മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ ആഴ്ച നിങ്ങൾക്ക് സ്വയം സമയം തികയാത്ത സാഹചര്യമുണ്ടാവും, അതിനാൽ വളരെയധികം പ്രത്യേക പരിപാടികളൊന്നും ആസൂത്രണം ചെയ്യരുത്. നിങ്ങൾ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണോ അല്ലെങ്കിൽ കുടുംബകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണോ എന്നത് പ്രശ്നമല്ല, നിങ്ങൾക്ക് സമയം തികയാതെ വരും. എല്ലാ അവസരങ്ങളും മുതലാക്കുക എന്നതാണ് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉപദേശം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾ മുന്നോട്ട് പാകാനാവാതെ ഒതുങ്ങിപ്പോയ അവസ്ഥയിലാണെന്ന് പറയുന്ന ജ്യോതിഷികളെക്കൊണ്ട് നിങ്ങൾ സഹി കെട്ടിരിക്കാം. ശരി, നിങ്ങൾ എത്ര സാഹസികതയുള്ളയാളാണെന്ന് ലോകത്തെ മുഴുവൻ കാണിച്ചുകൊണ്ട് ആ അഭിപ്രായങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോൾ.ക്ഷണങ്ങൾ നിരസിക്കാനുള്ള സമയമല്ല ഇത്. നടക്കാൻ എത്രമാത്രം സാധ്യത കുറവാണെങ്കിലും ആ ക്ഷണങ്ങളെ സ്വീകരിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളിലെല്ലാം ആറുമാസം മുമ്പ് നടന്ന ചില സംഭവങ്ങളുടെ വേരുകളുണ്ട്. നിങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ഒരു ദുഷിച്ച ചക്രത്തെ തകർത്ത് പുറത്തുകടക്കാനുള്ള ഒരു അവസരം നിങ്ങൾക്ക് പെട്ടെന്ന് തന്നെ ലഭിക്കും, ചിലപ്പോൾ ഏഴ് ദിവസത്തിനുള്ളിൽ തന്നെ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിജയത്തിനായി ദാഹിക്കുന്ന കർക്കടക രാശിക്കാരെ സംബന്ധിച്ച് നിങ്ങൾ നിങ്ങളുടെ അഭിലാഷങ്ങളുടെ ദിശയിലേക്ക് മുന്നേറുകയാണ്. വൈകാരികമായതും അസ്വസ്ഥതയുള്ളതുമായ നിമിഷമല്ല ഇത്. മുന്നോട്ടുള്ള വഴിയിലെ‌ പ്രശ്‌നങ്ങൾ‌ ഒഴിവാക്കുന്നതിന് വേണ്ടി നിങ്ങളുടെ ചിഹ്നമായ ഞണ്ടിനെപ്പോലെ വശങ്ങളിലേക്ക് നടക്കാനുള്ള സമയവുമല്ല ഇത്. നിങ്ങളുടെ വഴിയിലേക്ക് മുന്നേറുന്നതിനുള്ള എല്ലാ ശ്രദ്ധയും നിങ്ങൾ നൽകണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് നിസ്വാർത്ഥതയ്ക്കും ജീവകാരുണ്യത്തിനുമുള്ള ഒരു ഘട്ടമാണെന്ന് പറയാം. ഈ സമയവുമായി ബന്ധപ്പെട്ട് എനിക്ക് മുൻ പ്രസ്താവനകളും പ്രവചനങ്ങളും ആവർത്തിക്കാൻ മാത്രമേ കഴിയൂ. അതിനാൽ മറ്റ് ആളുകൾക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് രണ്ടാം സ്ഥാനം നൽകണമെന്ന് നിങ്ങൾ കരുതണം. നിങ്ങളുടെ ശാരീരിക ക്ഷേമത്തിന് കൂടുതൽ പ്രധാന്യം നൽകണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ക്രിയാത്മക പരിശ്രമങ്ങളും കലാപരമായ ഒഴിവുസമയ വിനോദങ്ങളും പരീക്ഷിച്ച് നിങ്ങളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കൊണ്ടുവരാനാവും. ഈ അത്ഭുതകരമായ ചിഹ്നത്തിൻ കീഴിൽ ജനിച്ച എല്ലാവരും ആകർഷകമായ സാമൂഹിക അനുഭവങ്ങളുടെ ഒരു പരമ്പരയിലേക്ക് പോവുകയാണ്. എല്ലാം ആകർഷകമായ തരത്തിലേക്ക് എത്തിച്ചേരും. കൂടാതെ നിങ്ങൾ വന്യമായ നിമിഷങ്ങളെ ആസ്വദിക്കും, തൊട്ടുപിറകെ തന്നെ ശാന്തമായ ഒരു രാത്രിയെയും നിങ്ങൾ ആസ്വദിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വീടുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില അറ്റകുറ്റപ്പണികളും അലങ്കാരങ്ങൾ പോലുള്ള ചില മെച്ചപ്പെടുത്തലുകളും നടത്താനുണ്ടെങ്കിൽ അവയുമായി മുന്നോട്ട് പോകാം.  നിങ്ങളെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കരുത്, പ്രത്യേകിച്ചും എല്ലാം വളരെ നന്നായി നടത്താൻ നിങ്ങൾ മുന്നിൽ വേണമെന്നതിനാൽ. പദ്ധതികൾ സുഗമമായി നടക്കുന്നുണ്ടെങ്കിൽ അതിൽ അനാവശ്യമായി ഇടപെടരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക പങ്കാളിത്തങ്ങൾ എല്ലാം ലാഭകരമായിരിക്കുമെങ്കിലും നിങ്ങൾ സ്വൽപം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനോഹരമായ പലതും വാങ്ങാൻ നിങ്ങൾ താൽപര്യപ്പെടുന്നുണ്ടെങ്കിൽ  നിങ്ങളുടെ പണസഞ്ചിയുമായി ബന്ധപ്പെട്ട് നിയന്ത്രണം പാലിക്കേണ്ടതാണ്. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ‌ കഴിഞ്ഞ ആഴ്‌ചയേക്കാൾ‌ ശക്തമാണ്. അതുമായി മുന്നോട്ട്‌ പോവുക, അല്ലെങ്കിൽ‌ കുറഞ്ഞത് അതിനായി പദ്ധതികൾ‌ തയ്യാറാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് സാമ്പത്തിക ഭാഗ്യത്തിന്റേതായി എന്തെങ്കിലും കൊണ്ടുവന്നില്ലെങ്കിൽ അവ അവരുടെ ജോലി ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാം. ഒരു പരിധിവരെ ഭാഗ്യങ്ങൾ ഒരുവശത്ത് വരുമ്പോൾ മറുവശത്ത് നഷ്ടങ്ങളും വരാം. പക്ഷേ മൊത്തം ഫലം ഗുണകരമായിരിക്കണം. മാത്രമല്ല നിങ്ങളെ കൂടുതൽ‌ മികച്ച അനുഭവങ്ങൾ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില വിചിത്രമായ രീതികളിൽ, ലോകത്തിലെ സംഭവങ്ങൾ നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിലെ സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇത് അങ്ങനെ ആയിരിക്കുന്നതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ല – അത് ജ്യോതിഷത്തിന്റെ വിചിത്ര സ്വഭാവം കാരണമാണ്. നിങ്ങൾക്ക് വാരാന്ത്യത്തിലും ജോലികൾ പലതും തീർക്കാനുണ്ടാവും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തുരങ്കത്തിന്റെ അവസാനമുള്ള പ്രകാശത്തെ നിങ്ങൾ ഇതുവരെയും കണ്ടിട്ടുണ്ടാവില്ല. പക്ഷേ, നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, ജീവിതം ഒരു ആവേശകരമായ ഘട്ടത്തിലാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യും. ഈ പ്രക്രിയയിൽ നിങ്ങൾ അൽപ്പം അമിതമായി ജോലി ചെയ്തേക്കാം! നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മീനം എന്നത് മാറ്റങ്ങൾ വരുന്ന ഒരു അടയാളമാണ്. എന്നാൽ നിങ്ങൾ എന്തെങ്കിലും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പോകുകയാണെന്ന് അത് അർത്ഥമാക്കുന്നില്ല. ആളുകൾ അവരുടെ വഴിക്ക് പോകട്ടെ എന്നാവും നിങ്ങൾ‌ ഇപ്പോൾ‌ കരുതുന്നുണ്ടാവുക. നിങ്ങൾ‌ തികച്ചും ശരിയാണെന്ന്‌ ആളുകൾ‌ ഉടൻ‌ മനസ്സിലാക്കുകയും ചെയ്യും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook