മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സമ്മിശ്രമായ സന്ദേശങ്ങളാണ് നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്. പങ്കാളികളും തൊഴിലുടമകളും അധികാരത്തിരിക്കുന്ന ആളുകളുമെല്ലാം ആഴ്ചയുടെ മധ്യത്തിൽ വിചിത്രമായ ഒരു മാനസികാവസ്ഥയിലായിരിക്കും. കുടുംബകാര്യങ്ങൾ‌ രസകരമായ ഒരു വഴിത്തിരിവാണ്. വളരെക്കാലമായി വിട്ടു നിൽക്കുന്ന ഒരു കുടുംബാംഗത്തിന് തിരിച്ചു വരാൻ സാധിച്ചേക്കും? അതോ പണ്ടേ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചും വാർത്തകൾ വരുമോ? ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഭീഷണി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാതെ പോയേക്കും. ഇത് എല്ലാവരുടെയും ആശ്വാസത്തിന് കാരണമാകും. ആഴ്ചയുടെ മധ്യം ഗാർഹിക ദിനചര്യകളെയും കുടുംബ സംഗമങ്ങളെയും അനുകൂലിക്കുന്നു, എന്നാൽ വാഗ്ദാനം ചെയ്യുന്നതിനെ ചെയ്യുന്നതിനെ അഭിനന്ദിക്കാതെ നിങ്ങൾ വളരെ തിരക്കിലായിരിക്കാം. കാൽപ്പനികതയുടെ പ്രവണതകൾ ഇതിനകം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്, സ്നേഹം വന്നുകൊണ്ടിരിക്കുകയാണ് നിങ്ങളെ തേടി.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഈ ആഴ്ചയിലെ നക്ഷത്രങ്ങൾ നൂറു ശതമാനം പെർഫെക്ട് ആകില്ലെങ്കിലും ഞാൻ അവയ്ക്ക് പത്തിൽ ഒൻപത് മാർക്ക് നൽകും. വിഡ്ഢിയായ മിഥുനം അവന്റേയോ അവളുടേയോ ദിനചര്യകളിൽ തൂങ്ങിപ്പിടിച്ച് നിൽക്കും. എന്നാൽ ബുദ്ധിയുള്ള മിഥുനം രാശിക്കാർ കാര്യങ്ങൾ ശ്രദ്ധിക്കുകയും റിസ്ക് എടുക്കാൻ തയ്യാറാകുകയും ചെയ്യും. എന്നാൽ ഒരു നല്ല ചൂതാട്ടക്കാരൻ എപ്പോഴും ആദ്യം വിചിത്രമായ തീരുമാനം എടുക്കുകയും പിന്നീട് സാഹചര്യങ്ങളെ കൈപ്പിടിയിലാക്കുകയും ചെയ്യുന്നയാളാണ് എന്ന് ഓർക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ചന്ദ്രൻ ആഴ്ചയുടെ തുടക്കത്തിൽ നിങ്ങളുടെ ശ്രമങ്ങളെ നോക്കി പുഞ്ചിരിക്കും. അതിനാൽ നിങ്ങൾ ആഭ്യന്തര പോരാട്ടങ്ങളെയും കുടുംബ തർക്കങ്ങളെയും നിങ്ങളുടെ പതിവ് നൈപുണ്യത്തോടെ നേരിടും. വിചിത്രമായ കാര്യം എന്തെന്നാൽ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ചില അടിസ്ഥാന വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങൾ എല്ലാം വലിച്ചെറിയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സ്നേഹത്തിന്റെ ദേവതയായ ശുക്രൻ നിങ്ങളുടെ ചാർട്ടിലെ സെൻ‌സിറ്റീവ് പ്രദേശങ്ങളിലൂടെ അതിന്റെ ഉല്ലാസയാത്ര പൂർത്തിയാക്കുന്നു, അതിനാൽ വൈകാരികവും സാമൂഹികവും പ്രണയാതുരവുമായ അഭിലാഷങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കുന്നതിനുള്ള അവസാന അവസരം നിങ്ങൾക്ക് ഉടൻ ലഭിക്കും. അതിനായി ശ്രമിക്കൂ! ഒരു സാമ്പത്തിക ചൂതാട്ടം അവസാനിച്ചേക്കാമെന്ന് അതേ നക്ഷത്രങ്ങളും സൂചിപ്പിക്കുന്നു – പ്രതീക്ഷിക്കാം!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ മനസ്സിൽ ഇപ്പോഴും പണത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചിന്തകളാണ്, എന്നാൽ ഈ ആഴ്ചയെങ്കിലും ഇത്തരം പ്രായോഗികമായ പ്രശ്നങ്ങളെ മറക്കാൻ ശ്രമിക്കുക. നിങ്ങൾ എങ്ങനെയാണു മുന്നോട്ട് പോകുന്നതിനുള്ളത് ആലോചിച്ച് സമയം പാഴാക്കാൻ മാത്രമുള്ളതല്ല ഈ ചെറിയ ജീവിതം. പ്രണയവുമായി ബന്ധപ്പെട്ട് ഉണ്ടായൊരു മാറ്റാതെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അടുത്ത ആഴ്ച്ചവരെ കാത്തിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാരെക്കാളും മുന്നിൽ എത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം തന്നെ തുടങ്ങുക. സാമൂഹികപരമായ പ്രത്യാശ നിലവിൽ ഉജ്ജ്വലമാണ്, നിങ്ങൾ ലൗകികമായ കാര്യങ്ങൾക്ക് ഒരു പ്രാധാന്യം നൽകുമെങ്കിലും ശരിക്കും നിങ്ങൾ സമയമെടുത്ത് വിശ്രമിക്കേണ്ട സന്ദർഭമാണിത്. എന്നാലിത് നിങ്ങൾ ഒരുകാര്യങ്ങൾക്കും പ്രാധാന്യം നൽകാതിരുന്നാൽ മാത്രമേ സാധിക്കുകയുള്ളു

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സാമ്പത്തിക പദ്ധതികൾക്ക് രൂപം നല്കാൻ പറ്റിയ സമയമാണ്. നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് കുടുംബപരമായ ക്രമീകരണങ്ങൾ ശരിയാക്കി മുന്നോട്ട് പോവുക. ഒരു വ്യക്തി നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കുന്നുണ്ടാകും. ഗാർഹികമായ കോലാഹലങ്ങൾ മറികടക്കാൻ സാധിക്കുന്ന ഒരു മാർഗം എന്തെന്നാൽ, പൂർണമായും പ്രയോഗികമാവുകയും വസ്തുതകളിൽ ഉറച്ച് നിൽക്കുകയും ചെയുക എന്നുള്ളതാണ്. പങ്കാളിയുടെ മനസിനെ അവരുടെ ആധിയിൽ നിന്നും മാറ്റാൻ ശ്രമിക്കുക

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എന്തുകൊണ്ടാണ് വീട്ടിലുള്ളവർ നിങ്ങളുടെ പദ്ധതികളുമായി വിയോജിക്കാനും അവയ്ക്ക് കാലതാമസം ഉണ്ടാക്കാനും മനപ്പൂർവം ശ്രമിക്കുന്നത്? ഒരുപക്ഷേ നിങ്ങളുടെ നിലവിലെ പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്തു തുടങ്ങിയപ്പോൾ നിങ്ങളവരോട് ചർച്ച ചെയ്യാൻ മനസ് കാണിക്കാത്തത് കൊണ്ടായിരിക്കാം. അങ്ങനെയാണ് കാര്യമെങ്കിലും, നിങ്ങളവരുടെ നന്മയ്ക്ക് വേണ്ടിയാണു അങ്ങനെ ചെയ്തതെന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചലനം ഈ വാരാന്ത്യത്തിലും നിങ്ങൾ തുടർന്നുകൊണ്ടേയിരിക്കും, എന്നാൽ നീണ്ട യാത്രകളേക്കാൾ ചെറിയ യാത്രകളാകും നിങ്ങൾക്ക് സന്തോഷം നൽകുന്നത്. നിങ്ങളുടെ വീക്ഷണത്തെ മറയ്ക്കാൻ സാധ്യതയുള്ള ശ്രദ്ധയും ആശങ്കകളും മാറ്റിവെച്ച് നിങ്ങളുടെ സാമൂഹിക ജീവിതം ആസ്വദിക്കുക. സാധാരണയിൽ നിന്നും അമിതമായി നിങ്ങൾ ഇന്ന് വൈകാരികമാകാം എന്നാൽ കഴിയുന്നതും സംയമനം പാലിക്കാൻ ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കൂട്ടുകെട്ടിലെ ഒരു പ്രശ്നമോ ആശയവിനിമയത്തിൽ വന്ന പിഴവോ താമസിക്കാതെ പരിഹരിക്കപ്പെടും, ഇതുവരെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ. ഭ്രമങ്ങളിൽ നിന്നും ആവശ്യമില്ലാത്ത ആലോചനകളിൽ നിന്നും ശ്രദ്ധ തിരിച്ച് പ്രായോഗികമായി നിങ്ങൾക്ക് എന്തുചെയ്യാം എന്നുള്ളതിൽ കൂടുതൽ ഊന്നൽ നൽകുക. കൂടാതെ നിങ്ങളൊരു സാമ്പത്തിക സാഹസം ഒഴിവാക്കണം, പ്രത്യേകിച്ച് മറ്റുള്ളവരുടെ പണം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ ഒരു പ്രണയാതുരമായ വാരാന്ത്യത്തിലേക്കാണ് കടക്കുന്നത്, പ്രതേകിച്ച് നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ. നിങ്ങൾ വിവാഹിതരാണെങ്കിലും സന്തോഷിക്കാം, കാരണം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ജീവിതത്തിനു പുതിയ അർത്ഥങ്ങൾ നല്കാൻ ഇനിയും സമയമുണ്ട്. പ്രണയതിൽ പങ്കാളി നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook