scorecardresearch
Latest News

Daily Horoscope september 3, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope september 3, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope september 3, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വിവരിക്കുന്നത് വേദങ്ങളില്‍ നാം കാണുന്ന ശൈലി പോലെ തന്നെയാണ്. എല്ലാം തരംഗ ഊര്‍ജത്തില്‍ അടങ്ങുന്നതാണെന്നാണ് അവര്‍ തുടക്കത്തിലെ വിശ്വസിക്കുന്നത്. ഒരു നിശ്ചിത ഘട്ടത്തില്‍ ആരെങ്കിലും, അല്ലെങ്കില്‍ എന്തെങ്കിലും ഒരു പകിട ഉരുട്ടി – ഒപ്പം തിരമാലകളില്‍ ഒന്ന് തരംഗമായി. ആ തരംഗം പിന്നീട് വലുതായി വലുതായി ജീവന് ഉറവിടമായി, നമ്മുടെ പ്രപഞ്ചമായി.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ജീവിതം മുന്നോട് പോകുകയാണ്, അതിനാല്‍, ദയവായി ചിന്തിച്ച് നില്‍ക്കരുത്. അശ്രദ്ധയും വിവേകശൂന്യതയും നിങ്ങള്‍ക്കുള്ളതായി തോന്നുന്നു. പകുതിക്ക് വെച്ച് കോഴ്‌സ് ഉപേക്ഷിക്കാനോ സാധ്യത. നിങ്ങള്‍ എവിടെയാണോ അതില്‍ ഉറച്ചു നില്‍ക്കുക. നിങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഗ്രഹാധിപനായ ശുക്രന്‍ ഇപ്പോള്‍ വീടിനും കുടുംബകാര്യങ്ങള്‍ക്കും നന്മ നേരുന്നു. ഇത് വളരെ ഉപയോഗപ്രദമായ ഒരു സൂചനയാണ്, പ്രധാനമായും നിങ്ങള്‍ സമീപകാലത്തെ വിയോജിപ്പുകളില്‍ നിന്ന് പുറത്തുവരികയാണെങ്കില്‍. ഇന്നത്തെ ദിവസത്തിന് ശേഷം നിങ്ങളുടെ മനസിനെ പാകപ്പെടുത്താന്‍ കഴിഞ്ഞേക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങള്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടോ, അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍ക്കാണോ വില കൊടുക്കുന്നത്? ഇത് ശരിയോ തെറ്റോ എന്നതല്ല, മറിച്ച് അത് തിരിച്ചറിയാനുള്ള ചോദ്യമാണ്. നിങ്ങള്‍ ഒരു അന്തിമ തീരുമാനമെടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെയധികം പഠിക്കാനുണ്ട്. എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, നിങ്ങളുടെ പണം മറ്റാര്‍ക്കെങ്കിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അര്‍ത്ഥമാക്കുന്നില്ല. കുടുംബ വിഷയത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ ഈ സന്തോഷകരമായ സമയം ഉപയോഗിക്കുക, കുടുംബ ബന്ധം പുനരുജ്ജീവിപ്പിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിന്ദ്യനായ ബുധന് മൂന്ന് ആശംസകള്‍, അത് നിങ്ങളുടെ മികച്ച ആശയങ്ങള്‍ക്ക് അത് തിളക്കം നല്‍കുന്നു. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുകയും ശാശ്വതമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരേണ്ട സമയുമാണിത്. എല്ലാത്തിനുമുപരി, നിങ്ങളുടെ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഏകദേശം ഏഴ് ദിവസമുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23
നിങ്ങളുടെ യാത്രയെ ചുറ്റിപറ്റിയുള്ള പോസിറ്റീവായ കാര്യങ്ങള്‍ പറയുന്നു. ആഴത്തിലുള്ള വീക്ഷണം നിങ്ങള്‍ക്ക് ഉണ്ടെന്ന് സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ഉല്ലാസയാത്രകളും വിദേശ ബന്ധങ്ങളും. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ട്യൂണ്‍ ചെയ്യാന്‍ ഒരുപാട് പഠിക്കാനുണ്ട്. വിചിത്രമെന്നു പറയട്ടെ, ഒരു പകല്‍ സ്വപ്നം കണ്ടേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നിങ്ങളുടെ വിലപേശല്‍ ശക്തിയെ പരീക്ഷിക്കും, നിങ്ങളുടെ സാമൂഹ്യ കഴിവുകളുടെ കാര്യം പറയുന്നില്ല. നിങ്ങളെ പിന്തുണയ്ക്കാന്‍ പങ്കാളികളെ വേണം. പക്ഷെ എങ്ങനെ, നിങ്ങള്‍ക്കത് കിട്ടമോ? കൃത്യമായി എന്താണെന്ന് കണ്ടെത്താന്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇനിയൊരിക്കലും സ്വയം ഒതുങ്ങി കൂടാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്ക് ചുറ്റുമുള്ള വേലികള്‍ കെട്ടാനും അവ നന്നാക്കാനുമുള്ള അവസരമാണിത്. പല കാര്യങ്ങളില്‍ നിങ്ങളുടെ് പരിശ്രമം വിലമതിക്കുന്നതായിരിക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങള്‍ എന്തൊക്കെയോ തിരയുന്നതായി തോന്നുന്നു, പക്ഷേ എന്താണ്? ഏത് ജ്യോതിഷിയും പറയും. ജീവിതത്തിലൂടെയുള്ള നിങ്ങളുടെ യാത്രയുടെ ലക്ഷ്യം എവിടെയെങ്കിലും എത്തിച്ചേരില്ല, യാത്ര തന്നെയാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20))
ഇന്നത്തെ നക്ഷത്രങ്ങള്‍ എല്ലാം സ്‌നേഹവും വാത്സല്യവും വ്യക്തിപരമായ പൂര്‍ത്തീകരണവുമാണ്. എവിടെയും നിങ്ങള്‍ ഇവ എങ്ങനെ കണ്ടെത്തും എന്നത് മറ്റൊരു കാര്യമാണ്, എന്നാല്‍ നിങ്ങള്‍ വഴി ഒരുക്കണം, നിങ്ങളുടെ മുന്‍വിധികള്‍ മാറ്റിവെച്ച്. വ്യക്തിപരമായ മുന്‍ധാരണകള്‍ വയ്ക്കരുത്. എന്ത് സംഭവിച്ചാലും സ്വീകരിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സമീപകാല നാടകങ്ങളില്‍ നിന്ന് ഒരുപാട് നന്മകള്‍ പുറത്തുവരണം. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ സുഹൃത്തുക്കള്‍ ആരാണെന്നുള്ള ധാരണ ഉണ്ടായിരിക്കണം. നിങ്ങള്‍ കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധി പോലെ സങ്കീര്‍ണ്ണമായ കാര്യങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാര്‍ച്ച് 20)
മറ്റുള്ളവര്‍ക്ക് നിങ്ങള്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വ്യക്തമാകും. വീട്ടില്‍ ഇഷ്ടക്കേടുള്ള ആളുകളുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 3 2022 aries gemini cancer virgo capricorn zodiac signs check astrological prediction