scorecardresearch

Latest News

Horoscope of the Week (January 03- January 09, 2021): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the Week (January 03- January 09, 2021): ‘വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?’ പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ സാധാരണയായി മറ്റുള്ളവർക്ക് നൽകുന്ന അത്രയും പിന്തുണ നിങ്ങൾക്കും നൽകുക. നിങ്ങളുടെ ഗ്രഹനില പരിശോധിക്കുമ്പോൾ സർഗ്ഗാത്മകമായതും വ്യക്തിയെന്നനിലയിലുമുള്ളതുമായ സ്വാധീനങ്ങൾ വളരെ ശക്തമാണെന്ന് കാണുന്നു. നിങ്ങൾ കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കേണ്ടതും ക്രിയാത്മകമായും സ്വതന്ത്രമായും നിൽക്കുന്ന വ്യക്തിയായി അംഗീകരിക്കപ്പെടുകയും വേണമെന്ന കാര്യത്തിൽ സ്വയം നിർബന്ധിക്കേണ്ടതും പ്രധാനമാണ്.

Read More: Varsha Phalam 2021: വർഷഫലം 2021

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മറ്റുള്ളവർ‌ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ‌ നിങ്ങൾ‌ മാറിനിന്ന് വിശ്രമിക്കാൻ ആഗ്രഹിക്കും. എന്നിട്ടും സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവയെല്ലാം നിങ്ങളുടെ ഗ്രഹനിലയുടെ സുപ്രധാന മേഖലകളിൽ അണിനിരന്നതിനാൽ, നിങ്ങൾക്ക് സ്വന്തം കാര്യത്തിനായി ഉറച്ച് നിലകൊള്ളുകയല്ലാതെ മറ്റ് മാർഗമില്ല. കൂടുതൽ ശാന്തമായ അവസ്ഥ ഉടൻ മടങ്ങിയെത്തും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ശുക്രനും വ്യാഴവും ചേർന്നാൽ അത് ഗ്രഹങ്ങളുടെ തികച്ചും ഗംഭീര സംയോജനമാണ്. വാസ്തവത്തിൽ, നിങ്ങളുടെ നക്ഷത്രങ്ങൾ അന്തർലീനമായ കാര്യങ്ങളാൽ അഭിവൃദ്ധി പ്രാപിക്കുന്നത് വളരെ അപൂർവമായി മാത്രമാണ്. എന്നാൽ നിങ്ങൾ കണ്ണുതുറന്ന് പിടിച്ചില്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടും. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് കാണുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യമായി എന്തെങ്കിലും സംഭവിക്കാനിരിക്കുന്നുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചില ഗ്രഹങ്ങൾ ദൃഢനിശ്ചയത്തോടെ കാൽപനികതയിലേക്കും സ്വപ്‌നങ്ങളിലേക്കും ഭാവനയിലേക്കും വൈകാരികതകളിലേക്കും, എല്ലാറ്റിനുമുപരിയായി പ്രണയത്തിലേക്കുമായി ഭാഗ്യം കൊണ്ടുവരുന്നതായി കാണുന്നു . കലാപരവും സർഗ്ഗാത്മകവുമായ കർക്കടകരാശിക്കാർക്ക് ഉയരങ്ങളിലെത്താനാവും. ഒരുപക്ഷേ ഒരു വഴിത്തിരിവിന് സാധ്യതയുണ്ടെന്നും തോന്നുന്നുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങൾ നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ചില പദ്ധതികൾ മാറ്റിവയ്ക്കാനും അവ തുടങ്ങാൻ കാലതാമസം വരുത്താനും നിങ്ങൾ സമ്മതിച്ചേക്കാം. സാരമില്ല, നിങ്ങളുടെ ശൂന്യതയെ വന്യമായ സ്വപ്നങ്ങൾക്കപ്പുറത്തുള്ള സാഹസികതയാലും ആവേശത്താലും, നാടകീയ സംഭവങ്ങളാലും മറികടക്കാനാവും. കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ പിന്തുണയും സഹായവും ആവശ്യം വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ എത്രമാത്രം വിസ്‌മയകരമായ ആളാണെന്ന് ലോകത്തെ അറിയിക്കാൻ നിങ്ങൾ സാധാരണയായി ശ്രമിക്കാറില്ല. കുടുംബാംഗങ്ങളും ഇളയ ബന്ധുക്കളും നിങ്ങളുടെ കഴിവിനെ പ്രശംസിക്കേണ്ടതാണ്. ഇപ്പോൾ മറ്റ് ആളുകൾ അത്തരം വൈകാരികമായ മാനസികാവസ്ഥയിലാണ്. കാര്യങ്ങൾ നേരെയാക്കാൻ കഴിവുള്ള ഒരു വ്യക്തിയായി അവർ നിങ്ങളെ സമീപിക്കാൻ ഒരുങ്ങുകയാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സമാധാനത്തിനായി കഠിനമായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ നിങ്ങൾ തളർന്നുപോയേക്കാം. എങ്കിലും നിങ്ങളുടെ സ്വന്തം മനസമാധാനത്തിനുവേണ്ടിയാണ് നിങ്ങൾ എതിരാളികളും ശത്രുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൊണ്ടുവരാൻ ശ്രമിക്കുന്നത്. തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി സത്യം എന്തെന്ന് വിശദീകരിക്കാനും വസ്തുതകൾ ചൂണ്ടിക്കാണിക്കാനുമുള്ള നിങ്ങളുടെ സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വളരെ അപൂർവവുമായ ആകാശ വിന്യാസങ്ങളാണ് ഇപ്പോൾ എന്നതിനാൽ വൈകാരികമായ പ്രക്ഷുബ്ധത വർദ്ധിക്കുന്നുണ്ട്. എല്ലാ രഹസ്യ പ്രവർത്തനങ്ങളിലും വളരെയധികം ശ്രദ്ധ ചെലുത്താനുള്ള ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടി വരും. അപൂർവമായി വികാരങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളോട് അവരുടെ മനസ്സ് തുറന്ന് സംസാരിക്കാൻ നിങ്ങൾ പ്രോത്സാഹിപ്പിച്ചേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘകാലത്തേക്കുള്ള കാര്യങ്ങൾക്കായുള്ള പ്രവൃത്തികൾക്ക് നിങ്ങൾ പ്രാധാന്യം നൽകും. യാത്രാ പദ്ധതികളുടെ കാര്യത്തിൽ കുറഞ്ഞ പ്രാധാന്യമാവും നിങ്ങൾ നൽകുക. ചില കാര്യങ്ങൾ, നിങ്ങളുടെ ചിന്താഗതി മാറ്റാൻ കാരണമായേക്കാം. ജോലിയോ ആരോഗ്യ പ്രശ്നങ്ങളോ പോലുമോ ആവാം അത്. ഗൗരവമേറിയതും വൈകാരികവുമായ ചർച്ചകളിൽ നിന്നാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്നതെന്ന് ഓർക്കുക. പ്രിയപ്പെട്ടവരുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് സഹായിക്കാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എല്ലാ ഗ്രഹങ്ങളും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒരാഴ്ചയാണിത്. നിങ്ങളുടെ രാശിചിഹ്നം ആകാശത്തിലെ ആഘാതമേൽപ്പിക്കുന്ന തരംഗങ്ങളിൽ‌ നിന്നും അകലേക്ക് മാറുകയാണ്. സമ്മാനങ്ങളിൽ നിന്നും ഔദാര്യത്തിൽ നിന്നും അഭൂതപൂർവമായ അളവിൽ പ്രയോജനം നിങ്ങൾക്ക് ലഭിച്ചേക്കാം. കാൽപനികരായവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനാവും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും. വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നതിൽ വളരെയധികം അപകടസാധ്യതയുണ്ട്. നിങ്ങൾ‌ എന്തിനും തയ്യാറാണെങ്കിൽ‌, വ്യക്തമായി നിങ്ങൾക്ക് അനുകൂലമാണെന്ന് തോന്നുന്ന ആവേശകരമായ പാത നിങ്ങൾക്ക്‌ പിന്തുടരാം. ചില ആളുകൾ നിങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ആശയങ്ങളുടെ പേരിൽ നിങ്ങൾക്ക് പോരാടേണ്ടി വരും. എന്നാൽ നിങ്ങൾക്ക് പിന്തുണ നൽകുന്നവരും നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളവരുമായ ആളുകളെ അകറ്റിക്കൊണ്ടാവരുത് അത്. കൂടാതെ, എല്ലാ യാത്രാ പദ്ധതികളും പരിശോധിക്കുകയും അപ്രതീക്ഷിതമായി വല്ലതും നടക്കുന്ന സാഹചര്യത്തെ നേരിടാൻ തയ്യാറാകുകയും ചെയ്യുക. നിങ്ങളുടെ കാൽപനികതയുടേതായ നക്ഷത്രങ്ങൾ മികച്ചതാണ്, അവ വേഗത്തിൽ മെച്ചപ്പെടുന്നുണ്ട്. പക്ഷേ നിങ്ങൾ പഴയ പല ആശയങ്ങളും മറക്കേണ്ടതുണ്ടെന്നതിനൊപ്പം വളരെയധികം വിഷമിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്!

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week january 03 january 09 2021 check astrology prediction aries virgo libra gemini cancer signs

Best of Express