Latest News

Horoscope of the Week (December 05 – December 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (December 05 – December 11, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (October 10 – October 16, 2021) , astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (December 05 – December 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വീട് പോലെ മറ്റൊരു സ്ഥലവുമില്ല. പക്ഷെ അപ്പോഴും നിങ്ങൾക്കറിയാം! ബുദ്ധിമാനായ ബുധനും സുന്ദരിയായ ശുക്രനും വളരെ സജീവവും നിങ്ങളുടെ ചാർട്ടിലെ ഗാർഹിക മേഖലകളുമായി യോജിച്ചും നിൽക്കുന്നതിനാൽ, നിങ്ങൾക്ക് സുഖവും സൗഹൃദങ്ങളും ആവശ്യമാണ്, അധിക ആഡംബരത്തെക്കുറിച്ചാണെങ്കിൽ പ്രത്യേകം പറയേണ്ടതുമില്ല. ഇത് ചെറിയ ഒരു കുടുംബ പരിപാടിക്കുള്ള സമയമാണ്, പുതിയ അലങ്കാരങ്ങൾക്കും പുതിയ ഫർണിച്ചറുകൾ വാങ്ങാനും കൂടിയുള്ളത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

എന്താണ് ഈ ആഴ്ചയിൽ പുതിയത്? ഒന്നാമതായി, നിങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ബോധവും വസ്‌തുതകളെ സംബന്ധിച്ച ഗ്രാഹ്യവും നിങ്ങൾക്ക് ഉണ്ടായിരിക്കും. അതായത്, ദീർഘകാലമായി എടുക്കാൻ മടിച്ചിരുന്ന കുടുംബ തീരുമാനങ്ങൾ നിങ്ങൾ എടുക്കും. ഫിറ്റ്നസ് കാര്യങ്ങളിൽ ഇടപെടുമ്പോൾ, ദീർഘകാല വീക്ഷണം ഉണ്ടായിരിക്കുക, നിങ്ങളുടെ ജീവിതത്തെ മുഴുവനായി നോക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഭൂതകാലം മറന്ന് നിങ്ങളുടെ അധികാരങ്ങൾ വിനിയോഗിക്കാനും അധിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുമുള്ള സമയമാണിത്. നിങ്ങളുടെ ഗ്രഹങ്ങൾ നീങ്ങി തുടങ്ങി , ആഘോഷങ്ങൾ അവസാനിച്ചു, അതിന്റെ അവശേഷിപ്പുകൾ എടുക്കാനും ഓർമ്മകൾ നിധിപോലെ സൂക്ഷിക്കാനുമുള്ള നല്ല സമയമാണിത്, അടുത്ത തവണ അത് സംഭവിക്കും വരെ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചിലപ്പോൾ നിങ്ങൾക്കും നല്ലത് ഏതെന്ന് അറിയാം! എന്നാൽ അങ്ങെനെയുള്ള സമയങ്ങളിൽ ഒന്നാണോ ഇത്? ഒരർത്ഥത്തിൽ, വീട്ടിൽ നിങ്ങൾക്ക് വേണ്ടി തന്നെ സംസാരിക്കാൻ പറ്റിയ സമയമാണിത്, എന്നാൽ നിങ്ങൾ ഒരുപാട് വികാരാധീനൻ ആയാൽ ചെറിയ കുടുംബ പ്രേശ്നങ്ങൾ വലുതായേക്കും. ജോലിസ്ഥലത്ത് ഒരു തലവന് നിങ്ങളുടെ കാര്യക്ഷമതയിൽ മതിപ്പ് തോന്നും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹങ്ങൾ സമ്മിശ്ര സന്ദേശങ്ങൾ അയയ്ക്കുന്നു. ക്രിയേറ്റീവ്, അത്ലറ്റിക്, കലാപരമായ കഴിവുകൾ ഉള്ളവർക്കെല്ലാം കാലതാമസം നേരിട്ടേക്കാം. അത് നല്ലതാണ്, കാരണം നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും. നിങ്ങളിൽ കുട്ടികളെ പരിപാലിക്കുന്നവർ, പഴയ തെറ്റ് തിരുത്താൻ അവരെ സഹായിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് അറിയാവുന്നതുപോലെ ഒന്നും എന്നെന്നേക്കുമായി ഒരേപോലെ നിലനിൽക്കില്ല. നിങ്ങൾ വിജയത്തിന്റെ പാതയിലാണ്, നിങ്ങൾ ഇപ്പോഴും ഓട്ടത്തിലാണെന്ന് കരുതുന്ന ഒരു പങ്കാളിയെ തെറ്റ് പറയാൻ കഴിയില്ല. എന്തിനധികം പറയണം, നിങ്ങൾക്ക് സംതൃപ്തി തരുന്ന തരത്തിൽ ഒരു എതിരാളിയുടെ കേസ് ചുരുളഴിയാൻ പോകുകയാണ്.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒരാളെ നിർബന്ധിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും പ്രത്യേകിച്ചും ആഴ്ചയുടെ അവസാനത്തിൽ. ജ്യോതിഷികൾ പലപ്പോഴും നിങ്ങളുടെ സംവേദനക്ഷമതയും ദുർബലതയെയും ഊന്നിപ്പറയുന്നു. എന്നിരുന്നാലും, നിങ്ങളുടെ അഭിലാഷങ്ങളും യഥാർത്ഥ ഗുണങ്ങളും പ്രകടിപ്പിക്കാനും പൂർണ അധികാരത്തോടെ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയാനുമുള്ള സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ നക്ഷത്രങ്ങൾ ചില ശ്രദ്ധേയമായ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നു. നിങ്ങളുടെ വൈകാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടവയിൽ ഏറ്റവും ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ വെല്ലുവിളി നിറഞ്ഞ ഒരു ഗ്രഹരീതി ഇപ്പോൾ പ്രേരിപ്പിക്കുന്നു. വലിയ തെറ്റുകൾക്കുള്ള സാധ്യത കൂടുതലാണ്, പക്ഷേ അവ ഒഴിവാക്കാവുന്നതായതിനാലാണ് ഞാൻ ഇത് പറയുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഭൗതിക സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്നു, എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കൂടുതൽ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ നിങ്ങൾ തയ്യാറായേക്കില്ല. ഗ്രഹങ്ങളുടെ ഒരു പരമ്പര നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ ആകർഷിക്കുന്നു, എന്നാൽ നിങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെലവഴിക്കുകയോ ലാഭിക്കുകയോ ചെയ്യണോ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ രണ്ട് മാസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന സംശയങ്ങൾക്ക് നമ്മൾ ദീർഘകാല ചിത്രം നോക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങൾ പങ്കാളികൾക്കും പ്രിയപ്പെട്ടവർക്കും ഉചിതമായ പരിഗണന നൽകുകയാണെങ്കിൽ, പ്രത്യേകിച്ചും മധ്യവാരം, ശുക്രന്റെ സൗമ്യമായ ചലനങ്ങൾ യോജിപ്പിന്റെയും ധാരണയുടെയും ഒരു കാലഘട്ടം തുറക്കുകയും ചെയ്യും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് വേണ്ടെങ്കിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. നിങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിൽ, അത്തരം ബുദ്ധിമുട്ടുകൾ ഏത് സമയത്ത് സമയത്ത് എവിടെ വെച്ച് നേരിടണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ബാങ്ക് മാനേജർ വരുമ്പോൾ നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്ത് ഒളിച്ചേക്കാം!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തിരഞ്ഞെടുക്കാൻ ഒരുപാടുണ്ടെങ്കിൽ നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നിയേക്കാം, എന്നാൽ നിങ്ങൾ പുതിയ അവസരങ്ങൾ ഓരോന്നായി മാത്രം എടുക്കുകയും ഓരോന്നും എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വളരെ വ്യക്തമായി മനസിലാക്കുകയും ചെയ്യുകയാണെങ്കിൽ, അതിനു ഗുണമുണ്ടാകും, അപ്പോൾ മികച്ച തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങൾക്ക് വളരെ എളുപ്പമാകും. ചെറിയ യാത്രകൾ തീർച്ചയായും ആവശ്യമായി വരും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope week december 05 december 11 2021 check astrology prediction aries virgo libra gemini cancer signs

The moderation of comments is automated and not cleared manually by malayalam.indianexpress.com