scorecardresearch

Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Weekly Horoscope (January 23- January 29, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ വാരം നക്ഷത്രങ്ങൾ നിങ്ങൾക്ക് നേട്ടം നൽകുന്നു. എല്ലാ സംഭവങ്ങളിലും നിങ്ങളുടെ ഗ്രാഹ്യം നിങ്ങൾക്ക് ഗുണകരമാവും. നിങ്ങളുടെ നേർക്ക് വരുന്ന പ്രശ്നങ്ങളെ ഒഴിവാക്കാൻ നിങ്ങൾക്ക് ബുദ്ധിയുണ്ടാകും. നിലവിലുള്ള ഏതെങ്കിലും വാഗ്ദാനങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുന്ന ഒരു ദിവസം വന്നേക്കാം. ആ ദിവസം നിങ്ങൾ വലിയ വില നൽകേണ്ടി വന്നേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജീവിതം ആകെ മെച്ചപ്പെടാൻ പോകുകയാണ്. നിങ്ങൾ അടുത്തിടെ ചില താഴ്ചകളുടേതായ കാലഘട്ടങ്ങളിലൂടെ കടന്നുപോയിരിക്കാം. നിങ്ങളുടെ യഥാർത്ഥ കഴിവുകൾ നിങ്ങൾ തിരിച്ചറിഞ്ഞതിലും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മനസ്സിലാക്കി നിങ്ങൾ അതിനെ വിലമതിക്കാൻ തുടങ്ങും. ഒരു രഹസ്യ സ്നേഹമോ, അല്ലെങ്കിൽ ഒരു അമൂല്യമായ ഓർമ്മയോ നിങ്ങളുടെ സംയമനം വീണ്ടെടുക്കാൻ സഹായിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ കൃത്യമായി ഒരു പോരായ്മയുള്ള അവസ്ഥയിലല്ല. എന്നാൽ ജോലിയിൽ മികച്ച മുന്നേറ്റം നടത്താൻ ഇത് അനുയോജ്യമായ സമയവുമല്ല. വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും നിങ്ങളുടെ സാമൂഹിക സമ്പർക്കങ്ങൾ വിശാലമാക്കുന്നതും ഉൾപ്പെടെ ഉറച്ച അടിത്തറയിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചൊവ്വാഴ്ചയ്ക്ക് ശേഷം ഏത് സമയത്തും വീട്ടിലെ വിനോദങ്ങൾക്കായി സമയം തിരഞ്ഞെടുക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ നിലവിലെ വൈകാരിക നേട്ടങ്ങൾ തുടരേണ്ടതുണ്ടെങ്കിൽ വളരെ ഭാവനാ സമ്പന്നമായ ചുവടുകൾ ആവശ്യമാണ്. നിങ്ങൾ വൈകിയാൽ, മരുഭൂമിയിലെ മരീചിക പോലെ നിങ്ങളുടെ കൺമുന്നിൽ അവസരങ്ങൾ അപ്രത്യക്ഷമാകും. ജോലിസ്ഥലത്ത്, നിങ്ങൾക്ക് എതിരാളിയായിരുന്ന ഒരാളെ യഥാർത്ഥ സുഹൃത്താക്കി മാറ്റാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വൈവാഹിക, പങ്കാളിത്ത പ്രശ്‌നങ്ങൾ ഇപ്പോഴും പ്രാധാന്യത്തോടെ തുടരുന്നു. എന്നിരുന്നാലും നിങ്ങൾ കൂടുതൽ ശുഭാപ്തിവിശ്വാസം കാണിക്കാൻ തുടങ്ങിയിട്ടുണ്ടാവും. പ്രായോഗികമായ പരിഹാര മാർഗങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുക എന്നതാണ് ആദ്യ മുൻഗണന. തകർന്നുനിൽക്കുന്ന എല്ലാം ശരിയാക്കാനുള്ള സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ ആഴ്‌ച വെളിപ്പെടുന്ന വസ്‌തുതകളും കണക്കുകളും വീട്ടിലും ജോലിസ്ഥലത്തും ഒരു പടി മുന്നിലെത്താൻ നിങ്ങളെ പ്രാപ്‌തമാക്കും. നല്ല വാർത്തകൾ നിങ്ങളുടെ ഭൗതിക സുരക്ഷ വർദ്ധിപ്പിക്കും. കൂടാതെ ഒരു സംയുക്ത നിക്ഷേപം കൂടുതൽ മൂല്യവത്താകാൻ തുടങ്ങുന്നു. പ്രണയത്തിൽ, നിങ്ങൾ നിങ്ങളുടെ രഹസ്യങ്ങൾ പുറത്താവാതെ സൂക്ഷിക്കും.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ പ്രബലമായ സാമ്പത്തിക സ്വാധീനങ്ങൾ ഇപ്പോഴും പരിധിക്കപ്പുറവും കൊണ്ടുപോവാൻ കഴിഞ്ഞേക്കാം. മിക്ക പ്രതിബദ്ധതകളും ബാധ്യതകളും ഇപ്പോഴും പ്രസക്തമായിരിക്കില്ല്. എന്നാലും ഒരു ചെറിയ സാമ്പത്തികമായി ചിലവ് ചുരുക്കൽ ആവശ്യമാണ്. അതിനാൽ അനാവശ്യവും കാലഹരണപ്പെട്ടതുമായ എല്ലാ പ്രതിബദ്ധതകളും ഒഴിവാക്കുമെന്ന് ഉറപ്പാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിസ്ഥലവുമായി ബന്ധിപ്പിക്കുന്ന അതിശയിപ്പിക്കുന്ന നക്ഷത്രങ്ങൾ അവസാനം സത്യം വെളിപ്പെടുത്തുന്നു. നിങ്ങൾ മറ്റാരെക്കാളും മികച്ച തൊഴിലാളിയാണെന്ന് അത് വ്യക്തമാക്കുന്നു. നിങ്ങൾ ഇപ്പോൾ ഒരു വലിയ മാറ്റത്തിനായി അണിനിരന്നിരിക്കുന്നു. പ്രണയത്തിൽ, നിങ്ങൾ ഏറ്റവും മികച്ചത് ലക്ഷ്യമിടുകയും രണ്ടാമത്തെ മികച്ചതായി മാറുന്ന എന്തും നിരസിക്കുകയും ചെയ്യും. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളിൽ, ഒരു വിട്ടുവീഴ്ച ആവശ്യമാണ്. അതിനാൽ ഒരു മധ്യമാർഗ്ഗം കണ്ടെത്താൻ ശ്രമിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുകയും, ഇടപഴകലുകൾ റദ്ദാക്കുകയും ചെയ്യും. പ്രണയത്തിലായ എല്ലാവരേയും നക്ഷത്രങ്ങൾ പിന്തുണയ്ക്കുന്നു. ആഘോഷങ്ങൾ ക്രമീകരിക്കാനും സന്തോഷങ്ങൾക്ക് പിറകെ പോകാനും സമയമുണ്ട്. എന്നിരുന്നാലും, ജോലിസ്ഥലത്ത്, നിങ്ങൾ വിവേകശാലിയാവുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എന്തൊരു നിഗൂഢമായ സമയമാണിത്. എന്തോ സംഭവിക്കുന്നു, പക്ഷേ എന്താണ്? നിങ്ങളുടെ ഗ്രഹചലനങ്ങൾ ചിലപ്പോൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ സാദ്യതയുണ്ട്. നിങ്ങളുടെ വിവേകം നിലനിർത്തുക. കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങും. സ്വയം വിശ്വസിക്കുക എന്ന സുവർണ്ണ നിയമം മറക്കരുത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഏത് ഭാഗ്യം വന്നാലും ആസ്വദിക്കൂ. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങൾക്ക് ഇത് തികച്ചും അവിസ്മരണീയമായ സമയമായി മാറും. നിങ്ങളുടെ മുന്നേറ്റങ്ങളെ പങ്കാളികൾ അടക്കമുള്ളവർ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ടെന്ന അറിവിൽ സന്തോഷത്തോടെ മുൻകൈയെടുക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ സമീപകാല നേട്ടങ്ങൾ ഇപ്പോൾ കൂടുതൽ അവസരങ്ങളിലേക്ക് നയിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ പക്കൽ വളരെയധികം കാര്യങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾ വേഗത്തിൽ മുന്നോട്ട് പോകും. അതെല്ലാം നല്ല കാര്യമാണ്. പങ്കാളികളും സഹപ്രവർത്തകരും നിങ്ങളുടെ ആത്മനിയന്ത്രണത്തെ വെല്ലുവിളിച്ചേക്കാം. ഭാവിയിൽ നിങ്ങളെ അധിക ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചേക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week january 23 january 29 2022 check astrology prediction aries virgo libra gemini cancer signs