Horoscope Today September 25, 2021: ഒടുവിൽ നമ്മൾ നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ എന്താകും കാണുക? നൂറ്റാണ്ടുകളായി, അല്ലെങ്കിൽ ആയിരത്തോളം വർഷങ്ങളായി മനുഷ്യർ നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും ദൈവത്തിനെ അല്ലെങ്കിൽ ദൈവങ്ങളെ കാണാനും സ്വപ്നം കാണുന്നു. ചില തത്ത്വചിന്തകർ കരുതുന്നത് വിദൂര ലോകത്ത് നമ്മൾ എത്തുമ്പോൾ നമ്മൾ നമ്മളെ സ്വയം കണ്ടെത്തുമെന്നാണ്.
Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വിദേശ സ്ഥലങ്ങളിലും വിദേശ സംസ്കാരങ്ങളിലുമുള്ള നിങ്ങളുടെ താൽപ്പര്യം ഉടൻ തന്നെ ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് പ്രചോദനം നൽകും. നിങ്ങളുടെ വഴിയേ വരുന്ന അവസരങ്ങൾ സ്വീകരിക്കുക, ഇതിനിടയിൽ നിങ്ങളുടെ ഊർജം പതിവ് കാര്യങ്ങളിൽ സഹകരിക്കുന്നതിനും ഉപയോഗിക്കുക,ഒരു സാഹസികതക്ക് കളമൊരുക്കുന്നതിനുള്ള മാർഗം ഓരോ ചെറിയ വിശദാംശങ്ങളെയും ആദ്യം കൈകാര്യം ചെയ്യുക എന്നതാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാധാരണ ഗാർഹിക കാര്യങ്ങൾ കൂടുതൽ പരിശ്രമിക്കുക, വ്യതിചലിക്കുന്ന പ്രശ്നങ്ങളെ നിയന്ത്രണത്തിലാക്കുക. അതേസമയം, സാമൂഹികമായ അവസരങ്ങളും ഉപയോഗപ്പെടുത്തുക. നിങ്ങളെ വിഷമത്തിലാക്കുന്ന അധികം കാര്യങ്ങൾ ഒന്നുമുണ്ടാകില്ല, അതുകൊണ്ട് നിങ്ങളുടെ മുൻപത്തെ ഇടപെടലുകൾ പൂർത്തിയാക്കുക, സമയമുണ്ടെങ്കിൽ പുതിയവ സ്വീകരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നേരത്തെ ആരംഭിക്കുക, പ്രത്യേകിച്ച് ആവശ്യമായ ഇടപാടുകൾ നടത്താനുണ്ടെങ്കിലോ ചെറിയ യാത്ര നടത്താനുണ്ടെങ്കിലോ. ഒരു ബന്ധുവിനെ കുറിച്ചോ അടുത്ത കൂട്ടുകാരനെ കുറിച്ചോ ഒരു വാർത്ത കേട്ടേക്കാം, അതിനനുസരിച്ചു നിങ്ങളുടെ പദ്ദതികൾ പുനഃക്രമീകരിക്കേണ്ടി വരും. അതേസമയം, പങ്കാളികൾ നിങ്ങളുടെ കാഴ്ചപ്പാടുകളിൽ നിന്നും കാണാൻ തയ്യാറാക്കുന്നതിന് മുൻപ് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അത്യാവശ്യമെങ്കിൽ, കുറച്ചു സമയം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കുന്നതിനും ഭാവിയിലേക്ക് പുതിയ നിക്ഷേപങ്ങൾ തുടങ്ങുന്നതിന് പദ്ദതി ഇടുന്നതിനും വാങ്ങലുകൾക്കും ഉപയോഗിക്കുക. സങ്കീർണ്ണമായ ബന്ധം പരിഹരിക്കുന്നത് കഠിനാധ്വാനമായിരിക്കാം, പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ പരിശ്രമം ഫലം കാണും. കുറച്ചു കാലത്തേക്ക് ഗാർഹികമായ സമ്മർദ്ദങ്ങൾ കുറയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ കുടുംബ ബിസിനസ്സിൽ നിന്നും പുറത്തുപോകാൻ കരണമുണ്ടായേക്കാം, ഒരുപക്ഷേ ലാഭകരമായ ക്രമീകരണങ്ങൾ നടത്തുന്നതിലൂടെ. കുറച്ചു സമയം കഴിയുമ്പോൾ മൂഡ് സ്വിങ് ഉണ്ടാകുമെന്ന് ചന്ദ്രൻ ചൂണ്ടികാണിക്കുന്നു. അത് ഒഴിവാക്കാൻ കഴിയാത്തത് ആണെന്ന് ഞാൻ കരുതുന്നു, എന്നാൽ മടുപ്പിക്കുന്ന ചില ഉത്തരവാദിത്തങ്ങളിൽ നിന്നും നിങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇത് വളരെ സജീവമായ കാലഘട്ടമാണ്, നിങ്ങളുടേതായ വേഗതയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ കഴിയും. നിങ്ങൾ ഒരു ഏകാന്തത തോന്നുന്ന മാനസികാവസ്ഥയിൽ ആയിരുന്നെങ്കിൽ പോലും, ഇപ്പോൾ നിങ്ങൾ കൂടുതൽ സജീവമായി ആളുകളുമായി ഇടപെടുന്ന രീതിയിൽ കാണപ്പെടും. പഴയ ഒരു തെറ്റ് നിങ്ങൾ തിരുത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അത് വളരെ നല്ല വാർത്തയാണ്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ജോലിസംബന്ധമായ കാര്യങ്ങളെയും ഗാർഹിക ഉത്തരവാദിത്തങ്ങളെയും ഒരേപോലെ കൊണ്ടുപോകുക. കഠിനാധ്വാനം ചെയ്യൂ, നന്നായി കളിക്കുന്നു എന്നതാണ് സന്ദേശം, പക്ഷേ നിങ്ങളുടെ ചിഹ്നത്തിന് അപ്രതീക്ഷിതമായിരിക്കാം അത്. നിങ്ങൾ പറന്നുയരാൻ തോന്നുന്ന നല്ല മാനസികാവസ്ഥയിലാണ്, ചിലപ്പോൾ അത് വിജയത്തിലേക്കാകും.പക്ഷേ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ 12 ആഴ്ചത്തെ താമസമുണ്ടാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ ആദർശങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്, ഇപ്പോൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ആകർഷകമായ ഫലങ്ങൾ ഉണ്ടാക്കും. തീർച്ചയായും, നിങ്ങളുടെ മാറ്റം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ആശ്ചര്യപ്പെടുത്തും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രണത്തിൽ കൊണ്ട് വരിക, അല്ലെങ്കിൽ വെള്ളപ്പൊക്കഭീഷണിയിൽ ആയിരുന്നത് വറ്റിപോകുന്ന പോലെ പണം പോകുന്നത് കാണും. യാത്ര പദ്ധതികൾ ഉണ്ടെങ്കിൽ അവയെല്ലാം സഹായകമായ സ്വാധീനത്തിലാണ്, എന്തായാലും ഒരു വലിയ യാത്രയേക്കാൾ ധാരാളം ചെറിയ യാത്രകൾക്കാണ് സാധ്യത.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ വ്യക്തിഗത താല്പര്യങ്ങൾക്ക് ഇന്ന് രണ്ടാം സ്ഥാനമായിരുക്കും, അത് അത്ര മോശം കാര്യമല്ല. ഈ അവസരം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും എന്ത് പഠിക്കാൻ കഴിയുമെന്ന് അറിയാൻ ഉപയോഗിക്കുക, വൈകാരിക പ്രശ്നങ്ങളെ സംബന്ധിച്ച് മറ്റൊരാളെ അനുകരിക്കുക. എല്ലാത്തിനുമുപരി, അവർ കൃത്യമായാണ് ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് പഠിക്കാൻ എന്തെങ്കിലുമുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
മടുപ്പിക്കുന്ന ജോലികളെ സജീവമായി കൈകാര്യം ചെയ്യുന്നത് ഭാവി ഉത്തരവാദിത്തങ്ങൾക്ക് നിങ്ങളെ തയ്യാറാകും. ശുക്രൻ അനുകൂല സ്ഥാനത്ത് ആയതിനാൽ റൊമാന്റിക് പ്രവണതകൾ അഭിവൃദ്ധി പ്രാപിക്കുന്നു, കൂടാതെ അപ്രതീക്ഷിതമായ സാമൂഹിക ഇടപെടലുകൾക്ക് അധിക സമയം കണ്ടെത്തിയേക്കാം. അതേസമയം, ഒളിഞ്ഞിരിക്കുന്ന വൈകാരികമായത് ഉൾപ്പടെയുള്ള ചെലവുകൾ ശ്രദ്ധിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ജോലിസംബന്ധമായ ഉത്തരവാദിത്തങ്ങളും ഗാർഹിക ജോലികളും ഉടൻ തീർത്തില്ലെങ്കിൽ വിനോദങ്ങളും ആസ്വാദ്യകരമായ പരിപാടികളും വൈകിയേക്കാം. എല്ലാത്തിനുമുപരി നിങ്ങളുടെ പദ്ധതിയെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചും മറ്റുള്ളവരെ അറിയിക്കുക. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പങ്കാളികളോട് പറയാൻ സമയമുണ്ടെങ്കിൽ അത് ഇതാണ്.
