Latest News

Horoscope of the Week (August 08 – August 14, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (August 08 – August 14, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (August 08 – August 14, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചൊവ്വയുടെ മാറുന്ന സ്ഥാനം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നത്ര തീവ്രമായ, വിജയകരമായ ഒരു ആഴ്ചയുടെ നല്ല സൂചനയാണ്. ഈ ഊർജ്ജസ്വലമായ ഗ്രഹം നിങ്ങളുടെ വ്യക്തിപരമായ ഭരണാധികാരിയാണ്, അതിന്റെ പുതിയ സ്ഥാനം അർത്ഥമാക്കുന്നത് നിങ്ങൾക്ക് അനുകൂലമായി ദൃഢമായി കാര്യങ്ങളെ അടുക്കിയിരിക്കുന്നു എന്നാണ്. നിങ്ങളിൽ നിന്ന് നല്ലതെല്ലാം ചൂഷണം ചെയ്തെടുത്ത് നിങ്ങളെ ഉപേക്ഷിക്കാൻ ആരെയും അനുവദിക്കരുത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

രണ്ട് സജീവ ഗ്രഹങ്ങളായ ബുധനും ശുക്രനും ഈ ആഴ്ച നിങ്ങളെ പിന്തുണയ്ക്കുന്നു. അതിനാൽ, വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും, കാരണം നിങ്ങളുടെ ആകർഷകമായ വ്യക്തിത്വത്തിൽ മറ്റുള്ളവർ സ്വാധീനിക്കപ്പെടും. ഒരേയൊരു പ്രശ്നം നിങ്ങളെ നിരാശപ്പെടുത്തിയ ആളുകളാൽ പ്രകോപിതമാകാനുള്ള നിങ്ങളുടെ പ്രവണതയാണ്. പക്ഷേ, അതിന് നിങ്ങളെ കുറ്റപ്പെടുത്താൻ ആർക്കാണ് കഴിയുക?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

തിരശ്ശീലയ്ക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു. എന്തെങ്കിലും വിശദീകരിക്കേണ്ടതുണ്ടെന്ന് നിങ്ങൾ ശഠിക്കുന്നത് ശരിയായിരിക്കാം, പക്ഷേ കൃത്യമായി എന്താണെന്ന് അറിയണം. രംഗം വ്യക്തമാക്കുന്നതിന് നിങ്ങൾ അൽപ്പം കാത്തിരിക്കേണ്ടിവരും. കൂടാതെ, സന്തോഷത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഏറ്റവും ജ്ഞാനമുള്ള ഗ്രഹമായ വ്യാഴം ഇപ്പോഴും അതിന്റെ സഹായം വാഗ്ദാനം ചെയ്യുന്നു. ഒപ്പം നിയന്ത്രണത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമായ ശനിയും സമാന നിലയിലാണ്. ഇത് ഒരു ചലനാത്മകമായ സംയോജനമാണ്, ഇത് പതിവ് ജോലികളെ ഒരു വശത്തേക്ക് ക്രമീകരിക്കാനും നിങ്ങളുടെ തീവ്രമായ വ്യക്തിപരമായ ചില അഭിലാഷങ്ങൾ, പ്രത്യേകിച്ച് കാൽപനിക കാര്യങ്ങളെ പിന്തുടരാനുമുള്ള അവസരം നൽകുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തൊഴിൽ രംഗത്തിന് പ്രാധാന്യം നൽകുന്നവർ നല്ല പുരോഗതി കൈവരിക്കുന്നു. നിങ്ങൾക്ക് എന്തറിയാം നിങ്ങൾക്ക് ആരെയറിയാം എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾ സുഖകരമായ അവസ്ഥയിലേക്ക് പോവുന്നു. എന്നിരുന്നാലും, വൈകാരികവും യുക്തിരഹിതവുമായ ഏറ്റുമുട്ടലിനുള്ള സാധ്യത ശക്തമാണ്, പ്രത്യേകിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും. മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പ്രശ്നങ്ങളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് സന്തോഷത്തിന്റെ മറ്റൊരു വാരം വന്നുചേർന്നിരിക്കുകയാണ്. നിങ്ങളുടെ സന്തോഷത്തിൽ ചിലത് വിവേകപൂർണ്ണവും മൂല്യവത്തായതുമാണ്. മറ്റുള്ളവരെ നിങ്ങളെ അനുകൂലിപ്പിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌ത പ്രവർത്തനങ്ങൾ പിന്തുടരുന്നതും സന്തോഷം നൽകുന്നു. ആഴ്ചയുടെ തുടക്കം സംഭവ ബഹുലമായേക്കാം. ധാരാളം വിനോദവും ആവേശവും പ്രതീക്ഷിക്കുക, രണ്ടും ഒരുമിച്ച് പോകുന്നതായി തോന്നുന്നു!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒടുവിൽ, വ്യക്തിപരമായ സമ്മർദ്ദ നില കുറയുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യം വരുന്നു. നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള വിമുഖത ചന്ദ്രൻ സൂചിപ്പിക്കുന്നു. പക്ഷേ ആഭ്യന്തര ചെലവുകൾ വർദ്ധിക്കുന്നതിന്റെ മറ്റ് അടയാളങ്ങളുണ്ട്. ഇത് ഒരു മോശം കാര്യമായിരിക്കില്ല, പ്രത്യേകിച്ചും നിങ്ങൾ ഒരു പങ്കാളിക്ക് വേണ്ടി ചിലവഴിക്കുയാണെങ്കിൽ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ ആഴ്‌ചയിലെ അതിശയകരമായ ചൊവ്വയുടെ മുന്നേറ്റങ്ങളിൽ നിന്ന് മിക്ക ആളുകളേക്കാളും കൂടുതൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ പ്രചോദനം ലഭിക്കും. വിദേശ ബന്ധങ്ങളും ഉന്നത വിദ്യാഭ്യാസവും നിയമപരമായ ചോദ്യങ്ങളും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിർണായക ഘട്ടമാണിത്. പങ്കാളികൾ നിങ്ങളുടെ പൊതുവായ നേട്ടം പങ്കിടും – നിങ്ങൾ അത് കാണും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ ഏതാനും മാസങ്ങളായി ശക്തമാണ്, അതിനാൽ പണത്തോടുള്ള നിങ്ങളുടെ മനോഭാവം ഒരു സമ്പൂർണ്ണ തിരിച്ചുപോക്കിലൂടെ ആയിരിക്കാം. നിങ്ങൾ ഇപ്പോൾ ഒരു ഹ്രസ്വമായ പുതിയ കാലയളവിലേക്ക് പ്രവേശിക്കുകയാണ്. അതിൽ സമ്പാദിക്കുന്നതിനേക്കാൾ പണം നൽകുന്നതിൽ നിങ്ങൾ മികച്ചതായിരിക്കും. നിങ്ങളുടെ കാരുണ്യത്തിലൂന്നിയ സഹജവാസനയിൽ മുഴുകുക. പങ്കാളികൾക്കായി എല്ലായ്പ്പോഴും നിങ്ങളുടെ പരമാവധി ചെയ്യുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രചോദനത്തിന്റെ ഒരു അപൂർവ നിമിഷം നിങ്ങളുടെ വഴിയിലേക്ക് വരുന്നു, പക്ഷേ, ഒരു മരീചിക പോലെയാവും അത്. നിങ്ങൾ അത് ഗ്രഹിക്കാൻ ശ്രമിക്കുമ്പോൾ തന്നെ അത് അപ്രത്യക്ഷമായേക്കാം. അടുത്ത വാരാന്ത്യം അനുയോജ്യമായ കാൽപനിക നിമിഷമായിരിക്കാം, പക്ഷേ നിങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ നിങ്ങളുടെ പ്രതീക്ഷകൾ നടക്കുമെന്ന് പ്രതീക്ഷിക്കരുത്. നക്ഷത്രങ്ങൾക്ക് വ്യത്യസ്ത ആശയങ്ങളുണ്ടാകാം!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഉത്തരവാദിത്തങ്ങളിൽ നിങ്ങൾക്ക് അൽപ്പം ഭാരം തോന്നിയേക്കാം. എന്നിരുന്നാലും, ജ്യോതിഷം എന്നത് മാറുന്ന മനോഭാവങ്ങളാണ്, അതിനാൽ നിങ്ങളുടെ ജീവിതത്തിന്റെ ഈ ഘട്ടം മറ്റ് ആളുകൾക്ക് സേവനം ചെയ്യുന്നതിനുള്ള ഒരു മൂല്യവത്തായ ഒന്നായി കാണാൻ ശ്രമിക്കുക. കാത്തിരിക്കേണ്ട നിങ്ങളുടെ ഊഴം ഉടൻ വരും. ക്ഷമയോടെ കാത്തിരിക്കുക! നിങ്ങൾ നേടിയ ഓരോ നേട്ടവും ഏകീകരിക്കുമെന്ന് ഉറപ്പാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ പ്രണയവും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ അതിമനോഹരവും തികഞ്ഞതും അതിശയകരവുമാണ്. അത് പര്യാപ്തമല്ലെങ്കിൽ, കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. കലാപരമായ കഴിവുകളുള്ള മീന രാശിക്കാർ താമസിയാതെ അവരുടെ ശക്തി കണ്ടെത്തും. മീനരാശിയുടെ ആശയ കുഴപ്പത്തിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope week august 08 august 14 2021 check astrology prediction aries virgo libra gemini cancer signs

Next Story
Horoscope Today August 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com