശലിൽ വിജയിക്കാനുള്ള നിങ്ങളുടെ കഴിവ് ഇതിന് സഹായകമാവും. പക്ഷേ, നിങ്ങൾ ഒരിഞ്ച് സ്ഥലത്ത് ഒരു അടിയാണ് വയ്ക്കുന്നതെങ്കിൽ, നിങ്ങളുടെ ലാഭം നഷ്ടമായി മാറിയേക്കാം.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
പങ്കാളികൾ, പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, എതിരാളികൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ, നിങ്ങൾ ഇഷ്ടപ്പെടാത്ത ആളുകൾ, എല്ലാവർക്കും പൊതുവായ ഒരു കാര്യമുണ്ട്. അവർക്കൊന്നും മനസ്സ് ഉണ്ടാക്കാനോ അവർ എവിടെ നിൽക്കുന്നുവെന്ന് തീരുമാനിക്കാനോ കഴിയില്ല. എന്നിരുന്നാലും, ആഴ്‌ചയുടെ മധ്യത്തിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ വേഗത സംബന്ധിച്ച് നിർബന്ധം പിടിക്കാം. ഒപ്പം അവരെ ആശയക്കുഴപ്പത്തിൽ നിന്ന് ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്യാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജോലി, ആരോഗ്യം, പ്രായോഗിക കാര്യങ്ങൾ എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. എന്നിരുന്നാലും നിങ്ങൾ സ്വയം ഒരു പരിധിയിലേക്ക് തള്ളിവിടുകയാണോ അതോ നിങ്ങളുടെ പുറകിൽ ഉത്തരവാദിത്തങ്ങൾ ധാരളമുണ്ടെന്നോ, നിങ്ങൾ ക്ഷീണിച്ച അവസ്ഥയിലാണോ എന്നൊന്നും നിശ്ചയമില്ല. വൈകാരികമായി, നിങ്ങളുടെ ചാർട്ടിന്റെ സ്വാധീനമുള്ള ഭാഗങ്ങളിലൂടെ ശുക്രൻ സഹായകരമായി കടന്നുപോകുന്നു. അതിൽ നിന്ന് തുടർച്ചയായ നേട്ടങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് ആകർഷകമായി നിലനിൽക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയും. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ പോലും കൈകാര്യം ചെയ്യാനുള്ള മാർഗം അവയെ എങ്ങനെ ആസ്വദിക്കാമെന്ന് കാണിക്കുക എന്നതാണ്. കുടുംബവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്ക് ആഴമേറിയ അർത്ഥമുണ്ടാകാമെങ്കിലും, പൊതുവേ, ഇത് ആനന്ദത്തിനുള്ള സമയമാണ്. വീട്ടിലെ മിനുക്കുപണികൾ നിങ്ങൾക്ക് പ്രധാനമാണ് – അതിനാൽ ചുറ്റും വർണങ്ങൾ പടർത്താം നിങ്ങൾക്ക്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജ്യോതിഷം പറയുന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കാം, പക്ഷേ ചില മാറ്റങ്ങൾ അനിവാര്യമാണ്. എന്നിരുന്നാലും, മാറ്റങ്ങളുടെ കൃത്യമായ രൂപവും ദിശയും നിങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയും എന്നതാണ് കാര്യം. നിങ്ങൾക്ക് വീട്ടിലെ സംഭവങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ജീവിതത്തെ അതിന്റേതായ മധുരമുള്ള ഗതിയിൽ കൊണ്ടുപോകാൻ അനുവദിക്കരുത്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
കൂടുതൽ സമ്പാദിക്കാനുള്ള പുതിയ വഴികൾ നിങ്ങൾ സ്വപ്നം കണ്ടുകഴിഞ്ഞാൽ സാമ്പത്തിക കാര്യങ്ങൾ എങ്ങനെ ഉത്തേജിപ്പിക്കുമെന്നത് ആശ്ചര്യകരമാണ്. മൊത്തത്തിൽ, ഇത് പണം ചെലവഴിക്കാനുള്ള സമയമാണ്. പണം ചിലവഴിച്ച് നിങ്ങൾ സ്വയം പര്യടനം നടത്തണം. നിങ്ങൾ അത് അർഹിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇപ്പോൾ നിങ്ങൾ കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചിലപ്പോൾ യാഥാർത്ഥ്യം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മാത്രമല്ല നിങ്ങൾ പലപ്പോഴും ബുദ്ധിമുട്ടുകൾ അവഗണിക്കാൻ ശ്രമിക്കുന്നതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, ഇപ്പോൾ സുഹൃത്തുക്കളും മറ്റും നിങ്ങളെ വീണ്ടും കേൾക്കാൻ തയ്യാറാണ്. നിങ്ങൾ ക്ഷമിക്കാനും മറക്കാനും തയ്യാറാകും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പല തരത്തിൽ നിങ്ങൾ തികച്ചും പ്രശംസനീയമായ വ്യക്തിയാണ്. പതിവുപോലെ, നിങ്ങൾ ഏറ്റവും മികച്ച ഉദ്ദേശ്യങ്ങൾ മനസ്സിൽവച്ചാണ് പ്രവർത്തിക്കുന്നത്, നിങ്ങളുടെ സ്വാഭാവികമായ കാരുണ്യം മികച്ചതാണ്. എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കാൻ സമയം നൽകുക. കൂടാതെ, എല്ലാ കോണിലും നിങ്ങളെ മുന്നോട്ട് നയിക്കുന്നതായിട്ടുള്ള അഭിനിവേശമുണ്ടെന്ന് തോന്നുന്നു.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പ്രയോജനകരമായ ചാന്ദ്ര വിന്യാസങ്ങളിൽ നിങ്ങളെ മൂടിക്കൊണ്ട് ചന്ദ്രൻ നിങ്ങളെ ഒരു പറക്കലിന്റേതായ ആരംഭത്തിലേക്ക് നയിക്കുന്നു. ബുധനാഴ്ച സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക. വാരാന്ത്യത്തിൽ കുടുംബ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. നിഗൂഢമായ ഗ്രഹങ്ങൾ മുൻകാലങ്ങളിൽ സഹായിച്ചിട്ടുണ്ട്. അവ ഇപ്പോൾ കൂടുതൽ സഹായം വാഗ്ദാനം ചെയ്യും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വളരെയധികം വാഗ്ദാനങ്ങൾ നൽകിയ ആരെയെങ്കിലും ഇപ്പോൾ അവരുടെ യഥാർത്ഥ അവസ്ഥയിൽ കാണാനിടയുണ്ട്. ഒരുകാലത്ത് നിങ്ങളെ ആകർഷിച്ച മരീചികയേക്കാൾ നിങ്ങളുടെ സ്വപ്നങ്ങളുമായിട്ടാവും യാഥാർത്ഥ്യത്തിന് അടുപ്പം എന്നതാണ് വസ്തുത. നിങ്ങൾക്ക് എന്തറിയാം എന്നതിനേക്കാൾ നിങ്ങൾക്ക് ജോലിയിൽ എന്തറിയാം എന്നതിനാവും പ്രാധാന്യം ലഭിക്കുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
അതിശയിപ്പിക്കുന്ന ചില ഉൾക്കാഴ്ചകളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടും. അതിലൊന്നാണ് നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിങ്ങളുടെ അതുല്യമായ ആഴത്തിലുള്ള താൽപ്പര്യങ്ങൾക്ക് യോജിക്കുന്നതല്ല എന്നതാണം. ദീർഘദൂര പ്രണയം മീനരാശിക്കാരുടെ യാത്രയിൽ ഉൾപ്പെടുന്നു. അതിനാൽ പ്രണയത്തിന്റെ അമ്പടയാളം എപ്പോൾ വരുമെന്ന് നിങ്ങൾ മുൻകൂട്ടി അറിയില്ല.