Horoscope Today September 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 29, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 29, 2021: ഇടവരാശി നോക്കുന്ന നമ്മുടെ മൂന്നാമത്തെ ദിനമാണ് ഇന്ന്. ഇടവരാശിക്കാർ സന്തോഷത്തോടെ ഇരിക്കുന്നവരും നല്ല സ്വഭാവക്കാരും ആണെന്ന് അറിയപ്പെടുന്നവരാണ്. എന്നാൽ എപ്പോഴും അത് അങ്ങനെയല്ല. അവർക്കും ക്ഷമ നഷ്ടപ്പെടാം! എന്തായാലും, അവരെക്കുറിച്ചുള്ള നല്ല കാര്യം അവർ വേഗത്തിൽ ശാന്തരാക്കും എന്നതാണ്. അവരുടെ സ്വാഭാവിക അവസ്ഥ എല്ലാവർക്കും നല്ലതാണ്.

Read more:  Horoscope of the Week (September 26 – October 02, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം, എന്നാൽ വ്യക്തിപരമായ സ്വത്തുക്കൾ എല്ലാമാകുന്നില്ലെന്ന് മനസ്സിലാക്കണം. നിങ്ങൾ പണമുണ്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ വിവേകപൂർണമായ ഒരു വാങ്ങലിന് തയ്യാറെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഏകദേശം 24 മണിക്കൂർ സമയമുണ്ട്. അടുത്ത ആഴ്ചവരെ നിങ്ങൾ കാര്യങ്ങൾ മാറ്റിവെക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആണത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

തിരികെ ഡ്രൈവിങ് സീറ്റിലേക്ക് വരുക, നിയന്ത്രണം ഏറ്റെടുക്കുക. ഒരു ചെറിയ പരിശ്രമത്തിലൂടെ, നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് അടുക്കുമെന്ന സൂചന ചന്ദ്ര ക്രമീകരണങ്ങൾ നിങ്ങൾക്ക് നൽകും.ഇനി അത് നടന്നില്ലെങ്കിൽ, നിങ്ങൾ എപ്പോഴും ബഹുമാനിച്ചിട്ടുള്ള ഒരാൾ നിങ്ങൾക്ക് ആവശ്യമായ സൂചന നൽകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് വലിയ ഉത്സാഹം തോന്നുകയും ഒപ്പം തന്നെ ജീവിതമെല്ലാം നിങ്ങൾക്ക് എതിരാണെന്ന തോന്നലും മാറിമാറി വരികയാണെങ്കിൽ, നിങ്ങൾ എന്തോ തെറ്റ് ചെയ്യുന്നുണ്ട്. ജാഗ്രതയോടെ ആവേശം നിയന്ത്രിക്കാനും അശുഭാപ്തിവിശ്വാസം പ്രതീക്ഷ കൊണ്ട് നേടാനും നിങ്ങളുടെ മനസ്സിന്റെ ശക്തി ഉപയോഗിക്കണം. ഇതിലൊക്കെ ശരിയായ ബാലൻസ് കണ്ടെത്തുക എന്നത് മാത്രമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ വിശ്രമിക്കാനും നല്ല സാമൂഹിക ബന്ധങ്ങൾ ആസ്വദിക്കാനും ആരംഭിക്കണം. ഇപ്പോഴും ന്യായമായ രീതിയിൽ സമ്മർദ്ദമുണ്ട്, ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്, എന്നാൽ ഇത് ആനന്ദത്തിനുള്ള സാധ്യതകൾ കുറക്കരുത്. വാസ്തവത്തിൽ, സ്വയം ആസ്വദിക്കാനുള്ള കൂടുതൽ വഴികൾ നിങ്ങൾ ഉടൻ കണ്ടെത്തും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ വിട്ടുവീഴ്ച ചെയ്യൽ നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നും. എന്തായാലും, നിങ്ങളുടെ നിമിത്തമായിട്ടെങ്കിലും, ഒരു മധ്യ പാത കണ്ടെത്തുന്നത് ഏറ്റവും വിവേകപൂർണമായേക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കും. മറ്റുള്ളവർ അവരുടെ മാർഗങ്ങളിൽ കുടുങ്ങി കിടക്കുന്നത് എന്നത് നിങ്ങൾ മാറാതിരിക്കാനുള്ള ഒരു കാരണമല്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രണയ സംബന്ധമായ വിഷയങ്ങളിലെ സാധ്യതകൾ ഉയർത്താൻ വ്യാഴവുമായുള്ള ശുക്രന്റെ ആകർഷകമായ ബന്ധം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ പ്രതീക്ഷകൾ നിയന്ത്രണാതീതമാകാനുള്ള പ്രവണത മാത്രമാണ് ഏക പോരായ്മ, അതിനർത്ഥം അവ തൃപ്തിപ്പെടുത്തുന്നത് അസാധ്യമാണ് എന്നാണ്. നിങ്ങളുടേതിനേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഒരു തുടക്കത്തിനുള്ള നല്ല മാർഗം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

റൊമാന്റിക് സാഹചര്യങ്ങൾ വളരെ രഹസ്യമാണ്. നിങ്ങളുടെ വികാരങ്ങൾ നിങ്ങളിൽ തന്നെ സൂക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല, കാരണം ചിലപ്പോൾ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്നില്ല. ക്ഷമയോടെയിരിക്കുക, അവർക്ക് ആവശ്യമായ സമയം നൽകുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതും അതിലേറെയും നിങ്ങൾ ചെയ്തു. സന്തോഷകരമായ വാർത്ത എന്തെന്നാൽ, നിങ്ങളുടെ ജാതകം അതിവേഗം കൂടുതൽ അയവുള്ളതായിക്കൊണ്ടിരിക്കുന്നു, ഏക തടസം പണം സംബന്ധിച്ച് മാത്രമായിരിക്കും, പ്രത്യേകിച്ചും മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. ആരാണ് പണം നൽകുന്നതെന്ന് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വൈകാരികമായ ആഗ്രഹങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഇതിനർത്ഥം നിങ്ങളുടെ ആഗ്രഹത്തിന്റെ തോത് ഉയരുന്നു എന്നാണ്, എന്നാൽ നിങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അനുവദിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷെ ചില ലക്ഷ്യങ്ങളിൽ നിങ്ങൾ എത്തിയേക്കും, പക്ഷേ അതുവരെ മറ്റുള്ളവ ഉപേക്ഷിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഉത്സാഹവും അഭിലാഷവുമാണ് ഇന്ന് ചന്ദ്രന്റെ പ്രധാന പ്രഭാവം, ഇത് പൊതുവെ അനുയോജ്യമായ സ്ഥലമാണെന്ന് സൂചിപ്പിക്കുന്നു, നിങ്ങൾ ശരിയായ പാതയിലാണെന്ന് നിങ്ങൾക്ക് തോന്നും. കുട്ടികളും ഇളയ ബന്ധുക്കളുമായും ഉള്ള ബന്ധം മെച്ചപ്പെടണം, പക്ഷേ അതിന് ദയവായി മുൻകൈയെടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ആദ്യം അടിസ്ഥാനപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പദ്ധതികൾ നന്നായി നടക്കും. ഇതിനർത്ഥം ഒന്നിനെയും ആരെയും നിസ്സാരമായി കാണരുത്, ഒരു ജോലി ചെയ്യുന്നത് മൂല്യവത്താണെന്ന് തിരിച്ചറിഞ്ഞാൽ, അത് സ്വയം ചെയ്യുന്നതാണ് നല്ലത്! നിങ്ങൾക്ക് മതിയായ സമയമുണ്ടോ എന്നതാണ് ഒരേയൊരു ചോദ്യം, അതിനാൽ സ്വയം അമിതമായി പ്രതിബദ്ധത കാണിക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശരിയായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് വേണ്ടത്ര സമയമെടുക്കുക. തിടുക്കം കാണിക്കരുത് എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായ വിഷയങ്ങളിൽ. വിദേശ ബന്ധങ്ങൾ വികസിപ്പിക്കുക, നിങ്ങൾ ദീർഘ നാളായി കാണാത്ത ആളുകളുമായി ബന്ധം പുലർത്തുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 29 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 28, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com