നിങ്ങളുടെ ഇന്നത്തെ ദിവസം

ഈ ആഴ്ചയിലെ ഗ്രഹനിലയെ കുറിച്ച് ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു. തലക്കെട്ടായി മാറുന്ന തരത്തിലുള്ളതല്ല ഇത്, പക്ഷെ പണ്ട് കാലത്ത് രാജാക്കന്മാര്‍ അധികാരം വീണ്ടെടുക്കുന്നതും പുരോഹിതര്‍ ഭൂമിയും സ്വര്‍ഗ്ഗവും തമ്മിലുള്ള ബന്ധത്തെ നിലനിര്‍ത്തുന്നതുമെല്ലാം ഈ സമയത്താണ്. അത്തരം ആചാരങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ജീവിതത്തില്‍ പ്രധാനപ്പെട്ട ചിലത് നമ്മള്‍ നഷ്ടപ്പെടുത്തുന്നു.

Read Here: Horoscope Today September 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ കരിയറും സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കാരണമായി ഒരു ബന്ധം ഗ്രഹങ്ങള്‍ തമ്മിലുണ്ട്. അതായത് സാമ്പത്തിക നേട്ടവും ആത്മാഭിമാനവും ഒരുമിച്ച് നീങ്ങുന്നതാണ്. പക്ഷെ ചില സാമൂഹ്യപ്രവര്‍ത്തികളിലായിരിക്കും നിങ്ങള്‍ ആത്മസംതൃപ്തി കണ്ടെത്തുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ജോലി സ്ഥലങ്ങളിലെ ആളുകളുടെ അഭിപ്രായങ്ങളിലെ വ്യക്തതയില്ലായ്മയും അസ്ഥിരതയും നിങ്ങളെ മുഷിപ്പിച്ചേക്കാം. അവ നിങ്ങളെയും ബാധിച്ചേക്കാം. ഒരേസമയം, പരസ്പര വിരുദ്ധമായ ചില കാര്യങ്ങള്‍ക്ക് പിന്നാലെ പോകാനും സാധ്യതയുണ്ട്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ലക്ഷ്യങ്ങളും പദ്ധതികളും നടപ്പിലാക്കാനായി നിങ്ങള്‍ ചില ചുവടുവെപ്പുകള്‍ നടത്തിയാല്‍ മാത്രമേ നിങ്ങളുടെ ഗ്രഹനില നിങ്ങള്‍ക്ക് അനുകൂലമായി മാറുകയുള്ളൂ. നിങ്ങള്‍ എത് തരത്തിലുള്ള ആളാണെന്ന് നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ കാണിച്ചു തരും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരു ബന്ധത്തില്‍ നിന്നും നിങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ ദീര്‍ഘകാലത്തേക്ക് അതെങ്ങനെയൊക്കെ മാറുമെന്ന് അറിയില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാനുള്ളത് പഴയ പ്രശ്‌നങ്ങള്‍ക്ക് അസ്വാഭാവികമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്നാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ക്ക് എന്താണ് ഉപകരിക്കുക എന്ന് ചിന്തിച്ച് സ്വന്തം താല്‍പര്യമനുസരിച്ചല്ല, മറ്റ് മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാകും നിങ്ങളുടെ ജീവിതം നീങ്ങുന്നത്. അത്തരം സമീപനങ്ങള്‍ നിങ്ങളെ അപ്രതീക്ഷിതമായി അനന്തരഫലങ്ങളിലെത്തിക്കുമെന്ന് നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ കാലങ്ങളായി അവഗണിച്ച ആവശ്യങ്ങളുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതം പലപ്പോഴും ഗൗരവ്വകരമാണ്.പക്ഷെ മണ്ടത്തരമെന്ന് തോന്നാവുന്ന, ചില കുട്ടിത്തരങ്ങള്‍ക്ക് പിന്നാലെ പോകാനുള്ള സാഹചര്യവുമുണ്ട്. സമാനചിന്തയിലുള്ള പലരും നിങ്ങള്‍ക്ക് പിന്തുണയുമായെത്തും. അതുകൊണ്ട് നിങ്ങളുടെ ചിന്താഗതിയുള്ളവര്‍ക്കൊപ്പം നില്‍ക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അ്പ്രതീക്ഷതമായ രീതിയില്‍ നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാകുന്നത് അത്ഭുതപ്പെടുത്തിയേക്കാം. പക്ഷെ ജ്യോതിശാസ്ത്രത്തില്‍ കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. വരും ആഴ്ചകളില്‍ നിങ്ങള്‍ ദിശാമാറ്റം അനിവാര്യമായി വരുന്നതായി കാണും. അവസരങ്ങളെ ഇപ്പോള്‍ തന്നെ ഏറ്റെടുക്കണമോ അതോ വീണ്ടും വരാനായി കാത്തിരിക്കണമോ എന്നത് നിങ്ങള്‍ക്ക് വിടുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഭൂതകാലത്ത് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് കരുതി നിങ്ങളുടെ വികാരങ്ങളെ നാടകീയമായി അവതരിപ്പിക്കുകയോ അമിതായി പ്രതികരിക്കുകയോ ചെയ്യരുത്. മറ്റൊരാളെ കുറ്റം പറയും മുമ്പ് സ്വയം ചിന്തിക്കുക. നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞാല്‍ ഒരിക്കലും സ്വയം മാപ്പ് നല്‍കാന്‍ പറ്റിയെന്ന് വരില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ശാന്തമായിരിക്കും ഈ സമയം. പക്ഷെ വീ്ട്ടിലെ ചില പ്രശ്‌നങ്ങളെ കാണാതെ പോകരുത്. മുന്നറിയിപ്പില്ലാതെ അവ ഉയര്‍ന്നു വന്നേക്കും. അടുത്ത ആരെങ്കിലും എന്തിനെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ പിന്തുണ നല്‍കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജോലി കാര്യങ്ങളില്‍ നിങ്ങള്‍ ഇപ്പോള്‍ വളരെ അനായാസമായി കാര്യങ്ങള്‍ നീക്കുകയാണ്. എല്ലാം ലളിതമായി അനുഭവപ്പെടും. പക്ഷെ ഒരിക്കല്‍ കൂടി പഴയിടത്തേക്ക് പോയി വീണ്ടും ആരംഭിക്കേണ്ടി വന്നേക്കും. ഒരു സുഹൃത്തിനൊപ്പം ജോലി ചെയ്യുകയോ അതല്ലെങ്കിലും ഒപ്പം ജോലി ചെയ്യുന്നയാളില്‍ ആകര്‍ഷണം തോന്നുകയോ ചെയ്‌തേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സമയം വന്നിരിക്കുകയാണ്. ചിന്തയിലൂടേയും അന്വേഷണത്തിലൂടേയും നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കുക. ജോലി സ്ഥലത്തെ സൗഹൃദങ്ങളില്‍ നിന്നും നേട്ടമുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തുക നിങ്ങളുടെ കഴിവാണ്. ഇന്നും വ്യത്യസ്തമല്ല. വിലപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കുന്നതില്‍ നിന്നും തടയാന്‍ ഇന്ന് അധികം തയ്യാറെടുപ്പ് നടത്താന്‍ പറ്റില്ല. ആളുകള്‍ക്ക് വേണ്ടത് മാത്രം പങ്കുവെക്കുക എന്നതാണ് നിങ്ങളുടെ ഏറ്റവും മികച്ച നയം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook