scorecardresearch

Weekly Horoscope (July 24  – July 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (July 24 – July 30, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (July 24  – July 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (July 17  – July 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരിക്കൽ കൂടി സ്വന്തം കാലിൽ നിൽക്കാൻ സൂര്യൻ നിങ്ങളെ പ്രാപ്തനാക്കുന്നു. നിങ്ങൾ തന്ത്രപരമായ
ഒരു സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, ചിലപ്പോൾ നിരവധി മോശം തിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കും. കൂടാതെ, നിങ്ങൾക്ക് ഭാരമായി മാറിയ ഒരു പ്രതിബദ്ധത ഉപേക്ഷിക്കേണ്ടി വന്നേക്കും. ഇതിനോടൊപ്പം തന്നെ മറുവശത്ത്, നിങ്ങളുടെ തീരുമാനങ്ങളിൽ കുടുംബാംഗങ്ങൾ സന്തുഷ്ടരാണെന്ന് ഉറപ്പാക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ആശയങ്ങളുടെ ഗ്രഹമായ ബുധൻ, തീവ്രവും വികാരഭരിതവുമായ പ്ലൂട്ടോയുമായുള്ള ബന്ധം പുതുക്കുന്നു, ഇതുകാരണം നിങ്ങളൊരു തീവ്രമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങിയേക്കാം. നിങ്ങൾക്ക് സത്യങ്ങൾ തുറന്നു പറയേണ്ടി വരും, എന്നിരുന്നാലും വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. നിങ്ങളുടെ ആത്മാർത്ഥതയും സംവേദനക്ഷമതയും വിലമതിക്കപ്പെടുന്നതാണ്. അത് എല്ലാവരേയും ഒന്നിച്ചു മുന്നോട്ട് പോകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ പദ്ധതികളും ആശയങ്ങളും മാറ്റുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചേക്കാം. എന്ത് തന്നെ സംഭവിച്ചാലും അതിൽ നിങ്ങളുടെ ജോലിയും നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും ഉൾപ്പെടും. നിങ്ങളുടെ ചാർട്ടിന്റെ അനുബന്ധ വഴികളിലൂടെ ശുക്രൻ കടന്നുപോകുന്നതിനാൽ പ്രണയ പ്രതീക്ഷകൾ ശക്തിപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബുധനും ചൊവ്വയും തമ്മിലുള്ള ബന്ധം സാമൂഹിക സാഹസികതകൾ ഉണർത്താൻ ബാധ്യസ്ഥമാണ്, നിങ്ങൾ പുതിയ സുഹൃത്തുക്കളെ തിരയുകയും മുൻ സുഹൃത്തുക്കളുടെ സ്ഥാനത്ത് അവരെ കൊണ്ടുവരുന്നതിൽ ഉത്കണ്ഠപ്പെടുകയും ചെയ്യും. വരാനിരിക്കുന്ന ആഴ്‌ചകളിലെ എല്ലാ യാത്രാ, പദ്ധതികളിലും അധിക ശ്രദ്ധ ആവശ്യമാണ്. അതുചിലപ്പോൾ പ്രധാന വസ്തുതകൾ നിങ്ങൾ മറക്കുന്നത് കൊണ്ടാവാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചന്ദ്രൻ ബുധൻ മുതൽ വ്യാഴം വരെ വൈകാരിക വെല്ലുവിളികൾ ഉയർത്തുന്നു, അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയമാണിത്. നിങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. നിങ്ങളുടെ ഗാർഹിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരു ഇടവേളയെടുത്ത് അതിനു പകരമായി എന്തെങ്കിലും ആസൂത്രണം ചെയ്‌തുകൂടെ? കാരണം നിങ്ങൾ ഉൾപ്പടെ എല്ലാവർക്കും സന്തോഷിക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത മൂന്ന് ആഴ്‌ചകളിൽ നിയമപരമായ കാര്യങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ ചില പങ്ക് വഹിക്കാനുണ്ടെന്ന് തോന്നുന്നു. നിങ്ങളൊരു ഉദ്യോഗസ്ഥ പ്രശ്‌നത്തിൽ അകപ്പെടാൻ സാധ്യതയുണ്ടോ? ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ നിങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്താൽ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടില്ല. നിങ്ങൾ പ്രാധാന്യം നൽകുന്ന വ്യക്തികളിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ബഹുമാനവും ലഭിച്ചേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഷോപ്പിംഗ്, സമ്പാദ്യം, നിക്ഷേപം തുടങ്ങിയ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. ആഴ്ചകൾ കഴിയുംതോറും പണത്തിന്റെ പ്രാധാന്യം വർദ്ധിക്കും, എന്നാൽ അതിനുത്തരം അത്ര എളുപ്പത്തിൽ പ്രതീക്ഷിക്കരുത്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സമ്പന്നമായ രീതിയിൽ സജ്ജീകരിക്കാൻ അവസരമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും, എന്നാൽ എങ്ങനെ – എപ്പോൾ – തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത സുഹൃത്ത് പറയുന്നത് ശരിയായിരിക്കുമെന്ന് കരുതാൻ നിങ്ങൾക്ക് പതിവിലും കൂടുതൽ ബുദ്ധിമുട്ട് തോന്നിയേക്കാം, നിങ്ങൾക്ക് തെറ്റ് പറ്റില്ലെന്നുള്ള നിങ്ങളുടെ വിശ്വാസം അമിതമാണ്. എന്നാൽ, നിങ്ങളുടെ നിലവിലെ ഗ്രഹചിത്രം കാണുന്ന ഏതൊരു ജ്യോതിഷിയും, വിട്ടുവീഴ്ച ചെയ്യാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നിങ്ങളെ ഉപദേശിക്കും. ചുരുക്കത്തിൽ എന്തിനോടും ഒത്തുപോകാൻ തയ്യാറായിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സ്വാതന്ത്ര്യസ്നേഹികളായ പല ധനു രാശിക്കാരും ഇപ്പോൾ വൃശ്ചികരാശിക്കാരുമായി സാമ്യത പുലർത്താൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, നിങ്ങളുടെ പെരുമാറ്റം, പ്രധാനപ്പെട്ട കാര്യങ്ങളിൽ രഹസ്യസ്വഭാവം പുലർത്തുന്ന പ്രവണത, എന്നിവ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിൽ കൂടിയിരിക്കുന്നു. എന്നാൽ നിങ്ങളുടെ ഓരോ പ്രവൃത്തിക്കും അതിന്റെതായ കാരണങ്ങൾ ഉണ്ടെന്ന് മറ്റുളവർ മനസിലാക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ രാശിയോടൊപ്പം ചന്ദ്രൻ ശക്തമായി നിലകൊള്ളുന്ന വിധത്തിലാണ് ഈ ആഴ്ച ആരംഭിക്കുന്നത്, അതിനാൽ കുടുംബകാര്യങ്ങൾ നിങ്ങളെ അൽപം പിരിമുറുക്കത്തിൽ നിർത്തും. ദിവസങ്ങൾ കഴിയുന്തോറും, എല്ലാ അഭിപ്രായവ്യത്യാസങ്ങളുടെയും അടിസ്ഥാനം പണമാണെന്ന് നിങ്ങൾ മനസിലാക്കും. നിങ്ങൾ അർഹിക്കുന്നതുപോലെ, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കാനാവും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബന്ധങ്ങൾ, കുട്ടികൾ, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ചാർട്ടിന്റെ മേഖലകളിലെ സമീപകാല സംഭവവികാസങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച രീതിയിൽ വരുമെന്ന് തോന്നുന്നു, അതിപ്പോൾ നിരവധി സംഭവങ്ങൾ കാരണം നിങ്ങൾ അസ്വസ്ഥരാണെങ്കിൽ പോലും. വ്യാഴാഴ്ച, ചന്ദ്രൻ കൂടുതൽ മാതൃപരമായ പങ്ക് വഹിക്കുമ്പോൾ, അത് നിങ്ങളുടെ ഏറ്റവും ശക്തമായ ദിനമായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സ്വയം മെച്ചപ്പെടുത്താൻ നക്ഷത്രങ്ങൾ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്കും യാത്രാ, ആശയവിനിമയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഇത് ഒരു പ്രത്യേക ആഴ്ചയാണ്. നിങ്ങൾ ബിസിനസാണ് ചെയ്യുന്നതെന്ന് ആരെയെങ്കിലും മനസിലാക്കി കൊടുക്കാൻ ഉണ്ടെങ്കിൽ, അത് ചെയ്യുക – വൈകിക്കരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ശാന്ത സമീപനം ഉപേക്ഷിക്കേണ്ട സമയമാണിത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week july 24 july 30 2022 check astrology prediction aries virgo libra gemini cancer signs