scorecardresearch
Latest News

Horoscope Today September 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 09, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 09, 2021: നമ്മൾ ഇപ്പോൾ രസകരമായ ചാന്ദ്ര വിന്യാസത്തിന് കീഴിലാണ് വരുന്നത്, പാരമ്പര്യത്തെക്കുറിച്ച് വീണ്ടും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതിരിക്കാനുള്ള മികച്ച നിമിഷമാണിതെന്ന് ചില പാരമ്പര്യങ്ങൾ അവകാശപ്പെടുന്നു. വാസ്തവത്തിൽ, എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല, പക്ഷേ തിരക്കിലായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അഞ്ചുമിനിറ്റ് വെറുതെ ഇരുന്നാൽ എനിക്ക് മടുപ്പ് വരും.

Read More: Horoscope of the Week (September 05 – September 11, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പങ്കാളിത്തത്തിലെ സ്ഥിരത നിങ്ങളെ ആകർഷിക്കും. ഒരുപക്ഷേ വൈകാരിക സങ്കീർണതകളുടെ വ്യതിചലനമില്ലാതെ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ നിങ്ങളെ പ്രാപ്തരാക്കാനുള്ള സാഹചര്യങ്ങളുണ്ടാവും. ഒരു പുതിയ പാതയിലേക്ക് പോകാൻ ഭയപ്പെടരുത്. നിങ്ങൾക്ക് തിരക്കുകൂട്ടാനാകില്ലെന്ന് നിങ്ങൾ മറ്റുള്ളവരോട് വ്യക്തമാക്കേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സാധാരണ ദിനചര്യയിൽ ചില നാടകീയമായ തടസ്സങ്ങൾക്ക് ഇപ്പോൾ അവസരമുണ്ട്. എന്നാൽ നിരവധി മേഖലകളിൽ അപകടസാധ്യതകളുണ്ടാകാം, അതിനാൽ ആവേശഭരിതരാകരുത്, വിവേകരഹിതവും അർത്ഥശൂന്യവുമായ പ്രകോപനങ്ങൾക്ക് കാരണമാകരുത്. കൂടാതെ, നിങ്ങൾക്ക് വന്ന ഏത് ജോലിയും തുടരുക. മറ്റുള്ളവർ നിങ്ങൾക്കായി അത് ചെയ്യുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സാമ്പത്തിക രംഗത്ത് ഇപ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു, നിങ്ങളുടെ കാര്യങ്ങൾ ശരിയായി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ അതിശയകരമായ നേട്ടങ്ങൾ ഉണ്ടാകാം. എല്ലാ പ്രായോഗിക വിശദാംശങ്ങളും പരിശോധിച്ച് വളരെ ശ്രദ്ധാപൂർവ്വം നിങ്ങളുടെ മുന്നോട്ടുള്ള വഴിയിലുടെ പോവുക. അത് അനുഭവിച്ചുകൊണ്ട് നിങ്ങളുടെ നേട്ടത്തിലേക്ക് തന്ത്രപരവും വിശ്വാസയോഗ്യമല്ലാത്തതുമായ പ്രവണതകളെ മാറ്റുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിജീവിതത്തിലെ പുതിയ വികാസങ്ങൾ നിലവിലെ ബന്ധത്തോടുള്ള നിങ്ങളുടെ മനോഭാവത്തെ മാറ്റും. ഒരുപക്ഷേ വീണ്ടും മാറ്റാനാവാത്തവിധമാകും അത് സംഭവിക്കുക. മിക്കവാറും നല്ലതിന് വേണ്ടിയാവും അത്. നിങ്ങൾ വേണ്ടത്ര പരിശ്രമിക്കുന്നിടത്തോളം കാലം സാമൂഹിക ഇടപെടലുകൾ വലിയ അവസരങ്ങളിലേക്ക് നയിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മിക്ക പ്രവർത്തനങ്ങളും തിരശ്ശീലയ്ക്ക് പിന്നിലായിരിക്കും. നിങ്ങളുടെ കാരുണ്യത്തിലൂന്നിയ സഹജാവബോധം മുൻപന്തിയിലാണ്. നിങ്ങൾ എത്രമാത്രം ശ്രദ്ധാലുക്കളും നിസ്വാർത്ഥരുമാണെന്ന് എല്ലാവർക്കും കാണിച്ചുതരാനും കഴിയും. എന്തായാലും, ഒന്നാം സ്ഥാനം നേടാൻ തങ്ങൾക്ക് ദൈവികമായ അവകാശമുണ്ടെന്ന് പങ്കാളികൾ കരുതുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിരവധി ആകർഷണീയമായ നിർദ്ദേശങ്ങൾ പ്രസക്തമാവുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് മുന്നേറാനുള്ള സമയമാണിത്. ഒരുപക്ഷേ നിങ്ങളുടെ സാഹചര്യങ്ങളിൽ ഒരു മാറ്റം, നിങ്ങളുടെ മുൻഗണനകളിൽ ഒരു പുതിയ ക്രമീകരണം ഉൾപ്പെട്ടേക്കാം. യാത്രാ പദ്ധതികൾ കാലതാമസത്തിന് കാരണമായേക്കാം, അതിനാൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് നിങ്ങൾക്ക് മതിയായ സമയം അനുവദിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സജീവമായ സംഭവങ്ങൾ നിങ്ങളെ കടന്നുപോയാലും, നിങ്ങൾക്ക് ഭാവിയിൽ പ്രയോജനം ലഭിക്കും. ജോലിസ്ഥലത്തോ വീട്ടിലോ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ള സംഭവവികാസങ്ങൾ നിയന്ത്രണത്തിലായതിനാൽ, നിങ്ങൾക്ക് അപകട സാധ്യതകൾ കുറയും. നിങ്ങളുടെ പതിവ് കാര്യങ്ങൾക്ക് ഒരു നല്ല ഇടവേള നൽകാനും കഴിയും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പ്രവർത്തനത്തിലേക്ക് നീങ്ങുക, പങ്കാളികളിൽ നിന്നുള്ള എതിർപ്പ് അവഗണിക്കാതിരിക്കുക. നിങ്ങളുടെ പ്രവർത്തനത്തിന് മൂർച്ച കൂട്ടാൻ സഹായിച്ചാൽ എല്ലാ തടസ്സങ്ങളും ഒരു അനുഗ്രഹമായി മാറുമെന്ന് സ്ഥിരീകരിക്കുകയാണ് ചൊവ്വ. പഴയ സുഹൃത്തുക്കൾ, നിങ്ങൾക്ക് കാലങ്ങളായി അറിയാവുന്ന ആളുകൾ, എന്നിവരെല്ലാം മികച്ച ഉപദേശം നൽകുന്നതായി തോന്നുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സുഹൃത്തുക്കൾക്കും എതിരാളികൾക്കുമിടയിൽ പറയേണ്ട കാര്യങ്ങൾ ഏതെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടാവാം. നിങ്ങൾ ജോലിയെക്കുറിച്ചോ അല്ലെങ്കിൽ വീട്ടിലെ സംഭവവികാസങ്ങളെക്കുറിച്ചോ എന്തെങ്കിലും വിധത്തിൽ ഉത്കണ്ഠാകുലരാണെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ വസ്തുതകൾ മനസ്സിലാക്കിക്കൊണ്ട് നിങ്ങൾക്ക് സ്വയം ഉറപ്പുനൽകാൻ കഴിയും. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ കൃത്യമായി കാണും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അടുത്ത സഹകരണം മാത്രമാണ് വിജയസാധ്യതയിലേക്ക് നയിക്കുന്നത്. നിങ്ങൾ ശരിയായ ആളുകളുമായി ഒത്തുചേരുകയാണെങ്കിൽ, നിലവിലെ പദ്ധതികൾ ആസൂത്രണം ചെയ്യാം. എന്നിരുന്നാലും, പങ്കാളികൾ അവരുടേതായ കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് ഉയർന്ന ഊർജ്ജമുള്ള ദിവസമാണ്, നിങ്ങൾക്ക് മുൻകൈ എടുക്കാനുള്ള മികച്ച സമയമാണിത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ സ്വയം പരമാവധി നീട്ടുകയാണെങ്കിൽ, നിങ്ങൾക്ക് വളരെ സംതൃപ്‌തമായ സമയം ലഭിക്കും. നിങ്ങളുടെ ദീർഘദൂര ഭാവിയെക്കുറിച്ച് ആത്മവിശ്വാസമുള്ള എല്ലാ കാരണങ്ങളും മികച്ച ഉറപ്പ് നൽകുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സമീപകാലത്തെ ആത്മവിശ്വാസം പ്രവചനാതീതമായ നിരവധി സംഭവങ്ങളാൽ കുറച്ചുകാണുന്ന സ്ഥിതിയുണ്ടാവും. അതിനാൽ ഒരു പടി മുന്നിൽ നിൽക്കാൻ ശ്രമിക്കുക. നിങ്ങൾ നിങ്ങളുടെ തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയാൽ സ്വാഗതാർഹമായ സാമൂഹികവും വ്യക്തിപരവുമായ നേട്ടങ്ങൾ ഉണ്ടാകും. ഒരു പുതിയ സുഹൃത്ത് അല്ലെങ്കിൽ പങ്കാളി നിങ്ങളെ നിങ്ങളുടെ ഭൂതകാലത്തിലേക്ക് തിരികെ കൊണ്ടുവന്നേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 9 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express