scorecardresearch
Latest News

Weekly Horoscope (April 23 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (April 23 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (April 23 – April 30, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങളുടെ വശങ്ങള്‍ മാറുകയാണ്, മാനസികാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും തീവര്‍മായ പരിവര്‍ത്തനങ്ങള്‍ സ്ഥിര ഘടകമായി മാറിയേക്കും. ഇതാണ് തൊഴില്‍ മേഖലയെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജീവിതത്തില്‍ വലിയൊരു മാറ്റം സംഭവിക്കണമെങ്കില്‍ ഒരു വ്യക്തിയോടോ പദ്ധതിയോടെ കൂടുതല്‍ പ്രിതിബദ്ധതയുള്ളവരായിരിക്കണമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നിരുന്നാലും ഈ മാസം വൈകാരികമായുള്ള ഒന്നിനോട് വിടപറയാന്‍ നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തും.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇപ്പോള്‍ മുന്നിലുള്ള വാഗ്ദാനം സ്വീകരിക്കേണ്ടതായിട്ടില്ല. കാരണം, കുടുംബത്തിലെ സംഭവവികാസങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാണ്. അതിനാൽ സംഭവങ്ങളുടെ ഗതിയെ സ്വാധീനിക്കാൻ നിങ്ങൾക്ക് പ്രവർത്തിക്കാം. സ്വാർത്ഥതാൽപ്പര്യം മാത്രമല്ല എല്ലാവരുടെയും നന്മയ്ക്കായി.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഭാഗ്യത്തിന്റെ ഗ്രഹമായ വ്യാഴം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ സവിശേഷമായ സജീവമായ സ്വാധീനം ചെലുത്തുന്നു. മാസാവസാനത്തോടെ നിങ്ങളിൽ ചിലർക്ക് മുൻകാല പ്രയത്നങ്ങൾക്കുള്ള പ്രതിഫലത്തിന്റെ സുഖകരമായ വശങ്ങള്‍ അനുഭവപ്പെടും. മറ്റുള്ളവർ പഴയ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നതിനാൽ പ്രതീക്ഷയുടെ ഒരു മാറ്റം അനുഭവപ്പെടും.

Also Read: മുന്നാളിനെ ഭയക്കണോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മഹത്തായ രാശികള്‍ പതിവായി കൈകാര്യം ചെയ്യുന്ന ഒരു വിഭാഗത്തിലാണ് നിങ്ങള്‍, എന്നാൽ ഇപ്പോഴത്തെ പ്രധാന ഗ്രഹ വശങ്ങൾ നിങ്ങളുടെ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നവയല്ല. ജോലി, ഉത്തരവാദിത്തം, ദിനചര്യ, എന്നിവയാണ് വലുത്. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും വൈകാരികവും പ്രായോഗികവുമായ അടിത്തറയിടേണ്ട കാലഘട്ടമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വ്യക്തി കേന്ദ്രീകൃതമായ ഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയെല്ലാം നിങ്ങള്‍ക്ക് പിന്തുണയുമായി നല്‍കുന്നു. നിയന്ത്രണം വഴുതിപ്പോകാൻ നിങ്ങൾ അനുവദിച്ച മേഖലകളുടെ വ്യക്തിഗത ചുമതല ഏറ്റെടുക്കേണ്ട നിമിഷമാണിത്. ഇപ്പോൾ അവ്യക്തമായ ഭയം ദൂരീകരിക്കപ്പെടുമെന്ന് തോന്നുന്നു.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളെ നേരിടാൻ എളുപ്പവഴിയില്ലെന്ന് നിങ്ങളേക്കാൾ നന്നായി മറ്റാർക്കും അറിയില്ല. കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് നീങ്ങുന്നതായി നിങ്ങൾ മനസിലാക്കണം. വാസ്‌തവത്തിൽ ഒരിക്കൽ പരിഹരിക്കാനാകാത്ത പ്രശ്‌നമായി തോന്നിയത്‌ ഇപ്പോൾ പ്രോത്സാഹനത്തിന്റെ ഉറവിടമായി തോന്നിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയിൽ നിന്നുള്ള നല്ല സ്വാധീനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ രഹസ്യ പ്രവണതകളെ മയപ്പെടുത്താനുള്ള സമയമാണിത്. പങ്കാളികൾക്കും സഹപ്രവർത്തകർക്കും അവർക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദീർഘദൂര യാത്രകളുമായും വിദേശ ബന്ധങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ രാശിയുടെ ഭാഗത്ത് ഇപ്പോൾ സൂര്യൻ നിർണായക സ്വാധീനം ചെലുത്തുന്നു. വളരെ സൗകര്യപ്രദവും, വിജ്ഞാനം വികസിപ്പിക്കാനും നിങ്ങൾ തയ്യാറാണെന്ന വസ്തുതയുടെ വീക്ഷണമുണ്ടായേക്കാം. പ്രണയ സാഹസികതകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ രാശിയോടുള്ള വ്യാഴത്തിന്റെ വെല്ലുവിളികളാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഏതെങ്കിലും പരാതികളോ ആഴത്തിലുള്ള അഭിപ്രായങ്ങളോ പ്രകടിപ്പിക്കാനുള്ള ശക്തമായ നിലയിലാണ് നിങ്ങൾ ഇപ്പോൾ. എന്നിരുന്നാലും, സഹായിക്കാനുള്ള മറ്റുള്ളവരുടെ സദുദ്ദേശ്യപരമായ ശ്രമങ്ങളെ നിങ്ങളുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമായി തെറ്റിദ്ധരിക്കരുത്.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബിസിനസ്സ് പങ്കാളികളും സുഹൃത്തുക്കളും ഈയിടെയായി കൈവിട്ടുപോയതിന്റെ കാരണം ഇപ്പോൾ വ്യക്തമാകണം, ഒരു ദുരുദ്ദേശ്യവും ഉണ്ടായിട്ടില്ലെന്ന് നിങ്ങൾ മനസിലാക്കിയേക്കാം. പഴയതും പഴകിയതുമായ എല്ലാ വികാരങ്ങളും നിങ്ങൾ ഉപേക്ഷിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാ തരത്തിലുമുള്ള ജോലികളോടുള്ള നിങ്ങളുടെ സമീപനം സർഗ്ഗാത്മകവും നൂതനവുമാണ്. നിങ്ങൾ എല്ലാ വേഗത്തിലും മുന്നോട്ട് പോകണം, കാരണം ജീവിതത്തില്‍ ഇപ്പോള്‍ കിട്ടുന്ന പോലുള്ള അവസരങ്ങൾ ലഭിക്കില്ല. 

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week april 23 april 30 2022 check astrology prediction aries virgo libra gemini cancer signs