ഇന്നത്തെ ദിവസം
പുതിയ ലൂണാര്‍ സൈക്കിളിലേക്ക് കടക്കുകയാണ് നമ്മള്. വിശ്രമം എടുക്കാന്‍ പറ്റിയ സമയമാണിത്. തങ്ങളുടെ ജീവിതത്തില്‍ തിരക്കിടുന്നവര്ക്ക് നഷ്ടമുണ്ടാക്കിയേക്കാം പക്ഷെ സമയമെടുത്ത് ചിന്തിച്ച് നീങ്ങുന്നവര്ക്കിത് നല്ല സമയാണ്.
Read Here: Horoscope Today October 1, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഗ്രഹനില നിങ്ങളെ ഈ ആഴ്ച പുതിയ ദിശയിലേക്ക് നയിക്കും. നിങ്ങള്‍ക്ക് ആശങ്ക തോന്നിയാലും ജന്മനാ തന്നെ നേതൃഗുണമുളളയാളാണ് നിങ്ങള്‍. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ നേതൃത്വം വേണ്ട സമയമാണിത്. നിങ്ങള്‍ തന്നെ നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാൻ സാധിക്കും.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
രസകരമായ സംഭവങ്ങളുടെ ഭാഗമാകും. നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് മുമ്പില്‍ നടക്കുന്ന പലതില്‍ നിന്നും ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ ബോധ്യങ്ങളില്‍ മാറ്റം വരാൻ സാധ്യത.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ഗ്രഹനില നിങ്ങളെ പ്രതിരോധിച്ചാലും ഇന്നല്പ്പം അമിത വൈകാരികതയ്ക്ക് സാധ്യതയുണ്ട്. കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടക്കാതെ വരുമ്പോള്‍ നിങ്ങള്‍ ഭയപ്പെടും. കൂടുതല്‍ ആലോചിക്കേണ്ട പുറത്തു കടക്കുകയാണ് ലക്ഷ്യം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ സ്വാഭാവത്തിലെ വ്യതിയാനങ്ങള്‍ നിങ്ങള്‍ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്തതാക്കും. പ്രണയവും വെറുപ്പും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറയാറുണ്ടല്ലോ? ഏത് വശമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് അടങ്ങാത്ത ആഗ്രഹത്തിനായിരിക്കും മേല്‍ക്കൈ.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ശുഭാപ്തി വിശ്വാസമാണ് നിങ്ങളുടെ ഏറ്റവും വലിയ കരുത്ത്. അയഥാര്‍ത്ഥമായ പ്രതീക്ഷകള്‍ ഉടനെ അസ്തമിക്കും. ഒരുകാര്യം പറയട്ടെ, നിങ്ങളുടെ ഏറ്റവും കൂടുതല്‍ ഭാഗ്യമുള്ള രാശികളിലൊന്നാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വേദനിപ്പിക്കുന്ന വാര്‍ത്ത ആദ്യം പറയാം, നിങ്ങളോട് ആരെങ്കില് വിയോജിപ്പ് കാണിച്ചാല്‍ നിങ്ങള്‍ക്കത് വിഷമമുണ്ടാക്കും. നല്ല വാര്‍ത്ത എന്തെന്നാല്‍ നിങ്ങളുടെ കാഴ്ചപ്പാടിനേയും പദ്ധതിയേയും നന്നായി തന്നെ മുന്നോട്ട് കൊണ്ടു പോകാനാകും. നിങ്ങളായിരുന്നു ശരിയെന്ന് ഒരു എതിരാളി സമ്മതിച്ചെന്നും വരാം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
്വ്യക്തിപരമായാലും അല്ലെങ്കിലും സാമ്പത്തിക ബന്ധങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള സമയമാണ്. അനാവശ്യ ചെലവുകളില്‍ നിന്നും വിട്ടു നില്ക്കുക, പറ്റുമെങ്കില്‍. അതേസമയം ഒരു വൈകാരിക ബന്ധത്തെ കുറിച്ച് നിങ്ങള്‍ വിചിന്തനം നടത്തിയേക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
എന്തും സംഭവിക്കാനുള്ള സാധ്യതയുള്ള സമയമാണ്. പ്രിയപ്പെട്ടൊരാള്‍ വലിയ വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോകും. നിങ്ങളുടെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കണം. കുറഞ്ഞ പക്ഷം നിങ്ങള്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെങ്കിലും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഓര്‍ക്കുക, ഈ ആഴ്ച സംഭവിക്കുന്നതൊന്നും എളുപ്പത്തില്‍ മനസിലായെന്ന് വരില്ല. ദുരൂഹതകളും സംശയങ്ങളും വളരും. പക്ഷെ എല്ലാം എങ്ങോട്ടാണ് പോകുന്നത് പതിയെ മനസിലാകും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്ലൊരു അവസാനമുണ്ടാകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ നല്ലൊരു പിന്തുണ ആവശ്യമാണ്. പക്ഷെ അത് ലഭിക്കുമോ എന്ന് പറയുക അസാധ്യമാണ്. മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതും ചിന്തിക്കുന്നതുമൊക്കെ നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധങ്ങളെ മനസിലാക്കാന്‍ ചിലപ്പോള്‍ സഹായിച്ചേക്കാം. സാമൂഹ്യ ബന്ധങ്ങളുടെ ആഴ്ചയാണ് പക്ഷെ നിങ്ങള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം നിങ്ങളുടെ വ്യക്തിഗത ബന്ധങ്ങളെ സ്വാധീനിച്ചേക്കും.
കുംഭംകുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അസൂയ നിങ്ങളുടെ ശത്രുവാണ്. കഷ്ടപ്പെട്ട് നിങ്ങള്‍ കെട്ടിപ്പടുത്ത പലതിനേയും റിസ്കിലാക്കിയേക്കും. നിങ്ങളുടെ പദവിയെ വരെ വിമര്‍ശന വിധേയമാക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റാരാളേക്കാളും ഈ ആഴ്ചയിലെ സംഭവങ്ങള്‍ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവര്‍ മുന്നോട്ട് വരുന്ന പലതില്‍ നിന്നും പതിവു പോലെ മാറി നില്ക്കും. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്ന പലതും പിന്നീട് യാതൊരു അര്ത്ഥവുമില്ലാത്തതാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്.