scorecardresearch

Weekly Horoscope (February 20- February 26, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (February 20- February 26, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (February 20- February 26, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (February 20- February 26, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ നക്ഷത്രങ്ങൾ മുന്നോട്ട് നീങ്ങുന്നു, അതും വേഗത്തിൽ. ഒരു സുപ്രധാന ഒത്തുതീർപ്പിന് നിങ്ങൾ സമ്മതിക്കേണ്ടിവരുന്ന സമയം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്, കാരണം അത് എല്ലാവരുമായും ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രം അനുസൃതമായതല്ല. നിങ്ങൾ യാത്രാ പദ്ധതികളുമായി മുന്നോട്ട് പോകണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ജാതകത്തിലെ സാമ്പത്തിക മേഖലകൾക്കും ആഴത്തിലുള്ള മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങളുണ്ട്, അതിനാൽ നിങ്ങൾ സാധനങ്ങൾ വാങ്ങുന്നത് സന്തോഷത്തിനായാണോ അതോ അതിന് പകരമായാണോ എന്ന് സ്വയം ചോദിക്കുക. ഇതൊരു ചെറിയ കാര്യമാണ്, എന്നാൽ എല്ലാത്തിനും ഇത് പ്രധാനപ്പെട്ട ഒന്നാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തൊഴിൽപരമായി, സഹപ്രവർത്തകരുമായുള്ള വ്യക്തിബന്ധങ്ങൾക്കാണ് കൂടുതൽ പ്രാധാന്യമെന്ന് നിങ്ങൾ മനസ്സിലാക്കുന്നിടത്തോളം കാലം ആകാശമാണ് പരിധി. ആളുകളുമായി ഇടപഴകാനും അവർക്ക് നല്ല അനുഭവം നൽകാനും അവർ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് ഉറപ്പാക്കാനും എപ്പോഴും നിങ്ങളുടെ പരമാവധി ശ്രമിക്കുക. വീട്ടിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണം – വേഗത്തിൽ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബന്ധങ്ങളിലുണ്ടാകുന്ന നിർബന്ധിത മാറ്റങ്ങളുമായി പൊരുത്തപ്പെടുകയല്ലാതെ നിങ്ങൾക്ക് ഇപ്പോൾ മറ്റൊരു മാർഗവുമില്ല. വാസ്‌തവത്തിൽ, നിലവിലെ സാഹചര്യങ്ങൾ നിലനിൽക്കുമെന്ന് നിങ്ങൾ എത്രയധികം അംഗീകരിക്കുന്നുവോ അത്രയും വേഗത്തിൽ നിങ്ങൾക്ക് അതിഗംഭീരമായ വൈകാരിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും.വളരെക്കാലത്തേക്ക് അല്ലെങ്കിലും ഒരു പ്രൊഫഷണൽ പ്ലാൻ നീക്കിവെക്കാവുന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രൊഫഷണൽ കാര്യങ്ങൾ വളരെ പ്രധാനമാണ്, നിങ്ങൾ ജോലിയിലല്ലെങ്കിലും, നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും നിങ്ങളുടെ ലൗകിക അഭിലാഷങ്ങൾ നിറവേറ്റുന്നതിനും നിങ്ങൾ മുൻ‌ഗണന നൽകണം. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ, പഴയ സുഹൃത്തുക്കളുമായോ മുൻ കാമുകനോ കാമുകിയോ ആയോ ബന്ധപ്പെടുക. ഭൂതകാലത്തിലേക്കുള്ള ഒരു യാത്ര രസമായിരിക്കും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വളരെ ആഗ്രഹവും അടുപ്പമുള്ളതുമായ ബന്ധങ്ങൾ ഇപ്പോൾ കൗതുകകരവും അനിശ്ചിതമായ സ്വാധീനങ്ങൾക്ക് വിധേയമായിരിക്കുന്നു എന്നത്തിന്റെ എല്ലാ സൂചനകളുമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ കുറച്ച് സമയത്തേക്ക് വൈകിപ്പിക്കാൻ നിങ്ങളുടെ തോന്നലുകളും ഊഹങ്ങളും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാവണം. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്നത് വരെ കാത്തിരിക്കുക. നിങ്ങളുടെ വിരൽത്തുമ്പിൽ എല്ലാ വിവരങ്ങളും ഉള്ളപ്പോൾ, അതനുസരിച്ച് നീക്കം നടത്തുക.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പഴകിയതും ജീർണിച്ചതുമായവ മാത്രമാണ് നിങ്ങൾ ഇറക്കിവെക്കുന്നതെന്ന് ഉറപ്പുണ്ടായിരിക്കണം. നന്മയെ തിന്മയ്‌ക്കൊപ്പവും, ഉപയോഗപ്രദമായതിനെ തീർത്തും ഉപയോഗശൂന്യമായവയ്‌ക്കൊപ്പം വലിച്ചെറിയുന്നതാണ് അപകടം! അതിനാൽ, സുപ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നിങ്ങൾ ദീർഘനേരം ചിന്തിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിസ്ഥലത്ത്, ഹ്രസ്വവും എന്നാൽ നിർണായകവുമായ ഒരു ഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുകയാണ്, നിസ്സാരമായി കരുതുന്ന പലതും നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയും. നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിങ്ങളുടെ സ്വന്തം മനോഭാവത്തിലെ മാറ്റങ്ങൾ വേർതിരിച്ചറിയാൻ കഴിയുക എന്നത് പ്രധാനമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ശക്തമായ ഗ്രഹങ്ങൾ ഇപ്പോൾ നിങ്ങളുടെ ഭാഗത്താണ്, അതിനാൽ നിങ്ങൾക്ക് ഏറ്റവും മികച്ചത് പ്രതീക്ഷിക്കാം. വീട്ടിലോ പ്രണയത്തിലോ ജോലിയിലോ, എല്ലാ വൈകാരിക ബന്ധങ്ങളിലും നിങ്ങളുടെ പ്രാമുഖ്യം ഉറപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ശരിയായ രീതിയിൽ സ്വയം തയ്യാറെടുക്കുക, ആളുകൾക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ രഹസ്യ ലോകത്തിലേക്കോ സ്വകാര്യ ജീവിതത്തിലേക്കോ എത്തിനോക്കാൻ ശ്രമിക്കുന്ന ആരോടും നിങ്ങൾക്ക് നീരസമുണ്ടാകും. യഥാർത്ഥത്തിൽ അവരോട് ഒന്നും പറയാതെ തന്നെ,അതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നിങ്ങൾ വളരെ വാശി വന്ന പോലെ തോന്നുന്നു, പക്ഷേ, ചൊവ്വ അതിന്റെ സ്ഥാനം ക്രമീകരിക്കാൻ പോകുന്നതിനാൽ, നിങ്ങൾക്ക് മുമ്പത്തെപ്പോലെ തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കണം. പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുപകരം എല്ലാ വ്യക്തിഗത നേട്ടങ്ങളും ഏകീകരിക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം നിങ്ങൾ ഒരുപാട് സ്വയം പ്രതിജ്ഞാബദ്ധരായേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ എല്ലാ നക്ഷത്രങ്ങളും നിങ്ങളുടെ വേവ്ലെങ്ങ്തിലല്ല. നിങ്ങൾ അൽപ്പം പ്രകോപിതനാകുന്നുണ്ടെങ്കിൽ, അത് മറ്റുള്ളവർ നിങ്ങളുടെ വഴിയിൽ തടസമാകുന്നു എന്ന് തോന്നുന്നതിനാലാണ്. നിങ്ങളുടെ ഊർജ്ജത്തിലും മാനസികാവസ്ഥയിലും വ്യക്തിപരമായ കാര്യങ്ങളിലും മാറ്റം നിങ്ങൾ അനുഭവിക്കുന്നു, ചില കാരണങ്ങളാൽ നിങ്ങൾ തടഞ്ഞുനിർത്തപ്പെടുന്നതായി നിങ്ങൾക്ക് തോന്നിയേക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week february 20 february 26 2022 check astrology prediction aries virgo libra gemini cancer signs