scorecardresearch
Latest News

Weekly Horoscope (December 18 – December 24, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (December 18 – December 24, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Weekly Horoscope (December 18 – December 24, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശരിയായ നീക്കങ്ങളും തന്ത്രങ്ങളും നിങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം സംരക്ഷിക്കാന്‍ പ്രാപ്തരാക്കും. ഭാവിയിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് എളുപ്പമായിരിക്കും. നിങ്ങൾ വിദഗ്ധരുമായി കൂടിയാലോചിച്ചിരിക്കുന്നിടത്തോളം, അധിക ചെലവ് വരുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ നല്ല സമയമാണിത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങൾ ശരിയാണെന്ന കാര്യം മറ്റുള്ളവരെ  ബോധ്യപ്പെടുത്താന്‍ ഇപ്പോള്‍ കഴിയും. യാത്രാ നക്ഷത്രങ്ങൾ നന്നായി കാണപ്പെടുന്നു, എന്നാൽ എല്ലാ കാര്യങ്ങളും രണ്ട് തവണ പരിശോധിച്ച ശേഷം തീരുമാനമെടുക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കാര്യങ്ങള്‍ രഹസ്യമായ വയ്ക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. നിങ്ങളുടെ ചില വ്യക്തിഗത പദ്ധതികളെക്കുറിച്ച് പങ്കാളികളെ അറിയിക്കുന്നതില്‍ നിങ്ങള്‍ മുമ്പത്തേക്കാൾ സന്തുഷ്ടരായിരിക്കും. നിങ്ങളെ ആകർഷിക്കാൻ മറ്റുള്ളവരെ അനുവദിക്കുക. സുഹൃത്തുക്കൾക്ക് നിങ്ങളുടെ താൽപ്പര്യങ്ങൾ മാത്രമേ  ഉള്ളൂ എന്ന് വിശ്വസിക്കേണ്ട സമയമാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു ബിസിനസില്‍ ആരെങ്കിലും നിങ്ങളെക്കാൾ മെച്ചമായിട്ടുണ്ടെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല.  സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല, പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ  ഘട്ടത്തിലേക്ക് നിങ്ങൾ ഇപ്പോൾ പ്രവേശിക്കുകയാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വ്യാഴവും ചൊവ്വയും തമ്മിലുള്ള നിലവിലെ ബന്ധം ആരോഗ്യവും ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ രാശിയുടെ ഭാഗത്തെ സ്വാധീനിക്കുന്നു. ഈയിടെയായി നിങ്ങൾ സ്വയം വളരെയധികം സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ, അതോ നിങ്ങൾക്ക് ക്ഷീണം തോന്നാൻ തുടങ്ങിയോ? നിരവധി പ്രതിബദ്ധതകൾ ഉപേക്ഷിക്കേണ്ട സമയമാണോ? ചിന്തിച്ച് ഉത്തരം കണ്ടെത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിലുള്ള ഭയമാണ് നിങ്ങളെ മികച്ചതാകുന്നതില്‍ നിന്ന് തടയുന്ന ഒരു കാര്യം. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ അത്തരം തടസങ്ങളെ തരണം ചെയ്യുകയും  ശുഭാപ്തിവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കാൻ തയ്യാറാകുകയും വേണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ശുക്രൻ നിങ്ങളുടെ രാശിയോടുള്ള വെല്ലുവിളി തുടരുന്നു, പങ്കാളികളുടെ ആവശ്യങ്ങള്‍ കൂടാതെ കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങളും ശ്രദ്ധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവർ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിനെ സ്വാഗതം ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ അഭിമാനം ഉപേക്ഷിക്കാനും പദ്ധതികൾ മാറ്റണമെന്ന് സമ്മതിക്കാനും നല്ല ധൈര്യം ആവശ്യമാണ്. മറുവശത്ത്, നിങ്ങളുടെ നിലവിലെ നിർദേശങ്ങളില്‍ മുന്നോട്ട് പോകണമെങ്കില്‍, അടുത്ത പങ്കാളികൾക്ക് ആത്മവിശ്വാസവും അനുരഞ്ജന മികവ് ഉണ്ടെന്ന് ഉറപ്പാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ നല്ല വാക്കുകള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടേക്കാം. നിങ്ങൾക്ക് കൃത്യമായ ഇടമുണ്ട്, പ്രത്യേകിച്ച് ജോലിസ്ഥലത്ത് ആളുകളെ അവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രേരിപ്പിക്കുന്നതില്‍. പ്രണയത്തില്‍ ചില സംഭവവികാസങ്ങള്‍ കാത്തിരിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അസാധാരണ സംഭവങ്ങളുടെ ഒരു പരമ്പര അടുത്ത ആഴ്ചയില്‍ ഉണ്ടായേക്കും. നിങ്ങൾ ഇപ്പോഴത്തെ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുകയാണെങ്കില്‍ മികച്ച കാര്യങ്ങളായിരുന്നു സംഭവിക്കുക. ഇത് എതാണ് ശരിയും തെറ്റും എന്നതല്ല, മറിച്ച് ഏതാണ് ഏറ്റവും മികച്ചത് എന്നതിനെക്കുറിച്ചുള്ള ചോദ്യമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എല്ലാ കുംഭ രാശിക്കാരും സന്തോഷത്തോടെയല്ല മുന്നോട്ട് പോകുന്നത്. നിങ്ങൾ ഇപ്പോൾ ശ്രദ്ധാലുവാണെങ്കിൽ ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കടക്കാനും കഴിയും. അതിനാല്‍ ഗൗരവത്തോടെ മുന്നോട്ട് പോകുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മിക്ക മീനരാശിക്കാരും സംവേദനക്ഷമതയുള്ളവരും അനുകമ്പയുള്ളവരും എളുപ്പത്തിൽ സഹകരിക്കുന്നവരുമാണെന്നതില്‍ അഭിമാനിക്കുന്നു. ചൊവ്വ നിങ്ങളെ കഠിനവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്തവരുമാക്കുന്നു. എന്താണ് നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ താത്പര്യം കാണിക്കാത്തത്. അത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week december 18 december 24 check astrology prediction aries virgo libra gemini cancer signs

Best of Express