കാര്യങ്ങൾ തീർപ്പുകളിലേക്ക് എത്തിക്കുന്നതിന് ഉചിതമായ സമയമാണിത്. വ്യക്തിഗതമായ പദ്ധതികളിൽ ഉചിതമായ നിഗമനത്തിലെത്താൻ തയ്യാറെടുക്കുന്നതിനുള്ള ഒരു നല്ല നിമിഷമാണിത്. തീർച്ചയായും, നാമെല്ലാവരും വ്യക്തികളാണ്, ചന്ദ്രചക്രം പൊതുവായ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെങ്കിലും, നമ്മിൽ ഓരോരുത്തരും ജീവിതത്തിന്റെ മഹത്തായ പാതയിൽ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലാണ്!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്നത്തെ അടിസ്ഥാനമായ ക്രമീകരണങ്ങൾ, ചെറിയ യാത്രകൾ നടത്തുന്നതിനും അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വിവരങ്ങൾ തേടുന്നതിനുമെല്ലാം അനുകൂലമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിന്റെയെല്ലാം എല്ലാ രൂപങ്ങളിലുമുള്ള ആശയവിനിമയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റുള്ളവർക്ക് ഒരു രഹസ്യത്തെക്കുറിച്ച് അറിവ് നൽകാനും നിങ്ങൾക്ക് സാധിക്കും, എന്നാൽ അതിനായി ശരിയായ നിമിഷം തിരഞ്ഞെടുക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ഇപ്പോഴത്തെ പ്രധാന ചോദ്യം, നിങ്ങൾ എത്രത്തോളം, നിങ്ങളെ ആളുകൾ വിലയില്ലാത്ത തരത്തിൽ കണക്കാക്കുന്നതും നിങ്ങളെ ഒരു ചവിട്ടു പായയായി കണക്കാക്കുന്നതും തുടർന്നു പോവാൻ അനുവദിക്കും എന്നതാണ്. സ്വേച്ഛാധിപത്യ സ്വഭാാവമുള്ള ആളുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങൾക്ക് അവരുടെ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ദിവസം വളരെ സന്തോഷത്തോടെ അവസാനിപ്പിക്കാനാവും!

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ചന്ദ്രൻ നിങ്ങൾക്ക് ആത്മവിശ്വാസം നൽകാം, എന്നിരുന്നാലും കുറച്ച് മാനസികാസ്വാസ്ഥ്യങ്ങളുണ്ടാകും, അവ ഇടയ്ക്കിടെ നിങ്ങളിൽ നിങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കാൻ കാരണമാവും. എന്നിരുന്നാലും, അന്തിമ വിശകലനത്തിൽ നിങ്ങൾക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകും. ശുഭാപ്തിവിശ്വാസം വിജയത്തെ വളർത്തുന്നു – ഒപ്പം തൊഴിൽ നേടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾ ഇപ്പോഴും പല കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി തോന്നുന്നു, നിങ്ങളുടെ ക്രിയാത്മകമായ കഴിവുകളെ ഉയർത്തിക്കാട്ടുന്നതാവും നിങ്ങൾക്ക് സ്വീകരിക്കാവുന്ന മികച്ച സമീപനം. നിങ്ങളുടെ തീവ്രമായ വൈകാരികതകളിൽ നിന്ന് മുക്തമായിക്കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ഒരു മേഖലയുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ അത് അംഗീകരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവ പരിശോധിക്കാൻ കഴിയും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ കാലുകൾ നിലത്തുറപ്പിച്ച് നിർത്താൻ അനുകൂല ഗ്രഹങ്ങൾ നിങ്ങളെ സഹായിക്കും, ഇതുപോലുള്ള ഒരു സമയത്താണ് അത് നടക്കുക. നിങ്ങൾ ഒരു പുതിയ വൈകാരിക ചക്രത്തിലേക്ക് പ്രവേശിക്കുകയാണ്, അതിൽ ഒന്ന് പ്രണയത്തിനോ വൈകാരികതകൾക്കോ കുറച്ച് സമയം നൽകുന്നവയാകും. നിങ്ങൾ പ്രായോഗിക ദൈനംദിന പ്രശ്നങ്ങളിലേക്കും നോക്കുക, നിങ്ങൾക്ക് പല കാര്യങ്ങളും എത്രത്തോളം താങ്ങാൻ കഴിയും എന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വ്യക്തമായ ചിന്തയും ന്യായബോധവുമുള്ള ഒരാളായി നിങ്ങൾ പ്രശസ്തി നേടിയിട്ടുണ്ട്. എന്നിട്ടും, ലോകം ശരിയായ വഴിയിലേക്ക് നയിക്കപ്പെടാനുള്ള തീവ്രവും ആദർശപരവുമായ ആഗ്രഹങ്ങൾ നിങ്ങളുടെ ആശയങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് കാണുന്നതിൽ ധാരാളം ആളുകൾ പരാജയപ്പെടുന്നു. നിങ്ങളുടേതായ വേഗത്തിൽ പോകാൻ നിങ്ങളെ വിടുകയാണെങ്കിൽ മാത്രമേ അവർക്ക് നിങ്ങളെ മനസ്സിലാവൂ.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സാമ്പത്തിക സ്ഥിതി നിങ്ങൾ ശ്രദ്ധിക്കണം. ഒപ്പം മറ്റുള്ളവർ ശക്തിയെന്ന് കരുതുന്നത് യഥാർത്ഥത്തിൽ ദൗർബല്യത്തിന്റെ ലക്ഷണമാകുമെന്ന് മനസ്സിലാക്കുകയും വേണം. അതിനാൽ പങ്കാളികളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നിങ്ങളുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത് വിഡ്ഢിത്തമായിരിക്കും. ഒരുപക്ഷേ അവർ ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യുന്നുണ്ടാവും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ വിവേചനരഹിതമായ പ്രത്യേകത പുറത്തുവരുന്നു. സമയത്തിന് മുമ്പായല്ല, ചിലർ അങ്ങനെ പറയുമെങ്കിലും! ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങളുടെ ആദ്യ സഹജാവബോധം മുൻ അവസ്ഥകളുടെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുക എന്നതായിരിക്കാം. കുറഞ്ഞ കാലത്തേക്ക് അത് നല്ലതാണ്, പക്ഷേ നിങ്ങൾക്ക് അനിവാര്യമായത് എന്നെന്നേക്കുമായി മാറ്റിവയ്ക്കാൻ കഴിയില്ല!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ വൈകാരികമായ വിശ്വാസ്യത ഇപ്പോൾ ഭൂതകാലത്തേക്കാൾ വർത്തമാനകാലത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം. എന്നിട്ടും ചില കാരണങ്ങളാൽ പഴയതിലേക്ക് പോവേണ്ടത് വളരെ പ്രധാനമാണെന്ന് നിങ്ങൾ കണ്ടെത്തും. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കി തയ്യാറാവുക, എന്തുകൊണ്ടാണ് ഒരു ബന്ധം അവസാനിച്ചതെന്നും മനസ്സിലാക്കുക. നിങ്ങൾ സാധാരണയായി അവഗണിക്കുന്ന ഉപദേശം സ്വീകരിക്കുന്നതിനായി സാഹചര്യങ്ങൾ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് കാര്യങ്ങളെ ചില മുൻവിധികൾക്കനുസൃതമായി കാണാൻ എളുപ്പമാണ്. വളരെയധികം ആളുകൾ നിങ്ങളുടെ വൈദഗ്ധ്യത്തെ കുറച്ചുകാണുന്നു, പ്രത്യേകിച്ച് ജോലിസ്ഥലത്ത്. പങ്കാളികളും സഹപ്രവർത്തകരും ഭാവിയിൽ ഉത്തരവാദിത്തങ്ങൾ കൂടുതൽ നീതിപൂർവ്വം പങ്കിടുന്നതിനുള്ള നിങ്ങളുടെ ആശയങ്ങൾ ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്താൽ, അവർ വളരെയധികം പഠിക്കുന്നതായിരിക്കും!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള വളരെയധികം കാര്യങ്ങളുണ്ട്, പക്ഷേ പ്രധാനമായും പണം ഉൾപ്പെടുന്നവയായിരിക്കും അവ. പങ്കാളികളും സുഹൃത്തുക്കളും അവരുടെ സോക്സുകൾ മാറ്റുന്നതിനേക്കാൾ കൂടുതൽ തവണ അവരുടെ അഭിപ്രായങ്ങൾ മാറ്റും എന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ഉറപ്പുള്ള ഒരു കാര്യം! തീർച്ചയായും ഇത് ഒരു മോശം കാര്യമാണ് എന്നല്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അടിസ്ഥാനപരമായ ചോദ്യങ്ങൾ‌, പ്രത്യേകിച്ച് നിങ്ങളുടെ കുടുംബ ബന്ധങ്ങൾ‌, വീട്ടിലെ അവസ്ഥകൾ‌ എന്നിവ പരിഹരിക്കുന്നതിന് ആവശ്യമായവ, അവ ഏത് സമയത്തേക്കും നിങ്ങൾ‌ക്ക് നീക്കിവയ്‌ക്കാം. മുമ്പ് സമ്മതിച്ച കാര്യങ്ങൾ ഓർമ്മിക്കാനും നിങ്ങൾ ശ്രമിക്കണം, ഒപ്പം കുടുംബാംഗങ്ങളുടെ വികാരങ്ങളെ മാനിക്കുകയും വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook