Horoscope Today September 28, 2021: നമ്മളിൽ ഓരോരുത്തരും മുഴുവൻ രാശിയും ഉൾകൊള്ളുന്നു, എല്ലാ പന്ത്രണ്ട് ചിഹ്നങ്ങളുടെയും മൂല്യവും. അതിനർത്ഥം ഓരോരുത്തരിലും ചെറിയ തോതിൽ ഇടവരാശി ഉണ്ടെന്നാണ്, നമ്മെ ഭൂമിയിൽ നിലനിൽക്കാൻ സഹായിക്കുന്ന അടയാളമാണത്. ഇപ്പോൾ എല്ലാവർക്കും പ്രയോജനകരമായ തരത്തിലുള്ള പ്രായോഗിക പദ്ധതികളിൽ പ്രവർത്തിക്കേണ്ട സമയമാണ് എന്നാണ് ഇടവരാശിയിലെ വിന്യാസങ്ങൾ നിർദ്ദേശിക്കുന്നത്.
Read more: Horoscope of the Week (September 26 – October 02, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ശുക്രനുമായി ശനിക്കുള്ള അങ്ങേയറ്റം സഹായകരമായ ബന്ധം, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനും മറ്റു ആളുകളുമായി സഹകരിച്ചു മുന്നോട്ട് പോകാനും നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. ഇത് വളരെ ശൂന്യമായ ദിനമാണ്, ആവശ്യമായതെല്ലാം ചെയ്ത് മുന്നോട്ട് പോകാനുള്ള സമയം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അന്തരീക്ഷത്തിൽ നിഗൂഢതകൾ നിലനിൽക്കുന്നു. അത് നേടാനാവുന്നത് ആയിരിക്കില്ല, എന്നാൽ വിശദീകരിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന ധാരണയിൽ നിങ്ങൾ ഒരുപക്ഷേ അധ്വാനിച്ചേക്കും. ചിലപ്പോൾ ഭാവിയിൽ സാധ്യതകൾ ഉണ്ടെന്ന് കരുതുന്നത് നല്ലതാണ്, അത് പരമാവധി പ്രയോജനപ്പെടുത്തുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം നിങ്ങളുടെ ചാർട്ടിലൂടെയുള്ള ചൊവ്വയുടെ ഊർജ്ജസ്വലമായ ചലനമാണ്. പതിയെ വേഗത കുറയ്ക്കുക എന്നതാണ് ഇപ്പോൾ നിങ്ങൾക്ക് വേണ്ട മികച്ച തന്ത്രം, ഒപ്പം സ്ഥിരതയും സമഗ്രതയും പുലർത്തുക.പ്രിയപ്പെട്ട ഒരാളുടെ വികാരത്തെ ബാധിക്കുന്ന കാര്യങ്ങളിൽ റിസ്ക് എടുക്കരുത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ഇപ്പോഴും അഭിലാഷങ്ങളുള്ള മനസികാവസ്ഥയിലാണ്, സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന മികച്ച കാര്യം. നിങ്ങളുടെ വസ്തുവകകൾ നൽകുന്നതിൽ യാതൊരു ദോഷവുമില്ല, പക്ഷെ മറ്റുള്ളവർ സ്വയം സഹായിക്കാൻ ശ്രമിക്കുന്നതിൽ നിങ്ങൾ അത്ര സന്തോഷവാനായിരിക്കില്ല. നിങ്ങൾ ഒഴിവാക്കേണ്ട ഒന്നിൽ നിന്ന് അർഹമായ ഒരു കാരണം നിങ്ങൾക്ക് വേർതിരിച്ചറിയാൻ കഴിയുമോ? ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് ഇന്ന് ധാർമ്മികമായ ഉയർന്ന സ്ഥാനം സ്വീകരിച്ചേക്കും. മറ്റുള്ളവരെ ഉപദേശിക്കുകയോ അവർ ഇങ്ങനെയാണ് എന്ന് പറയുകയോ ചെയ്യരുത്, എന്നാൽ നിങ്ങളുടെ പെരുമാറ്റവും കുറ്റപ്പെടുത്തലുകൾക്ക് അതീതമാണെന്ന് ഉറപ്പാക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവർ സന്തോഷത്തോടെ പിന്തുടരുന്ന ഒരു മാതൃക സ്വീകരിക്കുക. വിദേശ ഭാഗങ്ങൾ മാടിവിളിക്കുന്നെങ്കിൽ, നിങ്ങൾ സ്നേഹം തേടി യാത്ര ചെയ്തേക്കാം എന്നതിന്റെ സൂചനയാണത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ വളരെ അക്ഷമനാണെങ്കിലും, പ്രധാനപ്പെട്ട കാര്യങ്ങൾ അൽപനേരം വൈകിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ഭാവി വിജയങ്ങൾക്ക് തയ്യാറെടുക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും അടിത്തറ പാകുന്നതിനും അനുയോജ്യമായ സമയമാണിത്. അടുത്തതായി എന്താന്നെന്ന് നിങ്ങൾക്ക് അറിയില്ല!
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പങ്കാളിത്തത്തിലും ടീം വർക്കിലുമുള്ള നിങ്ങളുടെ പ്രശംസ നേടിയ കഴിവുകൾ ഇപ്പോൾ വീണ്ടും പരീക്ഷിക്കപ്പെട്ടേക്കാം. സഹകരണത്തിന് വർത്തമാനം മാത്രം മതിയാകില്ല, നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ പ്രവർത്തിയിലേക്ക് കൊണ്ടുവരണമെന്ന് തോന്നുന്നു! പലരും സാങ്കല്പിക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് അത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജോലിസ്ഥലത്ത് നിങ്ങൾക്കാരെ അറിയാം നിങ്ങൾക്കെന്തറിയാം, രണ്ടും പ്രധാനമാണ്, അതിനർത്ഥം തുറപ്പ് ചീട്ടുകൾ മുഴുവൻ നിങ്ങളുടെ പക്കലുണ്ടെന്നാണ്. നിങ്ങളുടെ ആശയങ്ങളിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടാവുക എന്നതാണ് ഇപ്പോൾ പ്രധാനം. നിരസിക്കപ്പെടുന്നതിനെ കുറിച്ചു ഭയപ്പെടരുത്, അങ്ങനെ ചെയ്താൽ നിങ്ങൾ ഒരിക്കലും റിസ്ക് എടുക്കില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിയമപരവും ഉദ്യോഗസ്ഥപരവുമായ കാര്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ, നേരത്തെ ഉണ്ടായ അനീതിക്കെതിരെ നിങ്ങൾ ഇപ്പോൾ ഒരു അപ്പീൽ നൽകിയേക്കാം. നിങ്ങളുടെ ചാർട്ടിലെ വലിയ ഒരു ഭാഗം ഊന്നൽ നൽകുന്നത് യാത്രയിലും വിദേശ ആകർഷണങ്ങളിലുമാണ്, അതിനാൽ ഉത്തേജനം വീട്ടിൽ നിന്നും അകലെയായിരിക്കും. പക്ഷെ ഉടൻ തന്നെ ഒരു സാധ്യത തുറന്നേക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ സമ്പന്നമായ ഒരു ഘട്ടത്തിനു നടുവിലാണ്. ഇപ്പോൾ രൂപംകൊണ്ടിട്ടുള്ള ബന്ധങ്ങളും പങ്കാളിത്തങ്ങളും നിങ്ങളുടെ ദീർഘകാല സുരക്ഷിതത്വത്തിനും മനസമാധാനത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങൾ അനാവശ്യമായി മത്സരിക്കരുത്, എന്നാൽ ഒരു സഹായവാഗ്ദാനം ശ്രദ്ധിക്കാൻ നിങ്ങൾ വിട്ടുപോയേക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഏഴ് വർഷത്തിനിടയിലെ ഏറ്റവും സുപ്രധാനമായ ഘട്ടത്തിലാണ് നിങ്ങളെന്ന് മനസിലാക്കണം, അതിനാൽ നിങ്ങൾ ഇപ്പോൾ നൽകുന്ന ചെറിയ വാഗ്ദാനങ്ങൾ പോലും നിങ്ങൾ തിരിച്ചറിയും മുൻപ് ദീർഘകാല പ്രതിബദ്ധതകളായി മാറിയേക്കാം. കുടുംബാംഗങ്ങളും നിങ്ങൾക്കൊപ്പം താമസിക്കുന്നവരും നിങ്ങളുടെ വാക്കിൽ ഉറച്ചു നിൽക്കാൻ സഹായിച്ചേക്കും!
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നതായി തോന്നുന്നു, ഒരുപക്ഷേ വളരെയേറെ. റൊമാന്റിക് അനുഭവങ്ങൾക്കായി അല്ലെങ്കിൽ പ്രിയപ്പെട്ട ഫാന്റസിയിൽ ഏർപ്പെടാൻ കുറച്ച് സമയം എടുക്കുക, അങ്ങനെ നിങ്ങളുടെ എല്ലാ പങ്കാളിത്തങ്ങൾക്കും ഉത്തേജനം നൽകുന്നതിന് ശുക്രന്റെയും വ്യാഴത്തിന്റെയും വളരെ അപൂർവ്വമായ വിന്യാസം പ്രയോജനപ്പെടുത്തുക. ഒരു പുതിയ സൗഹൃദം പൂവിടാനുള്ള സമയമാണിത്.
