scorecardresearch
Latest News

Horoscope Today September 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 27, 2021: ഈ ആഴ്ച ഞാൻ രാശിചക്രത്തിലെ ഏറ്റവും താഴ്യുമള്ള രാശിയായ ഇടവരാശിയെ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മൾ ഓരോരുത്തരും മറ്റുള്ളവരേക്കാൾ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിൽ പോലും നമ്മൾ ഓരോരുത്തരും ആ രാശിയുടെ സ്വാധീനത്തിലാണ് ജനിച്ചത് എന്നത് പ്രധാനമാണ്. നമ്മുടെ വ്യക്തിത്വത്തിന്റെ ഇടവരാശി ഭാഗമാണ് നമുക്ക് ചുറ്റുമുള്ള ലോകവുമായി യോജിച്ച് ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.

Read more:  Horoscope of the Week (September 26 – October 02, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഒരു നല്ല തുടക്കം നേടാനുള്ള വൈകാരിക ഊർജ്ജവും നിശ്ചയദാർഢ്യവും നിങ്ങൾക്ക് ലഭിച്ചിരിക്കാം. നിങ്ങൾ ഇപ്പോൾ ഒരു ദീർഘകാല പങ്കാളിത്തവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കണമെങ്കിൽ അത് ആവശ്യമാണ്. ഒരു എതിരാളി പിൻവാങ്ങുന്നതുവരെ നിലനിൽക്കാനുള്ള നിലനിൽപ്പ് ശക്തി മാത്രമാണ് നിങ്ങൾക്ക് വേണ്ടത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്ന് ഉത്തരങ്ങൾക്കായി നിങ്ങളുടെ അകത്തേക്ക് നോക്കുക. നിങ്ങളുടെ പ്രതീക്ഷകളുടെ താക്കോലും നിങ്ങളുടെ ഭയത്തിനുള്ള പരിഹാരവും അടങ്ങിയിട്ടുള്ളത് സുഹൃത്തുക്കളിലോ പങ്കാളികളിലോ മറ്റുള്ളവരിലോ അല്ല, നിങ്ങൾക്കുള്ളിലാണ്. ശരിയാണ്, അവർക്ക് ഒരു പങ്കുണ്ടായിരിക്കാം, പക്ഷേ അവ നിങ്ങളുടെ ഭാവനാപരമായ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ കഴിവ് പ്രകാരം കാര്യങ്ങൾ ചെയ്യുക!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്ന് കൂട്ടായ പ്രവർത്തനങ്ങൾക്കായി മുന്നോട്ട് പോകുക. നിങ്ങൾക്ക് ശക്തമായ ഒരു വ്യക്തിഗത ഒരു മേൽക്കൈ ഉണ്ട്. എന്നാൽ നിങ്ങളുടെ താൽപ്പര്യങ്ങൾ മറ്റ് ആളുകളുടെ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ സേവിക്കാൻ അവരെ വിളിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം! തീർച്ചയായും നിങ്ങൾക്ക് അവരെ സമ്മതിപ്പിക്കാൻ കഴിയില്ല – എന്നാൽ നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും അത് അറിയാൻ കഴിയില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തൊഴിൽപരമായ കാര്യങ്ങൾ ഇന്ന് പ്രഥമ സ്ഥാനം നേടണം. നിങ്ങൾ ജോലിയിൽ ഇല്ലെങ്കിലും, സമൂഹത്തിൽ സ്വയം നിങ്ങളെ നല്ലതാക്കി കാണിക്കേണ്ട സമയമാണിത്. ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രശംസയും കരഘോഷവും ആകർഷിക്കുകയും ചെയ്യും നിങ്ങൾ ഇന്ന്. ആശ്ചര്യത്തിന്റെ ഘടകം നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുമെന്നതിനാൽ അസാധാരണമായ ഒരു സമീപനം സ്വീകരിക്കാൻ നിങ്ങൾ ഭയപ്പെടരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബുധനും ശുക്രനും തമ്മിലുള്ള വിശാലവും വിദൂരവുമായ ബന്ധം നിങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾ കഠിനമായി പ്രകോപിപ്പിക്കപ്പെടുന്ന നിമിഷങ്ങളുണ്ടാകും. പക്ഷേ നിങ്ങൾ രൂക്ഷമായി പ്രതികരിക്കുന്നത് വിഡ്ഢിത്തമാവും. ഒരു ചിരിയോടെ, ഒരു പുഞ്ചിരിയോടെ പ്രതികരിക്കാൻ കഴിഞ്ഞാൽ നിങ്ങൾ കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വ്യാപരവുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതിന് ഒരു പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. വാസ്തവത്തിൽ, നിങ്ങൾ തികച്ചും ദാനധർമങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്ന മാനസികാവസ്ഥയിലായിരിക്കും. കൂടാതെ അർഹമായവർക്കാണോ സഹായം നൽകുന്നതെന്നത് സംബന്ധിച്ച് ചിന്തിക്കും. അവർ പറയുന്നത് യഥാർത്ഥമാണോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് അപ്പോൾ ചെയ്യാനുള്ള കാര്യം. എല്ലാം ശ്രദ്ധിക്കൂ, അത് എളുപ്പമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പങ്കാളികളുടെ പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവരെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അത് മാത്രമാണ്. നിങ്ങളുടേതായ ചില ഏറ്റുപറച്ചിലുകൾക്കായി ധാരാളം കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ അതിനായി ഉചിതമായ സമയം തിരഞ്ഞെടുക്കുക. തെറ്റായ നിമിഷത്തിൽ നിങ്ങൾ പങ്കാളികളോട് എല്ലാം പറയുകയാണെങ്കിൽ, നിങ്ങൾ പൂർണ്ണമായും തെറ്റായ ധാരണ നൽകാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

യോജിപ്പുള്ള ബന്ധങ്ങൾ നിങ്ങളുടെ സൗര ചാർട്ടിന്റെ ഒരു പ്രദേശത്തെ, ദിനചര്യയെ പ്രതിനിധാനം ചെയ്യുന്ന അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുന്നു. നിങ്ങളുടെ സമപ്രായക്കാർക്കിടയിൽ വലിയ പദവി നേടാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ കഴിയും. പക്ഷേ നിങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ പരിശ്രമിച്ചാൽ മാത്രമാണ് അത് കഴിയുക. ഭാഗ്യത്തെ ആശ്രയിക്കാൻ അപ്പോൾ നിങ്ങൾക്ക് കഴിയില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വിശാലമായ ഗ്രഹ വിന്യാസം വളരെ സഹായകമാണ്. ആത്മവിശ്വാസത്തോടെ, നിങ്ങൾക്ക് നിന്ന് പുറത്തുപോകാനും ദൂരേക്ക് പറക്കാനും കഴിയും. കുറഞ്ഞത് നിങ്ങളുടെ സ്വപ്നങ്ങളിലെങ്കിലും അത് സാധ്യമാവും. നിങ്ങളുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഒരു അവലോകനം നടത്താൻ ശ്രമിക്കുന്നത് നല്ലതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളേക്കാൾ പങ്കാളികൾ പറയുന്നതോ ചെയ്യുന്നതോ ആയ കാരണങ്ങളാൽ നിങ്ങളുടെ ശ്രദ്ധ വീട്ടുകാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടും. സാമ്പത്തികമായിരിക്കാം പ്രശ്നങ്ങളും പരിഹാരങ്ങളും. അതൃപ്തരായ ആളുകൾക്ക് അധിക പണം നൽകിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുറഞ്ഞത്,അത് ഒരു നല്ല തന്ത്രമാവുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കാര്യങ്ങൾ ചിന്തിക്കാനുള്ള നിങ്ങളുടെ സന്നദ്ധത ശ്രദ്ദേയമാണ്. പക്ഷേ ഇന്നത്തെ തീരുമാനങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും കുറച്ച് അധിക പരിഗണന നൽകണം. എല്ലാറ്റിനുമുപരിയായി, പ്രായോഗികമായി എല്ലാത്തിലും ഇടപെടുക. ഉപദേശത്തിനായി ഒരു യുവ ബന്ധു നിങ്ങളുടെ അടുത്ത് വന്നാൽ, അവരുടെ കണ്ണിലൂടെ ലോകം കാണാൻ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പണം ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ആശ്ചര്യകരമാംവിധം നിശ്ചയദാർഢ്യമുണ്ടാകാം, ഒരു നിക്ഷേപം തിരികെ ലഭിക്കുന്നത് കാണാൻ നിങ്ങൾക്ക് ദൃഢ്യനിശ്ചയം വേണമെന്ന് തോന്നുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് കുറച്ച് അധിക പരിശ്രമം ആവശ്യമായി വന്നേക്കാം. ഒപ്പം നിങ്ങൾക്ക് വൈകാരികമായ ഒരു അനുഗ്രഹം ലഭിച്ചേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today september 27 2021 aries gemini cancer virgo capricorn zodiac signs check astrological prediction