scorecardresearch
Latest News

Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (July 18 – July 24 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (July 18 – July 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ പ്രണയജീവിതത്തെ എല്ലാ തരത്തിലും നൊസ്റ്റാൾജിയ പിടികൂടിയതായി തോന്നുന്നു, സന്തോഷകരമായ സമയങ്ങൾ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹവും, ഭൂതകാലത്തിലേക്ക് പോകാനുള്ള ആഗ്രഹവും നിങ്ങൾക്കുണ്ട്. എന്നാൽ, ഭൂതകാലത്തിലേക്ക് മടങ്ങും മുൻപ് ബഹുമാനിക്കപ്പെടേണ്ട ധാർമികബാധ്യത നിങ്ങൾക്ക് ഉണ്ടെന്ന് തോന്നുന്നു. കൂടാതെ, അടുത്ത കാലത്തെ ഒരു നിക്ഷേപം വിചാരിച്ചതിലും കൂടുതൽ ലാഭകരമാണെന്ന് തെളിയും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വലിയ പരിശ്രമത്തോടെ തള്ളിക്കയറുന്നതായി നിങ്ങൾക്ക് തോന്നാം, പക്ഷേ നിങ്ങളുടെ സമയം ആകുന്നതുവരെ കാത്തിരിക്കാൻ ഗ്രഹ ഘടകങ്ങൾ പ്രേരിപ്പിക്കുന്നു. കുറച്ചു ദിവസത്തേക്ക് ആണെങ്കിൽ പോലും കുടുംബ സംഗമങ്ങളും, വിനോദങ്ങളും നീട്ടി വെക്കേണ്ടി വരും. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ ആശയങ്ങളും ആഗ്രഹങ്ങളും മാറും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തീരുമാനം എടുക്കേണ്ട സമയം വീണ്ടും എത്തിയിരിക്കുന്നു. നിങ്ങൾ ഇപ്പോഴും ഒത്തുതീർപ്പുകളിലോ അല്ലെങ്കിൽ അന്തിമ തിരുമാനത്തിലേക്ക് കടക്കുകയോ ആണെങ്കിൽ നിങ്ങൾ അത് ഒഴിവാക്കാൻ തലപര്യപ്പെട്ടേക്കാം. നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ വ്യക്തമായിരിക്കാം പക്ഷേ ചിലപ്പോൾ മറ്റുള്ളവർ വിശ്വാസയോഗ്യമല്ലന്ന് തോന്നിയേക്കാം. ഈ ആഴ്ച അവസാനത്തോടെ വളരെ മൂല്യവത്തായ ഒരു വൈകാരിക ബന്ധം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കാലതാമസങ്ങൾ മുന്നിലുണ്ട്, എന്നാൽ അത് ഒരു മോശം കാര്യമല്ല. ഒരു വ്യക്തിപരമായ പദ്ധതി നീട്ടിവെച്ചേക്കാം, അതിനു പിന്നിലെ കാരണം ചിലപ്പോ ഗ്രഹങ്ങൾ നിങ്ങളുടെ പണം ബുദ്ധിപൂർവം ചിലവഴിക്കാൻ പറയുന്നതാകാം. ആഡംബരങ്ങൾ അജണ്ടക്ക് പുറത്തായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് ആശയകുഴപ്പത്തിലാക്കുന്ന സമയമാണെന്ന് ഉറപ്പാണ്. നിങ്ങൾ പറയുന്നത് ഒന്നായിരിക്കും പക്ഷേ നിങ്ങൾക്ക് തോന്നുന്നത് മറ്റൊന്നായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളെ അത് അത്ര ബാധിക്കില്ലായിരിക്കും എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം നടക്കുന്നത് ജോലിയിലും കച്ചവടത്തിലുമാകും. ഈ ആഴ്ച അവസാനത്തോടെ സാമ്പത്തികമായ ഒരു നഷ്ടത്തിനു നിങ്ങൾ തയ്യാറാണെന്ന് നിങ്ങൾക്ക് തോന്നും, എന്നാൽ ഓരോ സമയത്തും ഓരോ അടി മാത്രം വെക്കുക, മോശം വാഗ്ദാനങ്ങൾ നൽകരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഊർജം വർധിക്കുന്നുണ്ട്, എന്നാൽ നിങ്ങൾ സ്വയം ഒരുപാട് തള്ളിവിടുന്നില്ല എന്ന് ഉറപ്പാക്കുക. സംയുക്ത സാമ്പത്തിക ഏർപ്പാടുകളിൽ നിങ്ങൾ ഉറച്ച നിലപാട് സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ, വിലപേശിയതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ലഭിച്ചേക്കും. പങ്കാളികളും നിങ്ങളെ പോലെ സത്യസന്ധരാണെന്ന് കാണുക എന്നതാണ് എനിക്ക് നൽകാനുള്ള ഒരു ഉപദേശം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഊർജത്തിന്റെ ഗ്രഹമായ ചൊവ്വ നിങ്ങളുടെ ഗ്രഹ നിലയിലെ ഒരു പുതിയ മേഖലയിലേക്ക് പ്രവേശിച്ചു, ഇത് നിങ്ങളെ പതിവിലും കൂടുതൽ തന്റെടമുള്ളവരാക്കും. നിങ്ങൾക്ക് എന്തും ആവശ്യപ്പെടാം എന്ന ചിന്തയിലേക്ക് പോകരുത്. പങ്കാളികൾക്കും അവരുടെ പരിമിതികളുണ്ട്. ഒപ്പം, ജോലിസംബന്ധമായ കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും സമതുലനാവസ്ഥ കൈവരിക്കാൻ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജീവിതത്തിലെ നല്ല കാര്യങ്ങൾക്കായി നിങ്ങൾ എത്രനാൾ കാത്തിരിക്കേണ്ടി വന്നു എന്ന് അറിയുന്നവർക്ക് മാത്രമേ പദ്ധതികൾ ഫലപ്രദമാകുമ്പോഴുള്ള നിങ്ങളുടെ സന്തോഷം മനസ്സിലാകൂ. എങ്കിലും മറ്റുള്ളവരുടെ വിശ്വാസ്യത കുറച്ചു കാലത്തേക്ക് മാത്രമായിരിക്കുമെന്ന് ദയവായി വിശ്വസിക്കുക. അടുത്ത കാലത്ത് കുടുംബാംഗങ്ങൾ നിങ്ങളെ ആശ്രയിക്കാൻ വന്നതാകാം, പക്ഷേ ഇപ്പോൾ നിങ്ങളുടെ സ്വാതന്ത്ര്യം അവകാശപ്പെടേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ നിയന്ത്രണത്തിൽ ആണെങ്കിൽ ജീവിതം നന്നായി പോകും. യാത്രാ പദ്ധതികൾ ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ കുഴപ്പത്തിലാകുന്നതിന് തെറ്റിദ്ധാരണകളുമായി ഒരു ബന്ധവുമില്ല. തങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയാത്ത മറ്റുള്ളവരിലേക്കാണ് ഇതെല്ലാം എത്തുന്നത്. ഒരു പ്രണയാഭ്യർത്ഥനക്കായി ദയവായി നിങ്ങളുടെ മനസിനെ മാറ്റുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ തൊഴിൽ ജീവിതത്തെ കൂടുതൽ തേച്ചു മിനുക്കാൻ കാന്തികശക്തിയുള്ള ചൊവ്വ നിങ്ങളെ വെല്ലുവിളിക്കുന്നു, അത് ഔദ്യോഗികമോ ലാഭകരമോ അല്ലെങ്കിൽ പൂർണ്ണമായും സ്വമേധയാ ഉള്ളതാണെങ്കിൽ പോലും. ഇനി മുതൽ നിഷ്കരുണമായ കാര്യപ്രാപ്തി കാണിച്ചാൽ മാത്രമേ നിങ്ങൾ എത്തേണ്ടിടത് എത്തുകയുള്ളു. എപ്പോഴും ഓർക്കുക, മറ്റുള്ളവർക്ക് നിങ്ങൾ കൂടുതൽ സ്വാതന്ത്ര്യം നൽകണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രതികൂല ഗ്രഹ വശങ്ങളും അവ ഉണ്ടാകുന്ന പിരിമുറുക്കവും നിങ്ങളെ പ്രവർത്തനത്തിലേക്ക് നയിക്കുമെങ്കിൽ ഉപയോഗപ്രദമാകും. നിങ്ങളുടെ ലക്ഷ്യബോധമുള്ള പുതിയ പെരുമാറ്റം ഒപ്പമുള്ളവരെ ആശ്ചര്യപ്പെടുത്തും, പക്ഷേ അവരുടെ തെറ്റായ പെരുമാറ്റമോ വാഗ്ദാനങ്ങളോ കണക്കിലെടുക്കരുത്. നിങ്ങൾ ഒരു പന്തയകളിക്ക് മുതിരുനെങ്കിൽ, അതിനെ കഴിയുന്നത്ര വൈകി വിടുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വരാനിരിക്കുന്ന ഊർജ്ജസ്വലമായ ഗ്രഹ ചിത്രം നിങ്ങളുടെ ചൈതന്യത്തെയും വികാരങ്ങളെയും വർദ്ധിപ്പിക്കും; അതിൽ ഒരു സംശയവുമില്ല. മറുവശത്ത്, പങ്കാളികൾക്ക് അവരുടെ അവകാശം നൽകുക, ഒരിക്കലെങ്കിലും നിങ്ങൾ സഹായം നൽകണമെന്ന് മനസിലാക്കുക. ഒപ്പം, ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ കുടുംബ പരിപാടികളും ക്രമീകരണങ്ങളും വളരെ സുഗമമായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week july 18 july 24 2021 check astrology prediction aries virgo libra gemini cancer signs