scorecardresearch
Latest News

Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങൾ ഭ്രാന്തമായ രീതിയിൽ നിങ്ങളുടെ ജാതകത്തിന്റെ പല പ്രധാന ഭാഗങ്ങളിലും തള്ളിക്കയറുന്നുണ്ട്. കഴിഞ്ഞ ആഴ്ച ചന്ദ്രൻ ഉയർത്തിയ വെല്ലുവിളികൾ പല പ്രേശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും, അത് പങ്കാളികൾ നിങ്ങളെ മറികടക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ടാകും. സാമ്പത്തിക കാര്യങ്ങൾക്ക് മുൻപത്തേതിലും പരിഗണന ആവശ്യമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഊർജ്ജസ്വലമായ നക്ഷത്രങ്ങൾ വികാരങ്ങളെ ഉയർത്തുന്നു. മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതിരിക്കാൻ മാത്രം കൗശലക്കാരനാണ് നിങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുന്നതിനു മുൻപേ നിങ്ങൾ അത് മനസിലാക്കും. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നത് എന്താണ് താങ്ങാൻ കഴിയാത്തത് എന്താണ് എന്ന് തിരിച്ചറിയേണ്ടതാണ്. കുടുംബാംഗങ്ങൾക്ക് ഈ ആഴ്ച അവസാനത്തോടെ പ്രൊഫഷണൽ സഹായം ആവശ്യമായി വരും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ആഭ്യന്തര നക്ഷത്രങ്ങൾ സഹായകമായ സ്ഥാനങ്ങളിലാണ്. ഒരിക്കൽ കൂടി കുടുംബകാര്യങ്ങളിലാണ് കൂടുതൽ ഊന്നൽ. വാസ്തവത്തിൽ, കഴിഞ്ഞ ആഴ്ചയിലെ ചാന്ദ്ര പാറ്റേൺ അടുത്ത പന്ത്രണ്ട് മാസത്തേക്കുള്ള നിങ്ങളുടെ കുടുംബ ക്രമീകരണങ്ങളുടെ മുഴുവൻ രൂപവും ഭാവവും രൂപപ്പെടുത്തുന്നതിലെ നിർണ്ണായക ഘടകമായിരുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആഴത്തിലുള്ള സത്യങ്ങൾക്ക് വേണ്ടി തിരയുന്നത് നിങ്ങളുടെ സ്വഭാവത്തിൽ ഉള്ളതാണ്. നിങ്ങൾ ഒരുപാട് തിരയുകയാണെങ്കിൽ നിങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കണ്ടുപിടിക്കാൻ സാധ്യതയുണ്ട്. മറ്റൊരുവശത്ത്, വ്യക്തമായ കാഴ്ചപ്പാടുകൾ കൊണ്ട് നിങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിനു ഏറ്റവും നല്ല സമയമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമൂഹികമായി നിങ്ങളൊരു ഗംഭീര യു-ടേൺ എടുക്കാൻ പോവുകയാണ്, പക്ഷേ സംഭ്രമിക്കരുത്, മറ്റെല്ലാവരെയും പോലെ മനസു മാറ്റാനുള്ള അവകാശം നിങ്ങൾക്കുമുണ്ട്. നിങ്ങൾ അഭിവൃദ്ധിക്കുള്ള സാദ്ധ്യതകൾ നിറഞ്ഞു കവിഞ്ഞ ഒരു കാലഘട്ടത്തിലേക്കാണ് പോകുന്നത്. നിങ്ങൾ ആശ്രയിച്ചിരുന്ന ആരെയെങ്കിലും ഇപ്പോൾ കാണാതെയായിട്ടുണ്ടെങ്കിൽ അവർ ഉടനെ തിരികെ വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സമൃദ്ധിയുടെ ഗ്രഹമായ വ്യാഴം പുതിയ ഒരു പോസിറ്റീവ് യാത്രയിലാണ്, അത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടാക്കും. നിങ്ങൾ ഭാഗ്യം നിറഞ്ഞ ഒരു പന്ത്രണ്ടു മാസ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.അതിനെ ബുദ്ധിപൂർവം ഉപയോഗിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന അഭിവൃദ്ധി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അവ പങ്കുവെക്കുക എന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ചിലപ്പോൾ വലിയ കാര്യങ്ങളാകും പ്രാധാന്യമർഹിക്കുന്നത് പക്ഷേ ഇപ്പോൾ ചെറിയ കാര്യങ്ങളാണ്. ഏറ്റവും ചെറിയ കാര്യങ്ങൾ പോലും നിങ്ങളുടെ വരാനിരിക്കുന്ന ജീവിതത്തെ കുറിച്ചുള്ള സൂചനകൾ നൽകും. അടുത്ത വർഷത്തോടെ നിങ്ങളുടെ സ്വഭാവം പുതിയതും ഇതുവരെ ചിന്തിക്കാത്ത രീതിയിലും ആകും, അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തകളെ പിന്തുടരുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സൗഹൃദ നക്ഷത്രങ്ങൾ കഴിയുന്നത്ര വേഗത്തിൽ നിങ്ങളെ രക്ഷിക്കാൻ വരുന്നുണ്ട്. കുറച്ചുകാലമായി പലതും നിങ്ങൾക്ക് എതിരായിരിന്നിരിക്കാം പക്ഷേ ഈ ആഴ്ചയിലെ ഗ്രഹരീതികളിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത് മൂല്യവത്തായ പല ലക്ഷ്യങ്ങളും നേടുന്നതിൽ നിന്നും നിങ്ങളെ ആർക്കും തടയാൻ കഴിയില്ല എന്നാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാ രാശികൾക്കും സൂര്യന്റെ അടുത്ത് സ്ഥാനമുണ്ട്, എന്നാൽ ഈ ആഴ്ച അത് ഏറ്റവും കൂടുതൽ ധനുരാശികർക്കാണ്. നിങ്ങളിൽ നിങ്ങൾക്ക് വേണ്ടത് എന്തെന്നും എങ്ങനെയാണ് നേടേണ്ടതെന്നും അറിയുന്നവർ അതിലൂടെ സഞ്ചരിക്കും. ബാക്കിയുള്ളവർക്ക് എന്തോ നഷ്‌ടമായ പോലെ തോന്നും! പ്രൊഫഷണലായ ആളുകൾ മുകളിലേക്ക് എത്തും, എന്നാൽ ജോലി ആയിരിക്കില്ല നിങ്ങളുടെ മനസിലുള്ള ആദ്യ കാര്യം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് രഹസ്യമായ നാടോടി സ്വഭാവമുണ്ട്. നിങ്ങളുടെ ചാർട്ടിലെ സാഹസികമായ മേഖലകളുടെ ഒരു ഉത്പന്നമാണത്. ദൂരസ്ഥലങ്ങളിൽ യാത്ര ചെയ്യാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള നിങ്ങളുടെ ആഗ്രഹം കൂടുന്നുണ്ട്. കൂടാതെ ഇപ്പോൾ നേരിടുന്ന ഒരു ചോദ്യത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമയമെടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് പഴയ കണക്കുകൾ തീർക്കാനുള്ള സമയമല്ല, വ്യക്തിപരമായ എന്തെങ്കിലും റിസ്കുകൾ ഇപ്പോൾ എടുക്കുകയാണെങ്കിൽ നിങ്ങളുടെ നല്ലൊരു അവസരം നഷ്ടമാകും. ഒരു ലാഭകരമായ ഓഫർ നൽകുന്നതിന് മുന്നേ പിൻവലിച്ചേക്കും, നിങ്ങൾ അത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല! സാമ്പത്തികമായ ചോദ്യങ്ങൾക്ക് ഉടനെ ഉത്തരം ലഭിക്കും, അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാൻ സാധിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഗ്രഹങ്ങളുടെ കൗതുകകരമായ ഒരുക്കവും നിങ്ങളുടെ ചാർട്ടിലെ സജീവ മേഖലകളും വ്യക്തിപരമായ പ്രശ്നങ്ങളിൽ നിങ്ങൾക്ക് മറ്റൊരു കാഴ്ചപ്പാട് നൽകുന്നു. ആരെയെങ്കിലും ഒഴിവാക്കിയ ശേഷം എത്രത്തോളം അയാളെ ആവശ്യമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയും. ഭാഗ്യങ്ങൾ പങ്കാളികളുമായും പങ്കുവെക്കണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week august 01 august 07 2021 check astrology prediction aries virgo libra gemini cancer signs