മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങൾക്ക് ഇത് ഈ വർഷത്തിലെ സവിശേഷമായ സമയമായിരിക്കുമെന്നതിന് ന്യായീകരണങ്ങളുണ്ടാവും. എന്നാൽ എല്ലാം എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല, അതിന് ഭാഗികമായ ഒരു കാരണം നിങ്ങൾക്ക് ഒരു പുതിയ വ്യക്തിഗതമായ സാഹസികമായ യാത്ര നടത്തേണ്ടി വരുമെന്നതിന്റെ സൂചനകൾ ഉണ്ടെന്നതാണ്. തിരക്കുള്ള വാരാന്ത്യത്തിനായി കാത്തിരിക്കുക.

Read More: Puthuvarsha Phalam1196: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങൾ വൈകാരികമായ ഒരു തന്ത്രപരമായ കാലഘട്ടത്തിൽ നിന്ന് ഉയർന്നുവരുന്നതേയുണ്ടാവുകയുള്ളൂ. അതിനർത്ഥം ഇപ്പോൾ നിങ്ങൾക്ക് ഒരു സാമൂഹിമായ വേർപിരിയൽ ഭേദമാക്കാൻ കഴിയും എന്നാണ്. ഈ ആഴ്ച ആരംഭിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ ഒരു പുതിയ ഉന്നതിയിലാണ്, പക്ഷേ മിക്ക ചെലവുകളും ഗാർഹിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്വഭാവമുള്ളവായി തോന്നുന്നു. ഒരുപക്ഷേ ഒരു വസ്തു ഇടപാടായിരിക്കാം, അല്ലെങ്കിൽ മറ്റൊരു പ്രധാന കാര്യം വാങ്ങേണ്ടതായുണ്ടായിരിക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവർ‌ എല്ലാ തുറുപ്പ് ചീട്ടുകളും കൈവശം വച്ചിട്ടുണ്ട്, കുറഞ്ഞത് ആഴ്ചയുടെ തുടക്കത്തിലെങ്കിലും. നിങ്ങൾ മനസിലാക്കുക, നിങ്ങൾ കൈകാര്യം ചെയ്യുന്ന ചീട്ടുകൾ ഏതെന്നതല്ല അത് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാണ്! എന്നാൽ വിട്ടുവീഴ്ചയും സഹകരണവും ഇപ്പോഴും സന്തോഷകരമായ ജീവിതത്തിലേക്കുള്ള താക്കോലാണെന്ന് തോന്നുന്നു. വാരാന്ത്യത്തിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ലോകവുമായി ഇടപെടുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വീട്ടിലും വ്യക്തിപരമായ മറ്റു മേഖലകളിലും ചൊവ്വയ്ക്ക് ഇപ്പോൾ പ്രധാന ഇടപെടലുണ്ടെന്ന് തോന്നുന്നു. ഈ ഗ്രഹം എല്ലാ തലത്തിലും ഊർജ്ജത്തിന്റെയും ആക്രമണോത്സുകതയുടെയും സജീവതയുടെയും അധിപതിയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ശരിയായ ചിത്രം ലഭിക്കാൻ തുടങ്ങും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ സ്വയം ടോപ്പ് ഗിയറിലേക്ക് കിക്ക്സ്റ്റാർട്ട് ചെയ്യുകയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതിരിക്കുകയും വേണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സൂര്യന്റെ സ്ഥാനം വിശാലമായെന്നത് സൗഭാഗ്യകരമാണ്, ഇത് പുറത്തുള്ളതും വിദൂരമായതുമായ സ്വാധീനങ്ങളെയെല്ലാം ശക്തമാകുമെന്ന് സൂചിപ്പിക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ, വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളുമായോ അല്ലെങ്കിൽ വളരെക്കാലമായി നിങ്ങൾ വേർപിരിഞ്ഞ ഉറ്റസുഹൃത്തുക്കളുമായോ നിങ്ങൾ ബന്ധപ്പെടാനുള്ള സാധ്യത കൂടിയ സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മറ്റുള്ളവർ എന്തു ചെയ്തു എന്നതിനേക്കാൾ പ്രസക്തമാവുക. അവസാനിക്കാത്ത ആവശ്യങ്ങൾ നിറഞ്ഞ ഒരു സാഹചര്യം നിങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയുമായി എല്ലാം ബന്ധപ്പെട്ടിരിക്കുന്നു. നിശ്ചയദാർഢ്യത്തോടെയും ക്ഷമയോടെയും നിങ്ങൾക്ക് നേട്ടങ്ങളിലെത്താനാവും എന്ന ഒരു തോന്നൽ എനിക്കുണ്ട്. സാമ്പത്തികമായി, നിങ്ങൾ വലിയ ചിലവുകൾ വരാനുള്ള ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സൂര്യനും ചന്ദ്രനും നിങ്ങളുടെ ചിഹ്നത്തിന് ശക്തമായ പ്രാധാന്യം നൽകുന്നതിനാൽ, ആരും നിങ്ങളെ ഇനി താഴെയിറക്കാൻ പോകുന്നില്ലെന്ന് എനിക്ക് കാണാൻ കഴിയും. വാസ്തവത്തിൽ, നിങ്ങളുടെ പ്രായമോ സാഹചര്യമോ എന്തുതന്നെയായാലും, കൂടുതൽ പൂർണതയെത്തിയ ഒരു ജീവിതമുണ്ട് മുന്നിൽ. കാൽപനികമായ സംതൃപ്തിയുടെ രൂപത്തിൽ സമ്പത്ത് വരാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഈയിടെയായി വേണ്ടത്ര നാടകീയതകളും നിർബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ ഏതെങ്കിലും വിശ്രമ സമയം കിട്ടിയാൽ അത് നിങ്ങൾക്ക് ആശ്വാസമായിട്ടുണ്ടാവും. കൂടാതെ നിങ്ങളുടെ കാലുകൾ ഭാവിയിലേക്കായി മുന്നോട്ട് വയ്ക്കുന്നത് കൂടുതൽ പരിഗണിക്കാം. സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ, നിങ്ങളുടെ ദിശയിലേക്ക് വളരെയധികം വാത്സല്യം നൽകുന്നു. ക്ഷമയോടെ ഇരിക്കുക!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങൾ ചെയ്യണമെന്ന് തോന്നുന്നത്രയും നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല, പക്ഷേ അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നില്ല. ആവശ്യമുള്ളിടത്ത് നിയോഗിക്കപ്പെട്ടാൽ നിങ്ങൾ ഏറ്റവും മികച്ചത് ചെയ്യും. കൂടാതെ നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഏതാനും ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുക പോലും ചെയ്യാവുന്നതാണ്. വ്യാഴ ഗ്രഹം, ദീർഘദൂര യാത്രയെ അനുകൂലിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അഭൗമമായ സമ്മർദ്ദങ്ങൾ ഇടയ്ക്കിടെ വർദ്ധിക്കുന്നു, പക്ഷേ ഇപ്പോൾ, അവ ഏറ്റവും ഉയർന്ന നിലയിലാണ്, അതിനാൽ നിങ്ങൾക്ക് കെട്ടുകൾ അഴിക്കാൻ കഴിയുമെന്ന് തോന്നുന്നു. കുടുംബപരമായ ചർച്ചകൾ‌ ഇപ്പോൾ‌ അവസാനിക്കേണ്ടതാണ്, തിരഞ്ഞെടുക്കലുകൾ‌ നടത്തുകയും വേണം, കൂടാതെ ഉടമ്പടികളിൽ എത്തിച്ചേരാനുമായേക്കും. വീടുമായി ബന്ധപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെങ്കിൽ, ദയവായി ഉടൻ തന്നെ അത് കൈകാര്യം ചെയ്യുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പരിഭ്രാന്തരാകാൻ എല്ലായ്‌പ്പോഴും കാരണങ്ങൾ ചിലതുണ്ട്, എന്നാൽ നല്ല സമയങ്ങൾ വളരെ മുമ്പുതന്നെ മടങ്ങിവരുമെന്ന് ബുദ്ധിശാലിയായ വ്യക്തിക്ക് അറിയാം. ചില നാടകീയമായ നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ നിങ്ങളെ അനുകൂലിക്കുന്നു, മറ്റുള്ളവരെ താഴെയിറക്കുമ്പോളും, ഒപ്പം നിങ്ങളുടെ പുതിയ നീക്കത്തിന് ഇടം നൽകുന്നു. പങ്കാളികൾക്ക് ബുദ്ധിമുട്ടുള്ളത് അതിനാൽ നിങ്ങൾക്ക് എളുപ്പമായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ചാർട്ടിന്റെ വളരെ ശാന്തവും എളുപ്പവുമായ ഭാഗത്ത് വളരെ സമ്മർദ്ദമുള്ള ഗ്രഹ വിന്യാസം വരെ നിർമ്മിക്കപ്പെടുകയാണ്. വൈരുദ്ധ്യങ്ങൾ വ്യക്തമാണ്, എന്നാൽ എല്ലാ ക്ഷണങ്ങളും വാഗ്ദാനങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ സ്വീകരിച്ചാൽ നിങ്ങൾക്ക് ആവേശകരമായ സമയം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ഒരു റിസ്ക് എടുക്കൂ!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook