മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചൊവ്വാഴ്ചയിലെ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളുടെ ചില സാമ്പത്തിക പദ്ധതികളെ ചോദ്യം ചെയ്യുന്നു. ആഴ്ചയുടെ അവസാനത്തോടെ, സാമ്പത്തികവും ഗാർഹികവുമായ കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. നിങ്ങൾ ആത്മവിശ്വാസമുള്ള മാനസികാവസ്ഥയിലെത്തും. എന്നിരുന്നാലും ഇത് അലംഭാവം കാണിക്കാനുള്ള സമയമല്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ സൂര്യ-ചന്ദ്ര വിന്യാസങ്ങള്‍ അനുകൂലമാണ്. കുറച്ചുകാലമായി തടസം നേരിട്ടിരുന്ന പല കാര്യങ്ങളും മുന്നോട്ട് കൊണ്ടു പോകാനുള്ള സമയമാണ്. ആളുകളെ സന്തോഷിപ്പിക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യുക. വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വ്യാഴം അനുകൂലമായ നിലയില്‍ തുടരുന്നതിനാല്‍ നിങ്ങൾ ഭാഗ്യവാനാണെന്ന് മനസിലായിട്ടുണ്ടാകും. എന്നാൽ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുത്. എല്ലാവര്ക്കും വീഴ്ചകള്‍ ഉണ്ടാവുകയും എല്ലാം തെറ്റായി പോകുകയും ചെയ്യുന്ന ആഴ്ചകളിൽ ഒന്നാണിത്. എന്നിരുന്നാലും, നിങ്ങളുടെ പ്രവൃത്തി കൂടുതൽ കാര്യക്ഷമമാക്കണമെങ്കിൽ, അത്തരം പ്രക്ഷോഭ കാലഘട്ടങ്ങൾ അത്യന്താപേക്ഷിതമാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇപ്പോൾ തൊഴില്‍ മേഖലയിലെ ബന്ധങ്ങള്‍ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് വ്യക്തിപരമായ പ്രാധാന്യം നേടും. സുഹൃത്തുക്കൾ അകന്നുപോകുകയും പിന്തുണയ്ക്കായി നിങ്ങളുടെ അടുക്കൽ വരികയും ചെയ്യുന്നതിനാൽ നിങ്ങളുടെ കരുതലും അനുകമ്പയും ഉള്ള ഗുണങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഗാര്‍ഹിക ജീവിതത്തിന്റെ സുഗുമമായ മുന്നോട്ട് പോക്കിന് പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായി വന്നേക്കാം. ഒരു വലിയ മാറ്റമുണ്ടാകാന്‍ പോകുന്നു, അതിനാൽ നിങ്ങളുടെ സാധ്യതകള്‍ തുറന്നിടുക. അബദ്ധത്തിലേക്ക് നിങ്ങള്‍ വീഴുന്നതിന് മുന്‍പ് പഴയ ഒരു സാഹചര്യത്തിലേക്ക് വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ച ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വിരസമായ ജോലികൾ ഉപേക്ഷിച്ച് കൂടുതൽ ആവേശകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ആസന്നമായ ചാന്ദ്ര ചലനങ്ങൾ വിദ്യാഭ്യാസ, യാത്രാ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ന്യായമായ എല്ലാ മുൻകരുതലുകളും എടുക്കുക.
Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ജീവിതം ഊർജ്ജസ്വലവും രസകരവുമാണ്. ഒരു സാഹസിക മനോഭാവത്തിന് ഫലമുണ്ടാകും. നിങ്ങളുടെ സ്ഥിതിയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, മറ്റ് ആളുകൾ പ്രകോപിപ്പിക്കുന്ന വാദങ്ങളിൽ അനാവശ്യമായി വീണുപോകാം. സമാധാനത്തിന് മുന്‍ഗണന നല്കുന്ന വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ചുകൂടാ.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിനോ നിങ്ങളെ ബാധിക്കാത്ത ചില സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനോ ശരിയായ സമയമായിട്ടില്ല. സമീപ ഭാവിയിലെ സാമൂഹിക ക്രമീകരണങ്ങൾ കൂടുതൽ വിവേകപൂർണ്ണമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഊർജ്ജ നിലകളെ സൂചിപ്പിക്കുന്ന ഗ്രഹമാണ് ചൊവ്വ. ഇത് സംഭവ വികാസങ്ങളുടെ വേഗത കുറയ്ക്കാൻ കാരണമാകുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുണ്ടെങ്കിൽ, ഇത് വിജയകരമായ ഒരു കാലഘട്ടമാകാതിരിക്കാൻ ഒരു കാരണവുമില്ല. ദീർഘകാല വീക്ഷണകോണിൽ നിന്ന്, നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിലും ശ്രേഷ്ഠമായ ലക്ഷ്യങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി കഠിനമായി പരിശ്രമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഈ ആഴ്ച എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. എന്നിട്ടും എളുപ്പത്തിൽ അസ്വസ്ഥരാകുകയോ പ്രകോപിതരാകുകയോ ചെയ്യുന്ന ആളുകൾ നിങ്ങളുടെ ചുറ്റുമുണ്ടെന്ന് ഓർക്കുക. എല്ലാവരും നിങ്ങളുടെ സാന്നിധ്യത്തിലായിരിക്കുമ്പോഴെങ്കിലും സാമാന്യബോധവും നല്ല സമീപനവും സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നക്ഷത്രങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അനുകൂലമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. നിങ്ങൾ ശരിയായ വഴിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആഴ്ചയുടെ മധ്യത്തിൽ ഒരു ആശയക്കുഴപ്പം പരിഹരിക്കാൻ കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയും. കെട്ടുറപ്പുള്ളതും പ്രായോഗികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങളുടെ അവബോധത്തെ ആശ്രയിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചൊവ്വ ജീവിതത്തില്‍ തിരമാലകൾ സൃഷ്ടിക്കുന്നു, അത് ഒരു നല്ല കാര്യമായിരിക്കും. ഒരു ആഴ്ചയ്ക്കുള്ളിൽ ചെറിയ പ്രകോപനങ്ങളുടെ സാഹചര്യമുണ്ടാകാം. നിങ്ങളുടെ മിക്ക സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് വളരെ സമ്മർദം നല്‍കിയേക്കും. അതിനാൽ, വൈകാരികമായി തളർന്നിരിക്കുന്ന പങ്കാളികളുടെ സഹായത്തിനെത്തുന്ന ശരിയായ വ്യക്തി നിങ്ങളാണ്.