ഇന്നത്തെ ദിവസം

സാഹസികമായ തലത്തിലേക്ക് ആഗോളപരമായി തന്നെ മാറുകയാണ് നമ്മള്‍. ഈ സമയത്ത് നമ്മള്‍ എവിടെയാണെന്നും ശരിയായ പാതയില്‍ തന്നെയാണോ എന്നും ഉറപ്പു വരുത്തേണ്ട സമയമാണ്.

Read Here: Horoscope Today September 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത ചില ബന്ധങ്ങളും ഇടപെടലുകളുമുണ്ട്. വ്യക്തിപരമായി നിങ്ങള്‍ക്ക് സന്തോഷം ന്ല്‍കുന്ന തരത്തില്‍ ജീവിക്കണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് തയ്യാറാകണം. നിങ്ങളെ ഒരു പ്ര്‌ത്യേക അവസ്ഥയിലേക്ക് നിങ്ങള്‍ തന്നെ കൊണ്ടു പോകില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പ്രണയത്തിന്റെ ഗ്രഹമായ ബുധന്‍ ചില പ്രതീക്ഷകള്‍ നല്‍കുന്നതിനാല്‍ പ്രധാനപ്പെട്ട ചുവടുകള്‍ എടുക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്കും നേട്ടങ്ങളുണ്ടെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. രണ്ടാമത്, ഒരു അടി പിന്നിലേക്ക് നിന്ന് അവരെ അവരുടെ അധികാരം ആസ്വദിക്കാന്‍ അനുവദിക്കുക എന്നതാണ്.

Also Read: Horoscope Today September 25, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഒരു ബന്ധം, അതില്ലാതെ തന്നെ നിങ്ങള്‍ക്ക് നന്നായി മുന്നോട്ട് പോകാനുമെന്നുറപ്പുള്ള ഒന്ന്. മറ്റാരേക്കാളും നന്നായി നിങ്ങള്‍ക്കു തന്നെ അറിയാം സമീപനത്തിലെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടു വരുമെന്ന്. നിങ്ങളുടെ അഭിപ്രായങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാലത് പങ്കാളിയിലും നല്ലത് വരുത്തും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ചില തടസങ്ങളുണ്ടെങ്കിലും ദീര്‍ഘനാളത്തേക്കുള്ള നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാകുന്നതായി കാണാം. നിങ്ങള്‍ക്ക് കരുത്തില്ലെന്ന് കരുതരുത്. നിങ്ങളുടെ ഭാവി നിങ്ങള്‍ക്ക് തന്നെ സൃഷ്ടിക്കാവുന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ബിസിനസ് ബന്ധങ്ങള്‍ പ്ലാന്‍ ചെയ്തത് പ്രകാരം തന്നെ നീങ്ങണമെന്നില്ല. ചെറിയ തടസങ്ങള്‍ വലിയ പ്രശ്‌നങ്ങളായി മാറുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. അപ്രതീക്ഷിതമായതിന് വരെ നിങ്ങള്‍ തയ്യാറായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ ഇടയ്‌ക്കെല്ലാം അന്തര്‍മുഖനായിരിക്കാം പക്ഷെ നിങ്ങളെ എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്ന് കരുതുന്നവര്‍ക്ക് തിരിച്ചടിയാകും. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ നിരവധി വെല്ലുവിളികളുണ്ടാകും. പക്ഷെ പോസിറ്റീവായ സമീപനമെടുക്കുക, നല്ല ഉപദേശം സ്വീകരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വ്യക്തിതാല്‍പര്യങ്ങളെ കുറിച്ചുള്ള ആശങ്ക വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലാം നല്ലതിനാണെന്ന് ഓര്‍ക്കുക. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങള്‍ക്ക് മുന്നിലൊരു വാതില്‍ തുറക്കപ്പെടുകയാണ്. മുന്നിലുള്ള ഈ അവസരം ജീവിതത്തില്‍ ക്രിയാത്മകമായ പലതും ചെയ്യാനുള്ള അവസരം കൊണ്ടു തരും. കുറേക്കൂടി തൃപ്തികരമായൊരു ജീവിതത്തിലേക്ക് നയിക്കുന്നതാണിത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വീട്ടിലുള്ളവര്‍ ഒരു പ്രശ്‌നത്തിന് തയ്യാറെടുക്കുകയാണ്. ഒരാളുടെ ആത്മാഭിനം തകര്‍പ്പെട്ടതായി അനുഭവപ്പെടുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ നിന്നും നേടാനില്ല. പക്ഷെ അതങ്ങനെയാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവരെ ചില കമ്മിറ്റ്‌മെന്റുകളിലേക്ക് നിര്‍ബന്ധിക്കുന്നതിന് പകരം ഒന്നു കാത്തു നില്‍ക്കാം. നിങ്ങള്‍ കരുതിയതിനേക്കാള്‍ കൂടുതല്‍ ശക്തമായി തന്നെ നിങ്ങളുടെ ആശയങ്ങള്‍ പങ്കാളി അംഗീകരിക്കുന്നുണ്ട്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പൊതുവെ നിങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്. എന്നാല്‍ ശ്രദ്ധ നഷ്ടപ്പെടുന്നതോടെ ചിലവുകള്‍ വര്‍ധിച്ചേക്കും. ഇന്നു മുതല്‍ ഈ ആഴ്ചയുടെ അവസാനം വരെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാകണമെന്നില്ല. ഗ്രഹങ്ങള്‍ നിങ്ങളെ പുതിയൊരു ദിശയിലേക്ക് കൊണ്ടു പോവുകയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വരും ദിവസങ്ങളിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ വളരെ ശ്രദ്ധ വേണം. കാര്യങ്ങളെ അതിന്റെ വഴിയ്ക്ക് വിട്ട് പിന്നിലേക്ക് മാറി നില്‍ക്കുന്നതാകും ബുദ്ധി. വളരെ നിര്‍ണായകമായ സമയത്ത് മാത്രം ഇടപെടുക. വളരെ അടുത്ത ആരെങ്കിലും അവരുടെ വഴിക്ക് പോകാന്‍ തീരുമാനിച്ചുണ്ടെങ്കില്‍ അതിന് അനുവദിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook