scorecardresearch
Latest News

Horoscope Today September 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today September 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today September 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ജ്വലനാത്മകമായ ധനു രാശിയുടെ സ്വാധീനം എല്ലായിടത്തും ഉണ്ട്, ഇത് എല്ലാ ധനുരാശിക്കാർക്കും ഒരു സന്തോഷവാർത്തയാകാം- ഒരു ഘട്ടം വരെ. ഈ അതിശയകരമായ ആളുകളിൽ ഒരാളോടൊപ്പം നിങ്ങൾ ജീവിക്കുകയാണെങ്കിൽ, മാറ്റങ്ങൾക്ക് തയ്യാറാകുക. നിങ്ങൾക്ക് അവർ ഉത്തരവുകൾ നൽകുന്ന സാഹചര്യം അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം! ഇതൊരു പഴയ ധനുരാശി തന്ത്രമാണ്: ഞാൻ പറയുന്നത് പോലെ ചെയ്യുക, ഞാൻ ചെയ്യുന്നതുപോലെ ചെയ്യരുത്!

Read More: Horoscope of the Week (September 27 – October 02, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്കായി വിമർശനങ്ങളും പരാതികളും, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും ഉണ്ടെന്നതിൽ സംശയമില്ല. ലോകവുമായി ബന്ധപ്പെട്ട പല ആശങ്കകളും നിങ്ങളുടെ ചുമലിൽ വഹിക്കുന്നതായി തോന്നുന്നു. ശരിക്കും, യഥാർത്ഥത്തിലുള്ള ഭാരം നിങ്ങൾ ഊഹിക്കുന്നതിലും കുറവാണെന്ന് തോന്നുന്നു. നിങ്ങൾക്ക് അത് കാരണം കടുത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുവെന്നത് മാത്രമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ തീർത്തും ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാൽ ആയിരിക്കും അത്. എന്നിരുന്നാലും, സൂക്ഷ്മമായി നോക്കുക. വാസ്തവത്തിൽ നിങ്ങൾ ഒരു വലിയ ഭാരത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു എന്ന് നിങ്ങൾ കാണും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ വിശ്വസിക്കാനാകാത്ത ഒരു കഥ വിശ്വസിച്ചെന്നിരിക്കാം. പക്ഷേ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരാൾ എന്ന നിലയിൽ ആരും നിങ്ങളെ പരിഹസിക്കുമെന്ന് ഞാൻ കരുതുന്നില്ല. വസ്തുതയേക്കാൾ കൂടുതൽ അർത്ഥവും വിവേകവും ഭാവനയ്ക്ക് ഉണ്ടെന്നതാണ് വസ്തുത. ഇത് തിരിച്ചറിയാൻ വിസമ്മതിക്കുന്ന ആളുകൾ ചാരനിറത്തിലുള്ള, മങ്ങിയ ജീവിതത്തിലേക്ക് സ്വയം ചുരുക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ നിലത്ത് നിൽക്കാൻ നിങ്ങൾക്ക് കഴിയും. ഒപ്പം സമയം നേടിയെടുക്കാനുള്ള ശ്രമങ്ങളും തുടരും. നിങ്ങളുടെ വ്യക്തിപരമായ ജീവിതരീതിയിൽ ഒരു പ്രധാന മാറ്റം വരുത്തുന്നത് ഒരു നേട്ടമാവുമെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സമാധാനത്തിനുള്ള ഒരു ഉടമ്പടിയെക്കുറിച്ച് നിങ്ങൾ ചർച്ച ചെയ്യൂ. നിങ്ങൾ ഒരു പങ്കാളിയെ പാതിവഴിയിൽ കണ്ടുമുട്ടാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് ശരിക്കും സ്വയം പ്രതിഫലിപ്പിക്കുന്നതിനുള്ള സമയമല്ല. പക്ഷേ നിങ്ങളുടെ വ്യക്തിപരമായ മൂല്യങ്ങൾ പുനർനിർണ്ണയിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ സ്വയം ഒരുപാട് നല്ലത് ചെയ്യുമെന്ന് ഞാൻ ഇപ്പോഴും പറയും. ജീവിതം ശരിക്കും എത്ര നല്ലതാണെന്ന് കാണാൻ കഴിയാത്ത ആളുകളിൽ നിന്നുള്ള വൈകാരിക പ്രകോപനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടിവരും, പക്ഷേ ചോദ്യം ഇതാണ് – നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് എന്തുകൊണ്ട് മറ്റുള്ളവർ കാണ്ടുകൂടാ? ഇപ്പോൾ സന്തോഷത്തിന്റേതായ ഒരു താക്കോൽ സ്വാഭാവികമായിയുണ്ടാവുന്ന പ്രതികരണങ്ങളുടേതാണ്. കുട്ടികൾക്കും ഇളയ ബന്ധുക്കൾക്കും നിങ്ങളെ സന്തോഷത്തെക്കുറിച്ച് ധാരാളം പഠിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ പ്രധാന ഗ്രഹ പാറ്റേണുകളിൽ അറുപത് ശതമാനവും അടിസ്ഥാന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നുവയാണ്. അവ നിങ്ങളുടെ ചാർട്ടിന്റെ അടിസ്ഥാനങ്ങളുമായി പൊരുത്തപ്പെടുകയും നിങ്ങളെ വേരൂന്നിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ നിരാശപ്പെടരുത്, പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന വസ്തുതയെ അഭിനന്ദിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സമയത്തെയും കഴിവുകളെയും കുറിച്ച് ഒരു അവകാശവാദം ഉണ്ടെന്ന് മറ്റ് ആളുകൾ സങ്കൽപ്പിക്കുന്നത് എന്തുകൊണ്ടാണ്? ഒരുപക്ഷേ നിങ്ങൾ മുമ്പ് തെറ്റായ സന്ദേശങ്ങൾ അയച്ചതുകൊണ്ടാകാം. നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കാനും ഭാവിയെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനങ്ങൾ നടത്താനുമുള്ള സമയമാണിത്. നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവർ അറിയേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സോളാർ ചാർട്ട് ഇപ്പോൾ തികച്ചും ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യമുള്ള നിലയിലാണ്. ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ നിങ്ങൾ ഉറപ്പോടെയുള്ള നിലയിലായിരിക്കണം. അടുത്തയാഴ്ച കുടുംബപരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങൾക്ക് അവസരം ലഭിക്കും. എന്നാൽ നിങ്ങൾ ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടി വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അതിശയകരമായ ഗ്രഹ വശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടിരിക്കാം, അല്ലെങ്കിൽ അവ നിങ്ങളുടെ തൊഴിൽപരമായ പ്രവർത്തനങ്ങളെ സൂചിപ്പിച്ചേക്കാം. നിങ്ങളുടെ വ്യക്തിഗത മികവ് വളർത്തുകയും അവ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം എന്നതാണ് ആവേശകരമായ ഈ വഴിയിൽ നിർണായകമായി പ്രധാനപ്പെട്ടത്. ഒന്നിനും നിങ്ങളെ ഇപ്പോൾ തടയാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ എല്ലാ കഠിനാധ്വാനങ്ങളു മായി ബന്ധപ്പെട്ട് നിങ്ങൾ ഒരുതരം അംഗീകാരം ആസ്വദിക്കേണ്ടതുണ്ട്, എന്നാൽ ചില കാരണങ്ങളാൽ എല്ലാവരുടെയും നല്ല ഉദ്ദേശ്യങ്ങൾക്ക് മുന്നിൽ കാഴ്ച മങ്ങുന്ന് അവസ്ഥയുണ്ടെന്ന് തോന്നുന്നു. മറ്റ് ആളുകളുടെ പ്രസ്താവനകൾ അവർ അർത്ഥമാക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാം. കൂടാതെ നിങ്ങൾ വിചിത്രമായതും വൈകാരികമായതുമായ സമസ്യകൾ പരിഹരിക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രദ്ധേയമായ ശേഷി നിങ്ങൾക്കുണ്ടെന്നതിൽ നിങ്ങൾ ഭാഗ്യമുള്ളയാളാണ്. ചില ആളുകൾ നിങ്ങളെ വഴുതിപ്പോവുന്നയാൾ എന്ന് വിളിക്കും, പക്ഷേ അവർ അത്രക്കും തെറ്റാണ്: ഞാൻ നിങ്ങളെ വളരെ വിവേകമുള്ളയാളായി വിശേഷിപ്പിക്കും. ഇപ്പോൾ, നിങ്ങൾ പഴയത് പലതും മറികടക്കുകയാണ്. അടുത്ത ആഴ്ച നിങ്ങൾ ഒരു പ്രധാന തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകുന്നു.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 29 2020 aries gemini cancer virgo capricorn zodiac signs check astrological prediction