scorecardresearch

Horoscope of the Week (April 18- April 24, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (April 18- April 24, 2021): ‘വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?’ പീറ്റർ വിഡൽ എഴുതുന്ന വാരഫലം വായിക്കാം

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (April 18- April 24, 2021): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ അതിന്റെ സ്ഥാനം മാറ്റുകയാണ്. നിലനിൽക്കുന്ന ബന്ധങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതിന്റെ മതിയായ സൂചനയാണിത്. സാരാംശത്തിന്റെ കാര്യക്ഷമത പ്രധാനമാണെന്നും നിങ്ങളെ ആശ്രയിക്കാൻ വന്ന ആളുകളെ നിരാകരിക്കുന്നതിന് ഒരു ഒഴികഴിവുമില്ലെന്നും നിങ്ങൾക്കറിയാം. ചില നല്ല വാർത്തകളിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ ബുധൻ നിങ്ങളെ സഹായിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ പദ്ധതികൾ തുടരുക, ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവ കൈകാര്യം ചെയ്യുക. നിങ്ങളുടെ കാൽപനിക സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ശുക്രനെ ശ്രദ്ധിക്കുക. നിങ്ങളുടെ ചാർട്ടിന്റെ തീവ്രമായ പ്രദേശത്ത് ഈ അത്ഭുതകരമായ ഗ്രഹത്തിന്റെ ഇടം സൂചിപ്പിക്കുന്നത് ഒരു അടുത്ത ബന്ധം അഭിവൃദ്ധി പ്രാപിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രണയപരമായും വൈകാരികമായും നിങ്ങൾ മുന്നേറുകയാണ്. നിർണായകമായ നിരവധി സ്വാധീനങ്ങൾ മുന്നോട്ട് നീങ്ങുന്നുണ്ട്. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ അത് അറിയാനാവും. നിങ്ങളുടെ ഗാർഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളും നിങ്ങളുടെ ബുദ്ധിയുള്ളതും ആനന്ദദായകവുമായ വ്യക്തിത്വത്തിൽ നിന്ന് പ്രയോജനം നേടും. ഇത് ഗുണപരമായതും ശുഭാപ്തിവിശ്വാസവുമുള്ള സമയമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ മനസ്സിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായ ബുധൻ നിങ്ങളുടെ എല്ലാ കാര്യങ്ങളും പിന്നീടൊരിക്കൽ വേഗത്തിൽ നേടുമെന്ന് വ്യക്തമാക്കിത്തരുന്നു. ചർച്ചകൾ നടത്തുക, നിങ്ങളുടെ ആശയങ്ങൾ പങ്കിടുക, പ്രധാനപ്പെട്ട അഭിമുഖങ്ങൾ ക്രമീകരിക്കുക. നിങ്ങൾ നിർദ്ദേശിക്കുന്നതെന്തും ആളുകൾ തുറന്ന മനസ്സോടെ കേൾക്കും, അതിനാൽ കൂട്ടായ പ്രവർത്തനത്തിൽ നിങ്ങളോടൊപ്പം ചേരാൻ പങ്കാളികളെ ക്ഷണിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തൊഴിലുമായി ബന്ധപ്പെട്ട്, ഇതിനകം എടുത്ത തീരുമാനങ്ങൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ടും നിങ്ങളുടെ ദിനചര്യയിൽ തുടരുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുക്കേണ്ട സമയമാണിത് ഇത് ഭയങ്കര ആവേശകരമായിരിക്കില്ല, പക്ഷേ കുറഞ്ഞത് നിങ്ങൾ ഭാവിക്കായി ഉറച്ച അടിത്തറയിടുകയാണ്, ഇത് അഭിനന്ദനീയമായ ഒരു പ്രവൃത്തിയാണ്, അത് പ്രശംസയും ആദരവും ആകർഷിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ആത്മവീര്യം സംബന്ധിച്ച് നോക്കിയാൽ സുഹൃത്തുക്കളും സഹപ്രവർത്തകരും, നിങ്ങൾക്ക് അത്ര നന്നായി അറിയാത്ത ആളുകളും പ്രധാനപ്പെട്ടവരായി നിൽക്കുന്നുണ്ട്. നിങ്ങളുടെ അടുത്ത പങ്കാളികൾക്ക് അക്കാര്യത്തിൽ കാര്യമായ പങ്കൊന്നുമില്ല. അതിനാൽ ഇത് വ്യാപകമായി ഇടകലർന്ന് പുതിയ പരിചയങ്ങൾ ഉണ്ടാക്കുന്നതിനുള്ള സമയമായിരിക്കും. ഓർമ്മിക്കുക, ഇനിയുള്ള വർഷങ്ങളിൽ നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടുന്ന ആളുകളിൽ ആരാണ് നിങ്ങൾക്ക് പ്രധാനമെന്ന് നിങ്ങൾക്കറിയില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ഏറ്റവും പുതിയ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളുടെ തൊഴിൽപരമായ കഴിവുകളും അനുഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഒരുപക്ഷേ തിരിച്ചറിവിൽ നിന്ന് ഇനിയും പ്രതീക്ഷകളോടെ പ്രവർത്തിക്കാനാവും. ചൊവ്വയുടെയും ശുക്രന്റെയും അത്ഭുതകരമായ സ്വാധീനത്തിൽ ആഴ്ചയുടെ മധ്യത്തിൽ കാൽപനിക പ്രവണതകൾ വർധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ മികച്ചതിനേക്കാൾ കുറഞ്ഞതൊന്നും ചെയ്യില്ല. ഉയർന്ന നിലവാരം പുലർത്തുന്നതിൽ പരാജയപ്പെടുന്നത് ഒരു സംഘർഷത്തിന് കാരണമാകും. നിങ്ങളുടെ പക്ഷത്തുള്ള എല്ലാവരുമായും സൗഹൃദ സമ്പർക്കം പുലർത്തുന്നതിലാണ് നിങ്ങളുടെ രക്ഷ! , നിങ്ങളുടെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സമയമല്ല ഇത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ട്, കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും ഉള്ളതിനേക്കാൾ കൂടുതൽ. ഗാർഹിക ചെലവുകൾ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വളരെ ഉയർന്നതാണെന്ന് തോന്നുന്നു, നിങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാതിരിക്കുന്നതിന് ഒരു കാരണവുമില്ല. നിങ്ങളുടെ കാൽപനിക സാധ്യതകൾ ശുക്രന്റെ സഹായകരമായ സാന്നിധ്യത്തിൽ നിന്ന് തുടർന്നും പ്രയോജനം നേടും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ സഹകരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ക്ഷണങ്ങൾ നൽകാനുള്ള മികച്ച സമയമാണിത്. അതിന് ബുധന്റെ തിളക്കമാർന്ന സ്ഥാനം നിങ്ങൾക്ക് പിന്തുണ നൽകും. വ്യക്തമായും, സാമൂഹികവും കാൽപനികവുമായ കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ വളരെയധികം ഉണ്ടാകും. ഒപ്പം ഒരു ഹോബി അല്ലെങ്കിൽ ഒഴിവുസമയ വിനോദങ്ങൾക്കും കൂട്ടായ പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കും. നിങ്ങൾ യഥാർത്ഥ സഹായം തേടുകയാണെങ്കിൽ നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിലവിലെ ജ്യോതിഷ ചിത്രത്തിന്റെ ഏറ്റവും മികച്ച സവിശേഷത നിങ്ങൾ‌ക്ക് പറയാനുള്ളത് മറ്റുള്ളവർ‌ കേൾക്കാൻ‌ തയ്യാറാകും എന്നതാണ്. എന്നിരുന്നാലും, യുക്തിക്ക് വഴിയൊരുക്കുകയും ചില സമയങ്ങളിൽ അഭിനിവേശം ഭരിക്കുകയും ചെയ്യുന്നു. അത്തരം സമയങ്ങളിൽ, നിങ്ങൾ ഒരു സമീപന രീതി കൈക്കൊള്ളുകയും ആവശ്യമെങ്കിൽ വിട്ടുവീഴ്ച ചെയ്യുകയും വേണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് ഇപ്പോൾ വൈകാരികമായി ക്ഷീണിച്ചിട്ടുണ്ടെന്ന് തോന്നാം. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാത്ത ഒരു പരിഹാരമോ സാഹചര്യമോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾ ഇതുവരെ നന്നായി ചെയ്തു, അതിനാൽ നിങ്ങളുടെ നിലവിലെ പാത തുടരുക. പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ഉയർച്ചയെ സൂചിപ്പിക്കുന്ന ചൊവ്വയിൽ നിന്നും ശുക്രനിൽ നിന്നും നിങ്ങൾക്ക് ധാരാളം പിന്തുണ ലഭിക്കുന്നു.

Read More: Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week april 18 april 24 2021 check astrology prediction aries virgo libra gemini cancer signs

Best of Express