Latest News

Horoscope Today September 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today September 24, 2021: ജ്യോതിഷം ഒരു മതപരമായ കാര്യമാണോ അതോ ശാസ്ത്രമാണോ എന്ന് ഈയിടെ കുറെ ആളുകൾ എന്നോട് ചോദിച്ചു. വാസ്തവത്തിൽ, അതൊന്നുമല്ല! ഇത് വിവരങ്ങളാണ്, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു അത്. പക്ഷേ ഇത് ചിഹ്നങ്ങളുടെ ഭാഷയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അടിസ്ഥാനപരമായി, ദൈനംദിന കാര്യങ്ങളിലെ അർത്ഥം കാണുന്നതിനുള്ള ഒരു മാർഗമാണിത്.

Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചിഹ്നക്കാരായ നിരവധി ആളുകളെപ്പോലെ നിങ്ങൾ ഒരു പരിപൂർണ്ണവാദിയാണെങ്കിൽ, നിലവിലെ സമ്മർദ്ദങ്ങൾ ബുദ്ധിമുട്ടുള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം. എന്നിരുന്നാലും, ജീവിതം എങ്ങനെ വരുന്നോ അതുപോലെ എടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളെ ഉത്തേജിപ്പിക്കാനും വിനോദിപ്പിക്കാനും ധാരാളം കാര്യങ്ങളുണ്ടാകും. ഒരുപക്ഷേ ഒരു പുതിയ ലോകത്തിലേക്ക് ഒരു ജാലകം തുറക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പണവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന തീരുമാനം എടുക്കുന്നതിനുള്ള അവസാന അവസരം നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചതായി തോന്നിയേക്കാം, ഒരുപക്ഷേ പങ്കാളികളും അടുത്ത സുഹൃത്തുക്കളും അതിന്റെ ഭാഗമാവം. എന്നിരുന്നാലും, ഇപ്പോഴത്തെ ശാന്തത ഒരു താൽക്കാലിക ഘട്ടമാണ്. നിങ്ങൾ അതിൽ ആയിരിക്കുമ്പോൾ, അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതായി അനുഭവപ്പെടും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കാലതാമസം അനിവാര്യമാണ്, പക്ഷേ വിഷമിക്കേണ്ട കാര്യമില്ല. അത്തരം സമയങ്ങളിൽ, ജീവിതം മന്ദഗതിയിലാകുമ്പോൾ, നിങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ അവസരം ഉപയോഗിക്കണം. കൂടാതെ നിങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ നിങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പരിഗണിക്കുക. നിങ്ങൾ ശരിക്കും ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, ഇപ്പോൾ നിങ്ങളുടെ പദ്ധതി മാറ്റുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിവേകപൂർണ്ണമായ ചർച്ചകൾ ഉടൻ സംഭവിക്കാനിടയുണ്ട്. അവയിൽ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിൽ ഫലത്തിൽ സ്വാഗതാർഹമായ ദീർഘകാല ആനുകൂല്യങ്ങൾ ലഭിക്കും. വർദ്ധിച്ചുവരുന്ന സജീവമായ സാമൂഹിക ജീവിതം നിങ്ങളുടെ സ്ഥിരമായി കുമിഞ്ഞുകൂടുന്ന ഉത്തരവാദിത്തങ്ങളോട് ഒത്തുചേരും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിലവിലെ ഗ്രഹ സ്വാധീനങ്ങളുടെ പൊതുവായ ആഘാതം നിങ്ങളുടെ മാനസിക പ്രക്രിയകളെ ആഴത്തിലാക്കുക എന്നതാണ്. നിങ്ങളുടെ സാമൂഹിക ജീവിതത്തിലെ കാലതാമസമാവും അതിന്റെ ഫലമായി കടന്നു വരിക. ഒരുപക്ഷേ, പിഴവ് വന്ന ക്രമീകരണങ്ങൾ ബാധിക്കും. ഗൗരവം വർദ്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥയായിരിക്കും നിങഅങും. പക്ഷേ, അപ്പോൾ, നിങ്ങൾ അത് ശീലിച്ചിട്ടുണ്ടാവും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സുപ്രധാന ചർച്ചകൾ കൂടുതൽ തീവ്രവും ഗൗരവമേറിയതും ആയിത്തീരുന്നു. ഇപ്പോൾ കാര്യങ്ങളിൽ ധാരണയിലെത്തുന്നതിന് മുമ്പ് കൂടുതൽ പരിഹരിക്കാനുണ്ടെന്ന് സൂചനയുണ്ട്. നിങ്ങളുടെ വീട്ടുകാര്യങ്ങൾ നേരെയാക്കുന്നതിലും കുടുംബ ക്രമീകരണങ്ങളിൽ ക്രമം സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ, നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, പങ്കാളികൾ കാര്യങ്ങൾ ക്രമീകരിക്കട്ടെ.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ഇത് ഒരു നിർണായക സമയമായിരിക്കാം. എല്ലാവരുടെയും സംതൃപ്‌തിക്കായി കരാറുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങൾ അൽപ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കും. കാൽപനിക പങ്കാളികൾ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കുന്നത് തുടരുന്നു. അവർ ചോദിക്കുന്നതെന്തും നൽകാൻ നിങ്ങൾ തയ്യാറാണെന്ന് ഞാൻ സംശയിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ശരിക്കും എന്താണ് തോന്നുന്നതെന്ന് മറ്റുള്ളവർക്കി മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണെന്ന് നിങ്ങൾ ഇപ്പോൾ അറിയണം. അല്ലാത്തപക്ഷം നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാൽ നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല. പങ്കാളികൾ സഹായിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങളുടെ സംശയങ്ങൾ ഒരു വശത്ത് വയ്ക്കുക, എന്ത് സഹായവും വാഗ്ദാനം ചെയ്യുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പങ്കാളികൾ പറഞ്ഞതും ചെയ്തതും മനസ്സിലാക്കാൻ നിങ്ങൾക്ക് സമയം ലഭിക്കുന്നതുവരെ, ചില നിർദ്ദേശങ്ങൾ അൽപനേരത്തേക്ക് കാത്തുവയ്ക്കണം. നിങ്ങളുടെ പദ്ധതികളും നിർദ്ദേശങ്ങളും ആവശ്യമായത്ര വിശദമായി ചർച്ച ചെയ്യുന്നത് തുടരണം. നിങ്ങൾ തയ്യാറാകുന്നതുവരെ ഒരു അന്തിമ തീരുമാനം എടുക്കാതിരിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ പലപ്പോഴും സൗഹാർദ്ദപരമായ മാനസികാവസ്ഥയിലാണെങ്കിലും, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും, മറ്റ് ആളുകളുടെ പുറകിലേക്ക് പോകാനുള്ള പ്രവണത നിങ്ങൾക്കുണ്ട്. നിങ്ങളുടെ പെരുമാറ്റത്തിൽ സുഹൃത്തുക്കൾ അസ്വസ്ഥരാണെങ്കിൽ ആശ്ചര്യപ്പെടരുത്. എല്ലാത്തിനുമുപരി, നിങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങൾ പുറപ്പെടുവിക്കുന്നു!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കാനും നിങ്ങളുടെ കാര്യങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള മികച്ച സമയമാണിത്. ഈ പുനർമൂല്യനിർണ്ണയത്തിൽ നിങ്ങളുടെ തൊഴിൽപരമായ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മാത്രമല്ല, വിശ്രമത്തിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും മുഴുവൻ ശ്രേണിയും ഉൾപ്പെടുന്നു. പക്ഷേ, ആദ്യം, നിങ്ങൾ കഴിയുന്നത്ര വേഗത്തിൽ സാമ്പത്തിക പദ്ധതികൾ പൂർത്തിയാക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ നിങ്ങളുടെ പ്രശസ്തിക്ക് അനുസൃതമായി ജീവിക്കാത്തത് എന്തുകൊണ്ടാണ്? നിങ്ങൾ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ഇടപെടലുകളിൽ കൂടുതൽ സഹിഷ്ണുത പുലർത്താത്തത് എന്തുകൊണ്ട്? നിലവിലെ സാഹചര്യത്തിന്റെ യാഥാർത്ഥ്യത്തേക്കാൾ നിങ്ങൾ അവരോട് ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് നിങ്ങളുടെ ഉയർന്ന പ്രതീക്ഷകളുമായി കൂടുതൽ ബന്ധമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൂടുതൽ യാഥാർത്ഥ്യബോധത്തോടെ ആവുന്നതിന് പകരം കൂടുതൽ നല്ലതാവുന്നതിലൂടെ നിങ്ങൾക്ക് മെച്ചപ്പെടാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 24 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express