Horoscope Today September 30, 2021: നമ്മൾ മുന്നോട്ട് പോകുന്നതിനു മുൻപ്, ഈ ആഴ്ചത്തെ രാശിയായ ഇടവരാശിയെ കുറിച്ച് അവസാനമായി ഒന്നുകൂടി പറയാം. നാലായിരം മുതൽ ആറായിരം വർഷങ്ങൾക്ക് മുൻപ് മാർച്ച് 21ന് സ്പ്രിംഗ് ഇക്വിനോക്സിൽ ഈ രാശിയിലാണ് സൂര്യൻ ഉദിച്ചത്. കാളകളെയും പശുക്കളെയും വിശുദ്ധ മൃഗങ്ങളായി കാണാൻ തുടങ്ങിയത് അപ്പോഴാണ് എന്ന് ഞാൻ കരുതുന്നു. നമ്മുടെ ചില ആധുനിക പാരമ്പര്യങ്ങൾ എത്രത്തോളം ആദരണീയമായതാണെന്ന് ചിന്തിക്കുമ്പോൾ അതിശയമാണ്.
Read more: Horoscope of the Week (September 26 – October 02, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ മുൻപ് എത്രമാത്രം വിലകുറച്ചുകണ്ടിരുന്നു അല്ലെങ്കിൽ നിസ്സാരമായി എടുത്തിരിന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. വാസ്തവത്തിൽ, നിങ്ങൾ ചെയ്തിട്ടില്ല, പക്ഷേ നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നു, ജ്യോതിഷത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനേക്കാൾ പലപ്പോഴും വികാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഗ്രഹ മാതൃകകളുടെ പൊതുവായ രീതി അല്പം വൈരുദ്ധ്യം നിറഞ്ഞതാണ്, അതിൽ വളരെ പോസിറ്റീവായ റൊമാന്റിക് സൂചനകളും അപകടം നിറഞ്ഞ സൂചനകളും കാണാം. നിങ്ങൾ ശാന്തമായിരിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്യണം എന്നതാണ് പ്രധാനം. നിങ്ങൾക്ക് നിങ്ങളെ വിശ്വസമുണ്ടെങ്കിൽ, മറ്റുള്ളവരും നിങ്ങളെ ഗൗരവത്തോടെ കാണും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ ഉത്തരം ലഭിക്കാതെ കുഴയുകയാണെങ്കിൽ, ഭാവനയിലേക്ക് തിരിയുക. ദിവാസ്വപ്നം കാണുക എന്നത് ഫലപ്രദമായ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കും, നിങ്ങളുടെ മനസ് അലയുമ്പോൾ, ഇതുവരെ നിങ്ങൾ കടന്നു പോയതെല്ലാം നിങ്ങൾക്ക് കാണാൻ കഴിയും. ജാഗ്രതയോടെ കണ്ണ് തുറന്ന് ഇരിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സാമൂഹിക രംഗം സജീവമായിരിക്കണം, ചില ക്ഷണങ്ങൾ ലഭിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ റിസ്ക് എടുക്കേണ്ട സമയമാണ്, നിങ്ങൾ ഒഴുവാക്കിയവരുമായി ബന്ധപ്പെടാൻ ശ്രമിക്കുക. നിങ്ങൾ തേടുന്ന മറുപടി ചിലപ്പോൾ ലഭിച്ചേക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ബുധൻ നിങ്ങൾക്ക് ന്യായമായ രീതിയിൽ ബുദ്ധിയും സഹായകമായ ജ്ഞാനവും നൽകുന്നു. നിങ്ങളുടെ ആശയങ്ങളാണ് മികച്ചത് എന്ന് നിങ്ങൾക്ക് ചിന്തിക്കാം. എന്തായാലും, അടുത്ത ആഴ്ചവരെ നീണ്ടു നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നിങ്ങൾ, വസ്തുതകളേക്കാൾ സഹജവാസനയാകും നിങ്ങളെ പ്രവർത്തിയിലേക്ക് നയിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിലും ചില ചിന്തകൾ നിങ്ങളിലേക്ക് തന്നെ ഒതുക്കുന്നുണ്ട്. പങ്കാളികളുമായി സഹകരിക്കാൻ ഏറ്റവും നല്ലത് ഓരോ അവസരത്തിലും അവരെ അഭിനന്ദിക്കുക എന്നതാണ്, അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന എല്ലാം ചെയ്യുക. സുഹൃത്തിന് ഒരു സഹായം ചെയ്യുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് എന്തെങ്കിലും നേടാൻ കഴിയു.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചന്ദ്രൻ നിങ്ങളുടെ രാശിയുമായി ഹാര്ദ്ദമായ ബന്ധത്തിലാണ്, നിങ്ങളെ പിടികൂടിയേക്കാവുന്ന ചില സാഹചര്യങ്ങളിലൂടെ സുരക്ഷിതമായി നീങ്ങാൻ സാധിച്ചേക്കും. എല്ലാ അടുത്ത ബന്ധങ്ങളിലും ഉള്ള നിങ്ങളുടെ പ്രതീക്ഷകൾ വലുതായിരിക്കും, അതെല്ലാം നിറവേറുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ പെട്ടെന്നുള്ള ആശങ്കകൾക്ക് അപ്പുറത്തേക്ക് നോക്കാനും മറ്റു ആളുകളുമായി നല്ല ബന്ധമുണ്ടാക്കാനും അനുയോജ്യമായ ദിനമാണ്. നിങ്ങൾ സാധാരണയായി അവഗണിക്കുന്നവരോട് പോലും സൗഹൃദം പുലർത്തുക, നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. നിങ്ങൾ ആർക്കെങ്കിലും ഒരു ഉപകാരം ചെയ്താൽ, ഇപ്പോൾ നന്ദി പ്രതീക്ഷിക്കരുത്. അത് അതിന്റെ നല്ല സമയത്ത് വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇത് മാറാവുന്ന ഒരു ദിനമാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളത് എല്ലാം ചെയ്യാം എന്ന് കരുതുന്ന സമയങ്ങൾ ഉണ്ടാകും, എല്ലാത്തിനും ഒരു വില നൽകേണ്ടതുണ്ട് എന്ന് നിങ്ങൾ ഓർക്കുന്ന സമയവും ഉണ്ടാകും, ചിലപ്പോൾ വൈകാരികമായതും. അത് വില മതിക്കുന്നതാണോ എന്ന് നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ കരുതുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്കായി നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ചത്, സമയം നിങ്ങളുടെ പക്ഷത്താണ് എന്നതാണ്, എത്രകാലം വേണമെങ്കിലും അതിൽ ഒന്നും ചെയ്യാതെ ഇരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ തയ്യാറാകുമ്പോൾ മാത്രം പോരാട്ടത്തിനിറങ്ങുക. ആരാണ് ബോസ് എന്ന് നിങ്ങൾ തെളിയിക്കേണ്ടതുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ജോലി സംബന്ധമായ കാര്യങ്ങളേക്കാൾ വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതായിരിക്കും, അതിനാൽ നിങ്ങൾ ജോലിയിലാണെങ്കിൽ പോലും, നിങ്ങളുടെ ചിന്തകൾ മറ്റെവിടെയെങ്കിലും ആയിരിക്കും.നിങ്ങൾ കുട്ടികൾക്ക് സ്വന്തമായി തിളങ്ങാനുള്ള അവസരം നൽകണം, നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ തികച്ചും സ്വതന്ത്രമായി. നിയമങ്ങളേക്കാൾ മാർഗ്ഗനിർദ്ദേശങ്ങൾ വെക്കുന്നതാണ് നല്ലത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിസ്സംശയമായും പ്രായോഗികമായ തിരഞ്ഞെടുപ്പുകൾ നടത്താനുണ്ട്, പക്ഷേ ഇപ്പോൾ നിങ്ങൾ കാലതാമസം നേരിടുന്നുണ്ട്, അതിനാൽ ക്ഷമയായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുണം. സാമൂഹിക സമ്പർക്കങ്ങൾ പുനസൃഷ്ടിക്കാൻ നിങ്ങൾ തിടുക്കത്തിലാണെങ്കിൽ, നിങ്ങൾക്ക് ഒരു ആറു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കും ചിലപ്പോൾ അതിലും കൂടുതൽ.
