Horoscope of the Week (August 29 – September 04, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ ജീവിതത്തിലെ പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുന്നു, അതിലേക്ക് എത്തുക എന്നാൽ നിയമങ്ങളെ വളച്ചൊടിക്കുക എന്ന് കൂടിയാണ്. അതിനാകട്ടെ വലിയ ശ്രദ്ധയും സത്യസന്ധതയും ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ചിന്തിക്കുക. ആഴത്തിലുള്ള ദീർഘകാല പ്രശ്നങ്ങളിൽ നിങ്ങൾക്ക് ഒരു പിടി ഉണ്ടാവുകയും വേണം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ രാശിക്ക് ഇപ്പോൾ കൂടുതൽ വ്യക്തയുണ്ട്. അതുകൊണ്ട് മറ്റു പതിനൊന്ന് രാശികൾക്കും അവരുടെ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ നോക്കണം. നിങ്ങളുടെ മഹാമനസ്കതക്ക് അനുസരിച്ചു നല്ല ഉപദേശങ്ങൾ നൽകുക, എന്നാൽ എപ്പോഴും അത് വസ്തുതകൾക്ക് അനുസൃതമായി ചെയ്യുക, നിങ്ങളുടെ ഭാവനകൾക്ക് അനുസരിച്ചാകരുത്. നിങ്ങൾക്ക് വേണ്ടി നല്ലത് ചെയ്ത ആരോ നിങ്ങളിൽ നിന്നും ഒരു ഉപകാരം പ്രതീക്ഷിക്കുന്നുണ്ട്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പ്രണയത്തിലെ പ്രധാന നിയമം സംസാരിച്ചു കൊണ്ടിരിക്കുക എന്നതാണ്. നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് പങ്കാളിക്ക് അറിയാമെന്ന് നിങ്ങൾ ഉറപ്പ് വരുത്തുകയാണെങ്കിൽ പ്രധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഒരു ഷോപ്പിംഗിനായി നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ, ആവശ്യമായവയിൽ നിന്നും ആഡംബരങ്ങളിലേക്ക് ശ്രദ്ധകേന്ദ്രികരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. ഒപ്പം, നിങ്ങളുടെ ആശയങ്ങൾ ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് വെക്കുക.
Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അവകാശവാദവും അക്രമവും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ നിങ്ങൾക്ക് വേണ്ടി നിലകൊള്ളണം എന്നത് ശരി തന്നെ, പക്ഷേ അത് അഹങ്കാരത്തോടെ ആകരുത്, അല്ലാത്തപക്ഷം നിങ്ങൾ വിലപേശിയതിനേക്കാൾ കൂടുതൽ ലഭിക്കും. നിങ്ങൾ ഒരു ചെറിയ തന്ത്രം പ്രയോഗിക്കുകയും നിങ്ങളുടെ കാവ്യാത്മകമായ വാക്കുകളിലൂടെ ആളുകളെ വശീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ മധുരമായ വാക്കുകളാണ് ഒരു ദിനം ജയിക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
എന്ത് മനോഹരമായ നക്ഷത്രങ്ങളുടെ കൂടിച്ചേരലിനു കീഴിലാണ് നിങ്ങൾ! മറ്റാരേക്കാളും മികച്ചതാകാൻ ചൊവ്വ നിങ്ങളെ സഹായിക്കും. നിങ്ങൾ വിജയിച്ചെന്ന് വ്യാഴം ഉറപ്പു വരുത്തും. പ്രണയത്തിനു പിന്നാലെ ആണ് നിങ്ങളെങ്കിൽ അല്പം വളഞ്ഞ വഴി പോകേണ്ടി വരും, വളരെ ചെറിയ രീതിയിൽ. നിങ്ങൾ സാമൂഹികമായ പലതും മാറ്റിവെക്കാൻ ആവശ്യപ്പെട്ടേക്കും. ഭാവി സുരക്ഷയും സാമ്പത്തികവും ആയിരിക്കും പ്രധാന കാര്യങ്ങൾ.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് മറ്റു ആശയങ്ങൾ ഉണ്ടെങ്കിലും, വീടും കുടുംബകാര്യങ്ങളും നിങ്ങളുടെ സമയത്തെ ബാധിക്കും, നിങ്ങളുടെ നല്ല സ്വഭാവത്തെ പരാമർശിക്കുന്നില്ല. മനോഭാവം മാറ്റുക എന്നതിലാണ് വിജയം ഇരിക്കുന്നത്. കുട്ടികൾ മാതാപിതാക്കൾ നിങ്ങളോടൊപ്പം താമസിക്കുന്ന മറ്റുള്ളവർ എന്നിവരുമായുള്ള ബന്ധം ദൃഢമാക്കുക, ലോകത്തെ പുതുതായി കാണുക, അതാണ് നല്ലത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ജോലിയിൽ നിങ്ങൾക്ക് എളുപ്പമുള്ള സമീപനം സ്വീകരിക്കാം, എന്നാൽ സാമൂഹികമായി നിങ്ങളെ സ്വയം ഉറപ്പിക്കുക. മറ്റൊരുവാക്കിൽ പറഞ്ഞാൽ, തൊഴിലിൽ സഹപ്രവർത്തകർ ബുദ്ധിമുട്ടുകളില്ലാതെ വിജയിക്കട്ടെ, പക്ഷേ നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് സുഹൃത്തുക്കളെ മനസിലാക്കുക. അഭിപ്രായങ്ങളിലേക്കും ആശയങ്ങളിലേക്കും വരികയാണെങ്കിൽ നിങ്ങൾ വസ്തുതകളേക്കാൾ ഭാവനകൾക്ക് മുൻഗണന നൽകണം. നിങ്ങളുടെ തത്വങ്ങളിൽ ഉറച്ചു നിൽക്കുക, നിങ്ങളുടെ വിജയ സാധ്യത വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പറയുന്നതിൽ സന്തോഷമുണ്ട്, ഈ ആഴ്ച പകൽ സ്വപ്നങ്ങൾ കാണുന്നതിൽ യാതൊരു തെറ്റുമില്ല. വാസ്തവത്തിൽ, ഭാവനകൾക്കും സഹജാവബോധങ്ങൾക്കും ഭാവി കാഴ്ചപ്പാടുകൾക്കും പൂർണ്ണ നിയന്ത്രണം നൽകുന്നവർ, വസ്തുതകൾക്ക് അനുസരിച്ചു സുരക്ഷിതമായി കളിക്കുന്നവരേക്കാൾ എന്താണ് നടക്കുന്നെതെന്ന് ബോധവാന്മാരായിരിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
സാമ്പത്തികമായൊരു ആശയക്കുഴപ്പം നേരത്തെ ഉണ്ടായിക്കാണും, ഒരുപക്ഷേ നിങ്ങളിപ്പോൾ സ്ഥിരത കൈവരിച്ചു കാണും. ജോലിയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുക, നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവരെ അറിയിക്കുക. എന്നാൽ നിങ്ങളുടെ വികാരങ്ങളെ നിങ്ങളിലേക്ക് തന്നെ ഒതുക്കുക, അല്ലെങ്കിൽ സുഹൃത്തുക്കളും കുടുംബക്കാരും നിങ്ങൾ എന്ത് സാമർത്ഥ്യമുള്ള ആളാണെന്നു കരുതും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പ്രണയത്തിനുള്ള സാധ്യതകൾ നല്ലതായി കാണുന്നു, ഒരുപക്ഷേ വാരാന്ത്യത്തിൽ മികച്ചതായും. സാമ്പത്തിക കാര്യങ്ങളും അതുപോലെ നല്ലതായി കാണുന്നു. എന്നാൽ ചെലവ് വരുമാനത്തേക്കാൾ വർധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ കഴിയുന്നത്ര കൂടുതൽ ഇടപെടലുകൾ നടത്താൻ ശ്രമിക്കണം. അത്ര സുഖകരമല്ലാത്ത ഒരു കാര്യം നിങ്ങൾ പറയേണ്ടി വരും, നിങ്ങളുടെ വാക്കുകൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വീട്ടിൽ മാറ്റങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു നിമിഷത്തേക്ക് ആലോചിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് അറിയാമെങ്കിലും നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ എളുപ്പമല്ലെന്ന് നിങ്ങൾക്ക് മനസിലാകും. നിങ്ങൾക്ക് എന്തിലെങ്കിലും മുൻകൈയെടുക്കാൻ കഴിയുമെങ്കിൽ ഒരുപാട് നല്ലത്. നിങ്ങളുടെ ഉത്സാഹം സംശയാലുക്കളെ കീഴടക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ശുക്രൻ പ്രണയത്തിനു അനുകൂലമായ സ്ഥാനത്താണ്. ചൊവ്വയും വ്യാഴവും നിങ്ങളുടെ ആഗ്രഹങ്ങളെയും ജോലിയിലെ പരിശ്രമങ്ങളെയും അനുഗ്രഹിക്കുന്നു. ബുധൻ നിങ്ങളുടെ ആശയങ്ങൾക്ക് ശക്തി പകരുന്നു, സൂര്യൻ കുടുംബവും ഗാർഹിക ക്രമീകരണങ്ങളും ശ്രദ്ധിക്കുന്നു. ഗ്രഹങ്ങളുടെ എത്ര മികച്ച സംയോജനമാണിത്! ഓർക്കുക സ്ഥിരോത്സാഹത്തിന് പ്രതിഫലം ലഭിക്കും.