Latest News

Horoscope Today September 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today September 23, 2021: ഇന്നത്തെ സഖ്യാശാസ്ത്രം പരിശോധിക്കാം. ഇന്ന് 23-ാം തിയതിയാണ്. രണ്ടും മൂന്നും കൂട്ടുമ്പോഴും ഒന്നും നാലും കൂട്ടുമ്പോഴും തുല്യമാണ്. അഞ്ചാണ് ലഭിക്കുന്നത്. സഖ്യാശാസ്ത്രത്തില്‍ വിദഗ്ധരായവര്‍ പറയും സംഭരംഭങ്ങള്‍ അതിന് അനുയോജ്യമായ ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കില്‍ വലിയ മുന്നേറ്റത്തിലേക്ക് നീങ്ങാനുള്ള സമയമാണെന്ന്. എന്നാല്‍ ചിലര്‍ എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.

Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തികമായ കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ശുഭകരമായ വാര്‍ത്തയുണ്ടാകും. ഒരു പുതിയ സംരംഭത്തിൽ പങ്കാളികളുമായി ഒത്തുചേരാൻ നിങ്ങൾക്ക് താത്പര്യം തോന്നിയേക്കാം. മാറ്റങ്ങൾക്കൊപ്പം നീങ്ങുകയും ബന്ധങ്ങളിൽ ആവശ്യമായ ചില മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുക. നിങ്ങൾ ഒരു പുതിയ സാമൂഹിക ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അപ്രതീക്ഷിതമായൊരു വാര്‍ത്ത സാമുഹിക ഇടപെടലുകള്‍ക്ക് പ്രജോദനം നല്‍കിയേക്കും. നിങ്ങൾ ചെറിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ, കഠിനമായ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനിടയുണ്ട്. പണം കൈവശമുള്ളപ്പോള്‍ അത് സൂക്ഷിക്കുന്നതിനേക്കാള്‍ ചിലവാക്കുന്നതാണ് എളുപ്പമെന്ന് തോന്നുന്നു.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വീടും കുടുംബകാര്യങ്ങള്‍ക്കും മുന്‍ഗണനയുണ്ട്, കൂടാതെ ഒരു മാറ്റത്തിനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ എതിര്‍പ്പ് മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുകയാണെങ്കില്ർ നല്ലൊരു ദിവസമായി മാറിയേക്കാം. സുഹൃത്തുക്കളുമായി ആശയങ്ങള്‍ പങ്കിടുമ്പോള്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ലൗകികവും പതിവുള്ളതുമായ കാര്യങ്ങളിലാകും കൂടുതല്‍ സമയവും ചിലവഴിക്കുക. എന്നാൽ ജീവിതത്തിന്റെ ഭാവനാപരമായ വശം വികസിപ്പിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് പങ്കാളികൾ കൂടുതൽ വിശ്വസനീയരാണെന്നതിന് ഇപ്പോഴും യാതൊരു സൂചനയുമില്ല. എന്നിട്ടും നിങ്ങൾ അവരെ തിരഞ്ഞെടുത്തു. ഇത് നിങ്ങള്‍ പഠിക്കേണ്ട കാര്യമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ വളരെ ഭാഗ്യകരമാണെന്ന് തെളിഞ്ഞേക്കാം, കൂടാതെ സാമ്പത്തികമായി ചിന്തിക്കാൻ നിങ്ങൾക്ക് സഹായം ലഭിച്ചേക്കാനിടയുണ്ട്. ഔദ്യോഗിക പദവി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നല്ല ദിവസമാണിത്. പ്രണയ സാക്ഷാത്കാരം ഉടന്‍ തന്നെ ലഭിച്ചേക്കാം. വൈകാരിക കാര്യങ്ങളില്‍ മറ്റുള്ളവരെ സമീപിക്കുന്നത് അവസാനിപ്പിക്കുന്നതാണ് ഉചിതം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാത്തിനും കുറച്ച് സമയം കൂടി ലഭിക്കും. എന്നാല്‍ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം സംഭവിക്കുമെന്ന് പ്രതീക്ഷിക്കരുത്. ചെറിയ യാത്രകൾ നിങ്ങളെ ചില അസാധാരണ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. നിങ്ങൾക്ക് ഉടൻ തന്നെ ഒരു പ്രണയാഭിലാഷത്തിന് സാധ്യതയുണ്ട്. ഭാഗ്യവാനാണെങ്കിൽ വികാരങ്ങൾ നിങ്ങളുടെ പ്രതിഫലിപ്പിക്കപ്പെടും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പിന്നണി പ്രവർത്തനം പ്രധാനമാണ്, നിങ്ങളുടെ വിവേകപൂർണ്ണമായ പ്രവർത്തനങ്ങളിൽ നിന്ന് പണവും തൊഴിൽ സാധ്യതകളും ഉണ്ടാകും. സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും, എന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചല്‍ പങ്കാളികളോടുള്ള നിങ്ങളുടെ മനോഭാവവും മാറും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ക്ക് മികച്ച സാധ്യതകളുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. പ്രത്യേകിച്ചും പങ്കാളികളുമായി കൂടിക്കാഴ്ചകള്‍ ഉണ്ടാകുന്നില്ലെങ്കില്‍. നിങ്ങളുടെ അഭിലാഷങ്ങള്‍ പങ്കിടാന്‍ താത്പര്യമില്ലാത്തവരുടെ പിന്നാലെ പോയി സമയം പാഴാക്കരുത്. ഇപ്പോള്‍ അവസാനമായി ചെയ്യാനാഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ വിലയേറിയ ഊര്‍ജം പാഴാക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ലഭിക്കാനുള്ള പണത്തിനായി ശ്രമിക്കുക. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുക. നിങ്ങളുടെ ബിസിനസ് ആശയങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ ഒരു ഉപദേശങ്ങള്‍ തേടിയതിന് ശേഷം മുന്നോട്ട് പോകുന്നതാണ് ഉചിതം. നിങ്ങള്‍ക്ക് എപ്പോഴും എല്ലാ ഉത്തരവാദിത്തവും കുറ്റവും ഏറ്റെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ബിസിനസ് കാര്യങ്ങളില്‍ തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കില്‍ വേഗം പരിഹാരം കാണണം. ഒരു പുതിയ സാമൂഹിക സമ്പർക്കം വളർത്തിയെടുക്കണം, ഭാവിയിൽ ഏത് സ്രോതസ്സിൽ നിന്നാണ് സഹായം ലഭിക്കുക എന്ന് പറയാനാകില്ല. നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ എത്തുന്ന ഒരു സുഹ‍ൃത്തിലൂടെയാകാം അത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജോലിയിൽ പുരോഗതി മന്ദഗതിയിലാണെങ്കിൽ പുതിയ തന്ത്രങ്ങൾ പരീക്ഷിച്ച് സൗഹൃദപരമായ സമീപനത്തിലേക്ക് പോകുക. അധികം താമസിയാതെ പുതിയ വൈകാരിക ദിശകളിലേക്ക് ശാഖകൾ വ്യാപിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. അതിനാൽ നിങ്ങളുടെ അടിത്തറ ഇപ്പോൾ ഉറപ്പാക്കുക. നിങ്ങള്‍ വളരെ വേഗത്തില്‍ പുരോഗതി പ്രതീക്ഷിക്കുന്നു എന്നതാണ് പ്രശ്നത്തിന്റെ ഒരു കാരണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജീവിതം വളരെ തിരക്കേറിയതാണ്. പുതിയ നിർദ്ദേശങ്ങള്‍ നിങ്ങൾക്ക് വിചിത്രമായ ചോയ്സുകള്‍ സമ്മാനിച്ചേക്കാം. അങ്ങനെയെങ്കിൽ, മുൻഗണനകൾ ക്രമീകരിക്കാനും ഏറ്റവും പ്രധാനപ്പെട്ടതെന്തെന്ന് തീരുമാനിക്കാനും വിശ്രമത്തിനായി കൂടുതൽ സമയം നീക്കിവയ്ക്കാനും പറ്റിയ സമയമാണിത്. ചെറിയ വിശ്രമം ലഭിച്ചാലുടന്‍ വീണ്ടും തിരികെ മടങ്ങും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 23 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com