Latest News

Horoscope Today September 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 28, 2019:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

horoscope, astrology, horoscope today, ie malayalam

ഇന്നത്തെ ദിവസം

ഇന്ന് ശനിയാഴ്ചയാണ്, ശനി ഗ്രഹത്തിന്റെ നിയന്ത്രണം. ഈ ഗ്രഹവും ചന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇതിന്റെ അര്‍ത്ഥമെന്താണ്? കഠിനാധ്വാനം ചെയ്യുന്ന എല്ലാവരേയും ശനി സഹായിക്കും.

Read Here: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

എന്താണ് നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഇന്ന് നിങ്ങള്‍ വിജയിക്കുന്ന ടീമിലായിരിക്കും. ചേര്‍ന്നു പോകാത്തവരില്‍ നിന്നും അകലം പാലിക്കുക. നിങ്ങളുടെ ലക്ഷ്യത്തിനായി മാത്രം അധ്വാനിക്കണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ആത്മവിശ്വാസമില്ലായ്മയില്‍ നിന്നും നിങ്ങള്‍ കരകയറുന്നതേയുള്ളൂ. പക്ഷെ അതിനൊന്നും നിങ്ങളുടെ നേട്ടങ്ങളേയും ലക്ഷ്യങ്ങളേയും സംശയത്തിലാക്കാനും വിമര്‍ശിക്കാനുമുള്ള കരുത്തില്ല. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക അതോടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും ആത്മവിശ്വാസവും നേടിയെടുക്കാനും സാധിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അല്‍പ്പം ചിലവേറിയതാണെങ്കില്‍ പോലും വളരെ അടുത്തൊരു ബന്ധം അടുത്തുണ്ട്. നിങ്ങളെ സ്വാഭാവിക സമീപനങ്ങള്‍ ആളുകളെ നിങ്ങളുടെ വികാരങ്ങള്‍ ആത്മാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കും. ഒരു ഇടവേള പ്ലാന്‍ ചെയ്താലും നിങ്ങളുടെ ചിന്തകളില്‍ ജോലി സംബന്ധമായ നേട്ടങ്ങളും ലക്ഷ്യങ്ങളുമായിരിക്കും.

Also Read: Horoscope Today September 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വിദ്യാഭ്യാസ രംഗത്തോ വിദേശത്തോ നിയമ മേഖലയിലോ സ്വപ്‌നങ്ങളുള്ളവരാണെങ്കില്‍ നിങ്ങളുടെ മുന്നില്‍ അവസരങ്ങളുടെ ഒഴുക്കായിരിക്കും. ചില താല്‍ക്കാലിക തടസങ്ങളൊക്കെ ജോലി സ്ഥലത്ത് ഉണ്ടായേക്കാം പക്ഷെ അതെല്ലാം വളരെ എളുപ്പത്തില്‍ മറി കടക്കാനാകും

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളിയോ അടുത്ത സുഹൃത്തോ നിങ്ങളെ ഉപദേശിക്കും. പക്ഷെ അവരുടെ കാഴ്ചപ്പാടുകള്‍ നിങ്ങളുടേതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായിരിക്കും. പക്ഷെ ചെലവ് ഒരു സുപ്രധാന വിഷയം തന്നെയാണ്. അതുകൊണ്ട് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത ആളുകളുമായുള്ള ഇടപാടുകളില്‍ ക്ഷമ കാണിക്കുക എല്ലാ വശങ്ങളും പരിഗണിക്കുക. ഒരു ചുവട് തെറ്റിയാല്‍ എല്ലാം കയ്യില്‍ നിന്നും പോയേക്കാം. ക്ഷമ വളരെ അത്യാവശ്യമാണ്. പറ്റില്ലെങ്കില്‍ കാത്തിരിക്കാനെങ്കിലും ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ജോലി സ്ഥലത്തോ വീട്ടിലോ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നതിലൂടെ പ്രശ്‌നങ്ങളില്‍ ചെന്നു ചാടിയേക്കാം. അടിത്തറ പാകാതെ തിരക്കിടേണ്ടതില്ല. കുടുംബത്തിന് പ്രാധാന്യം കൊടുക്കേണ്ട സമയാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിത്യേന ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ മടുപ്പിച്ചേക്കും. നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കിയത് ആരാണെന്ന് തര്‍ക്കിക്കാന്‍ പോകരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ റോളുണ്ട്

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മറ്റുള്ളവരില്‍ നിന്നും സ്‌നേഹവും സിംപതിയും ലഭിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ജോലി നിങ്ങള്‍ തന്നെ ചെയ്യണം. അതുകൊണ്ട് സ്വയം മുന്‍കൈ എടുത്ത് വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. വീട്ടില്‍ സന്തോഷമില്ലെങ്കിലും മറ്റെവിടേയും ഉണ്ടാകില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തുക. ബുദ്ധിശൂന്യരാണ് നക്ഷത്രങ്ങളെ അനുസരിക്കുക ബുദ്ധിയുള്ളവര്‍ അവരെ നിയന്ത്രിക്കും. ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ കരുതലുണ്ടാവണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങള്‍ നിലത്ത് കാലുറപ്പിച്ച് നില്‍ക്കുന്നയാളാണെന്ന് എല്ലാവരും പറഞ്ഞെന്നു വരില്ല. പക്ഷെ മറ്റൊരാളുടെ മനസിലെന്താണെന്ന് നിങ്ങളോളം അറിയുന്ന മറ്റൊരാളുണ്ടാകില്ല. അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ നിങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നത്. പണം എറിഞ്ഞ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യക്തിപരമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സമയമാണ്. അടുത്ത അവസരം വരുമ്പോള്‍ നേരത്തേതിനേക്കാള്‍ നന്നായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്കാകും. ഷോപ്പിങ്ങിന് പറ്റിയ സമയാണ്. അതിലൂടെ തല്‍ക്കാലികമായെങ്കിലും സന്തോഷം കണ്ടെത്താനാകും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 28

Next Story
Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express