scorecardresearch

Horoscope of the Week (August 30- September 05, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the Week (August 30- September 05, 2020): ‘വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?’ പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

Horoscope of the Week (August 30- September 05, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരുപാട് ഗ്രഹങ്ങൾ ഈ ആഴ്ച നിങ്ങളെ അവയുടെ സംരക്ഷണ വലയത്തിലാക്കിയിരിക്കുകയാണ്. എന്നുവച്ച് ഈ ആഴ്‌ച മുഴുവൻ നിങ്ങൾക്ക് നല്ലതു മാത്രമേ സംഭവിക്കൂ എന്ന് അർഥമില്ല. ദൈനംദിന ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാകുമല്ലോ. പക്ഷെ നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്തെടുക്കാൻ അവയ്ക്ക് സാധിക്കും. ഇതിനെല്ലാമപ്പുറം നിങ്ങളുടെ സ്വഭാവത്തിലെ ഏറ്റവും നല്ല ഗുണങ്ങൾ പ്രകടിപ്പിക്കാൻ ഈ ഗ്രഹങ്ങൾ നിങ്ങളെ പ്രേരിപ്പിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വർധിച്ചു രഹസ്യങ്ങളാണ് ഈയാഴ്ചയിലെ പ്രത്യേകത. എന്നിരുന്നാലും നിങ്ങളുടെ വികാരങ്ങൾ മറച്ചുവയ്ക്കാതെ നിങ്ങൾ പ്രകടിപ്പിക്കും. സാമൂഹിക ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ഈയാഴ്ചയുടെ അവസാനത്തേയ്ക്കുള്ള പുതിയ പദ്ധതികളെ കുറിച്ച് അറിയുമ്പോൾ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും സന്തുഷ്ടരാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈയാഴ്ചയും ചൊവ്വ തന്നെയാണ് നിങ്ങളുടെ പ്രധാന ഗ്രഹം. എന്നുവച്ചാൽ നിങ്ങൾ ഇപ്പോഴും ഏറെ ശ്രദ്ധയോടെ ഏകാഗ്രതയോടെ തന്നെയായിരിക്കും നിൽക്കുക എന്നർഥം. എന്നിരുന്നാലും ഈയാഴ്ച പുരോഗമിക്കുന്തോറും ജോലി സ്ഥലത്തും വീട്ടിലും അൽപ്പം വിശ്രമം നിങ്ങൾക്ക് ലഭിക്കും. ഏറെ പണം ചെലവഴിക്കുന്ന ഒരു സമയത്തിലേക്ക് നിങ്ങൾ പ്രവേശിക്കും. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ നൽകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ എത്രമാത്രം വൈകാരികത നിറഞ്ഞ ഒരാളാണെന്ന് ഓർമ്മപ്പെടുത്തേണ്ട ആവശ്യമില്ല, എന്നാൽ ഇപ്പോൾ വളരെ ശക്തമായ ഗ്രഹങ്ങളുടെ പാറ്റേണുകൾ ഉപയോഗിച്ച്, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് മറ്റൊരു വഴി നോക്കാൻ നിങ്ങൾ പരമാവധി ശ്രമിച്ചേക്കാം. സമ്പന്നമായ പ്രതീക്ഷകൾ വൈകിയെന്ന് തോന്നിയാൽ വിഷമിക്കേണ്ട, പക്ഷേ ദീർഘകാല നിക്ഷേപം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഏത് കാര്യത്തിനും നല്ല തുടക്കമിടാന്‍ പറ്റിയ സമയമാണ്, അതിനാല്‍ തന്നെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാം. ക്ഷമിക്കാനും മറക്കാനും പഴയകാലത്തെ ഓര്‍മകള്‍ ഉപേക്ഷിക്കാനും ഉള്ള ദിവസമാണ്. ആവശ്യമെങ്കില്‍, സുഹൃത്തുക്കളില്‍ നിന്ന് ഉപദേശം സ്വീകരിക്കാം. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ളതിനേക്കാള്‍ അറിവ് മറ്റുള്ളവര്‍ക്കുണ്ടാകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബലം പ്രയോഗിച്ച് എന്തെങ്കിലും ചെയത് ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. നക്ഷത്രങ്ങളൊക്കെ അനുകൂലമാണെന്നതിനാല്‍ ആകാശഗോളങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം തനിയെ നിങ്ങളിലേക്കെത്തും. റൊമാന്‍റിക് ജീവിതം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കാനിടയുണ്ട്. മറ്റുള്ളവര്‍ക്കുള്ള കടങ്ങള്‍ കൊടുത്തു തീര്‍ത്തെന്ന് ഉറപ്പിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ദിവസങ്ങള്‍ കഴിയുന്തോറും നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കും. ചന്ദ്രന്‍റെ സ്ഥാനം നിങ്ങളെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നതിനാല്‍ എല്ലാ മേഖലകളിലും അത് വ്യക്തിപരമോ ഔദ്യോഗികപരമോ ആയാലും ഇടപാടുകളെല്ലാം നല്ല രീതിയില്‍ അവസാനിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വ്യക്തിപരമായ ഒരു പ്രശ്നത്തില്‍ തന്നെ ഇനിയും തുടരാതെ അവസാനിപ്പിക്കാനാണ് സാമാന്യബുദ്ധിയില്‍ നോക്കിയാലും ഗ്രഹനിലയനുസരിച്ച് നോക്കിയാലും പറയുന്നത്. മറ്റുള്ളവരോട് കൂടുതല്‍ ഉദാരമായ് പെരുമാറുന്ന സ്വഭാവത്തിലേക്ക് നിങ്ങള്‍ മാറുന്നത് സന്തോഷമുള്ള കാര്യമാണ്. അതുപോലെ ഔദ്യോഗികകാര്യങ്ങളിലും നേട്ടങ്ങളുണ്ടാകുമെന്നതിനാല്‍ അഭിമുഖ പരീക്ഷകളിലും പ്രധാനപ്പെട്ട ചര്‍ച്ചകളിലും പങ്കെടുക്കാവുന്നതാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിസ്സാര കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സമയമാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ നിങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസ പദ്ധതികളും നിയമപരമായ കാര്യങ്ങളും വിദേശബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമൊക്കെ യോജിച്ച സമയമാണ്. യാത്രയ്ക്ക് അനുയോജ്യമായ സമയമാണെങ്കിലും എല്ലാം നിങ്ങള്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുക. ഒരു കാര്യവും സാധ്യത മാത്രം കല്‍പിച്ച് തള്ളിക്കളയരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗാര്‍ഹികവിഷയങ്ങള്‍ ഏറെക്കുറെ പരിഹരിച്ച് സമാധാനത്തിലാകുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. കൂടാതെ ഔദ്യോഗികമേഖലയില്‍ സഹായിക്കുന്ന ചില തന്ത്രങ്ങള്‍ വശത്താക്കുകയും മറ്റ് സഹപ്രവര്‍ത്തകരെ സഹായിക്കുന്ന തലത്തിലേക്ക് മാറുകയും ചെയ്യും. സമൂഹത്തില്‍ നല്ല സ്ഥാനം ലഭിച്ചതിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യത്തിനുള്ള പണവും കൈയ്യിലുണ്ടാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഗ്രഹങ്ങളുടെ ഇപ്പോഴത്തെ നിലയും പ്രഭാവവും അല്‍പം അതിശയിപ്പിക്കുന്ന രീതിയിലായതിനാല്‍ നിങ്ങളുടെ സ്വഭാവത്തിലും അസ്വസ്ഥതകളുണ്ടായേക്കാം. സാമ്പത്തീകകാര്യങ്ങളില്‍ സ്ഥിരതയുണ്ടാകുമെന്നതിനാല്‍ സ്വന്തം ചെലവുകള്‍ക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വരില്ല. റൊമാന്‍റിക് ജീവിതത്തില്‍ വലിയ മെച്ചപ്പെടലുകളൊന്നും കാണുന്നില്ല, നിങ്ങളിപ്പോഴും പഴയ കാര്യങ്ങളില്‍ തന്നെ കുടുങ്ങി കിടക്കുകയാവാം. നിങ്ങള്‍ ജീവിക്കുന്ന ഇപ്പോഴത്തെ സമയമാണ് പ്രധാനപ്പെട്ടതെന്ന് മറക്കരുത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സൂര്യന്‍റെ സ്ഥാനം ഏറ്റവും അനുകൂലമായ് നില്‍ക്കുന്നതിനാല്‍ ഗ്രഹനിലയനുസരിച്ച് മീനം രാശിക്കാര്‍ക്ക് ഇപ്പോള്‍ സന്തോഷമുള്ള സമയമായിരിക്കണം. ഗ്രഹങ്ങളുടെ ഇടപെടലുകള്‍ സമ്മിശ്രമായിരക്കുമെങ്കിലും നിങ്ങളുടെ സ്വതസിദ്ധമായ കഴിവ് ഉപയോഗിച്ച് നല്ല സാഹചര്യം വളര്‍ത്താനും ചീത്ത സാഹചര്യങ്ങളുടെ ഫലങ്ങളെ കുറയ്ക്കാനും കഴിയും. സാമ്പത്തീകമേഖല അനുകൂലമായ് നില്‍ക്കുന്നതിനാല്‍ നഷ്ടങ്ങള്‍ പലതും നേട്ടമാകാനിടയുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week august 30 september 05 2020 check astrology prediction for aries virgo libra gemini cancer and other signs