Horoscope of the Week (August 22 – August 28, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ ഇപ്പോൾ ജോലിയിൽ ശ്രദ്ധിക്കേണ്ട സമയമാണ്. പരിശോധക്ക് വിധേയമാകുന്നത് നിങ്ങളുടെ ഉത്തരവാദിത്തമായിരിക്കണം എന്നില്ല പക്ഷേ നിങ്ങളുമായി അടുത്ത് ഇടപെടുന്ന ഒരാളുടെ ആയിരിക്കാം. അടുത്ത ഒരു ബന്ധത്തിൽ കൂടുതൽ പരിശ്രമം നടത്താൻ ശുക്രൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, വൈകാരികമായ ഭാഗ്യങ്ങൾ മെച്ചപ്പെടുന്നുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വലിയ രീതിയിൽ സർഗ്ഗാത്മകതയുള്ള നിങ്ങളുടെ ചാർട്ടിലെ ഒരു മേഖല ബുധനുമായി ഉണ്ടാക്കുന്ന വിന്യാസം വലിയ മാറ്റത്തിന് കാരണമാകുന്നു. നിങ്ങളുടെ പദ്ധതികളും നിർദ്ദേശങ്ങളും വലിയ രീതിയിൽ പുനർവിചിന്തനം ചെയ്യാനുള്ള അവസരം ഇത് നൽകുന്നു, അവ വ്യക്തിപരമോ തൊഴിൽപരമോ ആയിരിക്കാം. ചൊവ്വ നിങ്ങളുടെ സ്ഥിരജോലിയിൽ പുരോഗതി നിലനിർത്തുന്നു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പല കാര്യങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ചു നാളുകളായി ജീവിതം അല്പം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും, ഇത് പ്രധാനമായും ഗ്രഹങ്ങൾ സഹായകമല്ലാത്ത സ്ഥാനങ്ങളിലായതിനാലാണ്. എന്നാൽ ഇപ്പോൾ നിങ്ങളുടെ ഗ്രഹാധിപനായ ബുധൻ ചിഹ്നങ്ങൾ മാറ്റുന്നുണ്ട് അതിനാൽ ഭാഗ്യം വരും. കൂടാതെ, അടുത്ത മാസം വരെ നിങ്ങൾക്ക് കാത്തിരിക്കാമെങ്കിൽ, നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ സമ്പന്നമായ ഒരു മാനം സ്വീകരിക്കാൻ പോകുന്നുണ്ട്.
Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഊർജ്ജസ്വലമായ ചൊവ്വയും നിഗൂഢമായ നെപ്ട്യൂണുമാണ് ഈ ആഴ്ചയും അടുത്ത ആഴ്ചയും നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു നിമിഷം നിങ്ങൾ വളരെ ആഹ്ളാദത്തിൽ ആയിരിക്കും, എന്നാൽ അടുത്ത നിമിഷം നിങ്ങളുടെ പ്രതീക്ഷകൾ ഇല്ലാതായപോലെ നിങ്ങൾ താഴേക്കു വീഴും. അത് ഒഴിവാക്കാൻ ഒരു മാർഗം കണ്ടെത്താൻ ശ്രമിക്കുക. നിങ്ങളുടെ ഓരോ വാക്കുകളും തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ദൃഢനിശ്ചയം ചെയ്ത സുഹൃത്തുക്കളാകാം ചിലപ്പോൾ പ്രശ്നം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് അഭിമാനിക്കാനായി ഒരുപാട് കാര്യങ്ങൾ ഉണ്ടാകും എന്നാൽ താഴ്മയുടെ ഗുണങ്ങളെ കുറിച്ചു നിങ്ങൾ ഓർക്കണം. നിലവിലെ ചന്ദ്രവിന്യാസങ്ങൾ പ്രധാനപ്പെട്ട പ്രതിബദ്ധതകൾ ഉപേക്ഷിക്കാനോ ക്രമീകരണങ്ങൾ ലംഘിക്കാനോ വളരെയധികം സാധ്യത കാണിക്കുന്നുണ്ട്. ഒരു ചിങ്ങരാശിക്കാരൻ എന്ന നിലയിൽ ഓർക്കുക, നിങ്ങളെക്കാൾ മോശം സാഹചര്യത്തിലുള്ള സുഹൃത്തുക്കളെയും കുടുംബക്കാരെയും സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നക്ഷത്രങ്ങൾ ക്രമേണ ക്രിയാത്മകവും വ്യക്തിപരമായി നിറവേറ്റാനാകുന്നതുമായ സ്ഥാനത്തു നിന്നും ഒരുപാട് കഠിനാധ്വാനം വേണ്ടിവരുന്ന സ്ഥാനത്തേക്ക് മാറുന്നു. ഈ സമയത്ത് കുട്ടികളുമായുള്ള ബന്ധം പ്രയോജനപ്പെടുത്തുക. സാമ്പത്തികപരമായി നിങ്ങൾ പ്രതിഫലം ലഭിക്കുന്ന കാലഘട്ടത്തിലേക്ക് കടക്കുകയാണ് പക്ഷേ അതിനു വേണ്ട വിത്ത് ആദ്യം വിതക്കണം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ നക്ഷത്രത്തിൽ ഇപ്പോഴും യാത്ര വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എന്തായാലും, തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ നടത്തുന്ന യാത്രകൾ ജോലിയോ മറ്റു ഉത്തരവാദിത്തങ്ങളുമായോ ബന്ധപ്പെട്ട് നടത്തുന്നവയെക്കാൾ വളരെ പ്രാധാന്യമുള്ളതായിരിക്കും. നിങ്ങളുടെ റൊമാന്റിക് നക്ഷത്രങ്ങൾ മികച്ച നിലയിലാണ്. ഇത് ഏകദേശം അടുത്ത ആറ് മാസം വരെ തുടരും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധൻ നിങ്ങളുടെ രാശിയിൽ കൂടുതൽ പ്രോത്സാഹജനകമായ ഒരു വശം എടുക്കുന്നുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടാൻ പോകുന്നു എന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ സ്വന്തം ആശയങ്ങൾ അവയ്ക്ക് നൽകേണ്ട ആത്മവിശ്വാസത്തോടെ മുന്നോട്ട് വെക്കുക. നിങ്ങൾ ജോലിയിൽ അസ്വസ്ഥനാണെങ്കിൽ, പ്രയാസങ്ങൾ മാറാൻ അടുത്ത ഒരു മാസമോ അതിൽ കൂടുതലോ കാത്തിരിക്കാൻ തയ്യാറാവണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ ഗ്രഹമായ വ്യാഴം വളരെ ശക്തമായ നിലയിൽ ആയിരിക്കുമ്പോൾ എന്താണ് മോശമായി ഭവിക്കുക? പ്രത്യേകിച്ചു ഒന്നുമില്ല എന്നത് തന്നെയാണ് ഉത്തരം. അതുകൊണ്ട് നിങ്ങൾ ആത്മവിശ്വാസത്തോടെ ഇരിക്കുക. എന്നാൽ അതിനു നിങ്ങൾ പണം അവിടെയും ഇവിടെയും അനാവശ്യമായി ചെലവഴിക്കണം എന്ന അർത്ഥമില്ല. പുറത്തേക്കിറങ്ങാനും ആളുകളെ കാണാനും എല്ലാവിധ അവസരങ്ങളും ഉണ്ട്. ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഊർജ്ജസ്വലനായ ചൊവ്വ മങ്ങിയ നെപ്ട്യൂണുമായി അടുത്ത വിന്യാസം സൃഷ്ടിക്കുന്നു, ഇത് കൂടുതൽ ആശയകുഴപ്പങ്ങൾക്ക് കാരണമാകുന്നു. നിയമപരമായ പശ്ചാത്തലം പരിശോധിക്കാതെ സങ്കീർണമായ പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സമയമല്ലിത്. നിങ്ങളുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഗ്രഹങ്ങളിലെ ഏറ്റവും ബുദ്ധിമാനും വൈവിധ്യപൂർണ്ണവുമായ ബുധൻ നിങ്ങളുടെ രാശിയിൽ പ്രവേശിച്ചിരിക്കുന്നു. അത് വളരെയധികം ഊർജ്ജം നൽകുന്നു. നിങ്ങളുടെ കാഴ്ച്ചപ്പാടിനു അനുസരിച്ച കൂടിക്കാഴ്ചകളും അഭിമുഖങ്ങളും ചർച്ചകളും ക്രമീകരിച്ചുകൊണ്ട് ഈ സമയം വിവേകപൂർവ്വം ഉപയോഗിക്കുക. കൂടാതെ കൗതുകകരമായ വിധം, ഉന്മേഷവാനായ ശുക്രൻ പ്രണയ ഏറ്റുമുട്ടലുകളിൽ നിഗൂഢത സൃഷിടിക്കുന്നുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഉത്സാഹം നിറഞ്ഞ നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ട്. പുതിയ സുഹൃത്തുക്കളോ പൂർണ അപരിചിതരോ ആയുള്ള ബന്ധങ്ങൾ പോലും നല്ല ഫലങ്ങൾ നൽകിയേക്കും. ഭാവിയെ കുറിച്ചു കൂടുതൽ ശുഭാപ്തിവിശ്വാസം കൈവരും. ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് നിങ്ങളുടെ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.