scorecardresearch
Latest News

Weekly Horoscope (July 17  – July 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (July 17 – July 23, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (July 17  – July 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (July 17  – July 23, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചാർട്ടിലെ നിഗൂഢ മണ്ഡലങ്ങളിലുള്ള ഗ്രഹങ്ങളുടെ സ്വാധീനം മൂലം, അടുത്ത കുറച്ച് ആഴ്‌ചകൾ വ്യക്തിപരമായി ആത്മവിശ്വാസം ലഭിക്കുന്ന ഉറപ്പിന്റെ കാലഘട്ടമാകും. ഒന്നും നിങ്ങൾ കരുതുന്നത് പോലെയല്ലെന്നും നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് മറ്റുള്ളവരെ ആവശ്യമാണെന്നും തിരിച്ചറിഞ്ഞു ഓരോ പൊരുത്തക്കേടുകളും ബാലൻസ് ചെയ്ത് നിങ്ങൾ മുന്നോട്ട് പോകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ശുക്രൻ ഉൾപ്പെടുന്ന ഒരു നിർണ്ണായക വശം നിങ്ങളുടെ പ്രണയ – വൈകാരിക അഭിലാഷങ്ങൾക്ക് സർഗ്ഗാത്മകവും ആനന്ദദായകവുമായ രൂപം നൽകുന്നു. ഈ ഒരു മാസമോ അതിനപ്പുറമോ അത് തുടരാം. നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകേണ്ടത്, എന്നാൽ ഒന്നിലും ബന്ധിക്കപ്പെടാതിരിക്കാനുള്ള ആഗ്രഹം നിങ്ങളുടെ സൗഹൃദങ്ങളിൽ വിള്ളലുണ്ടാക്കിയേക്കില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ഗ്രഹാധിപനായ ബുധനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പിന്തുണ കൊണ്ടു തന്നെ ഇത് ഉന്മേഷം നിറഞ്ഞ കാലഘട്ടമാണ്. കൗതുകകരമായ സ്വഭാവം പുലർത്തുന്ന ഈ ഗ്രഹം നിങ്ങളുടെ സ്വതസിദ്ധമായ, മിക്കവാറും കുട്ടികളെപ്പോലെയുള്ള സ്വഭാവം പുറത്തെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഇത് നിരവധി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. എന്നാൽ, പ്രധാന ബാധ്യതകളെല്ലാം ഒഴിവാക്കുന്നത് അസാധ്യമാണെന്ന് നിങ്ങൾ മനസിലാക്കും!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജീവിതം പൊതുവെ നിങ്ങളുടെ വഴിക്കാണെങ്കിലും, ഒന്നോ രണ്ടോ ഉയർച്ച താഴ്ചകൾ ഉണ്ടയേക്കും. ഉദാഹരണത്തിന്, നിങ്ങളുടെ നിഷ്കളങ്കമായ ചിന്തയിൽ തോന്നുന്നത് പോലെ, അത്ര എളുപ്പത്തിൽ ആരെങ്കിലും വിട്ടുകൊടുക്കാനോ ഉപേക്ഷിക്കാനോ പോകുന്നില്ല. പക്വമായ ഒരു സമീപനം സ്വീകരിക്കുക, മറ്റുള്ളവർ നിങ്ങളെ പലതും പഠിപ്പിക്കുമെന്ന് തിരിച്ചറിയുക. ഈ സമയങ്ങളിൽ യാദൃശ്ചികമായി പലതും സംഭവിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഏറ്റവും പ്രധാനപ്പെട്ട ഗ്രഹ പ്രവർത്തനങ്ങൾ റൊമാന്റിക് ശുക്രനെ ഗുരുതര സ്വഭാവമുള്ള ശനിയും ശുഭാപ്തിവിശ്വാസമുള്ള വ്യാഴവുമായി ബന്ധിപ്പിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ നിങ്ങൾക്കൊപ്പമുള്ളവർക്ക് സ്വീകാര്യമല്ലാത്തതിനാൽ മാത്രം വീട്ടിൽ ചില ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധൻ നിങ്ങളുടെ ഭരണ ഗ്രഹം, അതിനാൽ തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകാശ ഘടകങ്ങളിലൊന്നാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇപ്പോൾ ഈ സ്വർഗ്ഗീയ ശരീരം ശുക്രനോടും ചൊവ്വയോടും ബന്ധിക്കപ്പെടുന്നതിനാൽ, നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാധാരണ കാരണങ്ങളെക്കാൾ തീവ്രവും അന്ധവുമായ വിശ്വാസത്തിൽ നിന്ന് രൂപപ്പെടുന്നതാകുമെന്ന് പ്രതിഷിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചൊവ്വ ഊർജ്ജസ്വലമായ പങ്ക് വഹിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ രാശിയുമായി അത്ര ബന്ധമുള്ള ഗ്രഹമല്ല, മാത്രമല്ല നിങ്ങൾ കടന്നുചെല്ലുന്ന ചില സാമൂഹികവും തൊഴിൽപരവുമായ ഇടങ്ങൾ അൽപം സമ്മർദ്ദം നിറഞ്ഞതാകുമെന്നും തിരിച്ചറിയണം. നിങ്ങൾ പ്രിയപെട്ടവരുടെ പിന്തുണ ആഗ്രഹിച്ചേക്കും, എന്നാൽ അത് ചോദിക്കാതെ ലഭിച്ചേക്കണമെന്നില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ബുധന്റെ സമൃദ്ധമായ നീക്കങ്ങൾക്ക് നന്ദി, നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുകയും മുൻകൈ എടുക്കുകയും വേണം. ഇത് നിങ്ങൾക്ക് കൗതുകകരമായ സമയമാണ്, മുൻകാലങ്ങളിൽ നിങ്ങളെ ഉപയോഗപ്പെടുത്തിയവർക്കെതിരെ തിരിയാൻ അനുയോജ്യമായ സമയമാണ്. പ്രിയപ്പെട്ട ഒരാൾ താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കാൻ പോകുന്നു, അത് നിങ്ങൾക്ക് അൽപം സന്തോഷം നൽകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തിരശീലയ്ക്ക് പിറകിൽ ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട്, എന്നാൽ ഈയിടെയായി മെച്ചപ്പെട്ടു വരുന്ന നിങ്ങളുടെ സാമൂഹിക ജീവിതം പ്രയോജനപ്പെടുത്തുന്നതിൽ ഇത് നിങ്ങളെ തടയരുത്. സമയം കടന്നുപോകും തോറും, വിശാലമായ സൗഹൃദ വലയത്തെക്കാൾ, കൂടുതൽ സംതൃപ്‌തി നൽകുന്ന കൂടുതൽ അടുപ്പമുള്ള ബന്ധങ്ങളിൽ നിങ്ങൾക്ക് താൽപര്യമുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വൈകാരിക മഹാമനസ്കത നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നു, എന്നാൽ നിങ്ങളുടെ സൗര ചാർട്ടിലെ അഭിലാഷ മേഖലയിൽ ശനി ഉണ്ടാക്കിയ ആഘാതം ഇപ്പോഴും തുടരുകയാണ്, അത് നിങ്ങളുടെ കരിയർ പ്രതീക്ഷകൾക്കും പ്രൊഫഷണൽ അഭിലാഷങ്ങൾക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ നിങ്ങൾ വലിയ സമ്മർദത്തിലാണ്, അത് നടപ്പിലായാൽ, അത് നിങ്ങളെ അടുത്ത കുറച്ചു കാലം മുന്നോട്ട് കൊണ്ടുപോകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചാർട്ടിലൂടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും അനന്തമായി നീങ്ങുകയാണ്. അവയെല്ലാം പുതിയ സാധ്യതകളാണ്. അതിനാൽ നിങ്ങൾക്കായി തുറന്നിരിക്കുന്ന സാധ്യതകളുടെ വൈവിധ്യങ്ങളും അവ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന രീതികളും നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. ഇപ്പോൾ നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കേണ്ട സമയമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

രണ്ട് മത്സ്യങ്ങൾ എതിർദിശയിൽ നീന്തുന്നതാണ് മീനരാശിയുടെ ചിത്രം, ഇത് നിങ്ങളുടെ വഴിയിൽ വരുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ പ്രതീകമാണ്. എന്നാൽ പുരാതന കാലത്ത് ഒരേയൊരു മത്സ്യമേ ഉണ്ടായിരുന്നുള്ളൂ, ഇത് ഒരു സൂചനയാണ്, ഈ ആഴ്‌ച നിങ്ങളുടെ വേരുകളിലേക്ക് അടുക്കുന്തോറും നിങ്ങൾക്ക് പോരാടാൻ മാത്രമേ കാരണങ്ങൾ ഉള്ളുവെന്ന് നിങ്ങൾ മനസിലാക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week july 17 july 23 2022 check astrology prediction aries virgo libra gemini cancer signs