ചില ആധുനിക ജ്യോതിഷികൾ ഇന്നത്തെ ചന്ദ്രനുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെ പ്രയാസങ്ങളുടെ സൂചനയായി കാണുന്നു. എന്നാൽ ഞാൻ അങ്ങനെയല്ലെ എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അഭിപ്രായത്തിൽ, സംഭവിക്കുന്നതെല്ലാം ഫലപ്രദമായ കാര്യങ്ങൾ ചെയ്യാനുള്ള അവസരമാണ്. സൂര്യനും ചന്ദ്രനും ഇതുപോലെ കണ്ടുമുട്ടുമ്പോൾ, അത് അവരുടെ ഊർജം താൽക്കാലികമായി റദ്ദാക്കപ്പെടുന്നതുപോലെയാണ് – തുടർന്ന് കുറച്ച് നിമിഷങ്ങൾക്ക് ശേഷം മടങ്ങുന്ന പോലെയും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇനി മുതൽ നിങ്ങൾ ദീർഘദൂര യാത്രയെ സംബന്ധിച്ചും നിയമവുമായി ബന്ധപ്പെട്ടുമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാൻ തുടങ്ങണം. എല്ലാ മേഖലകളിലും നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്കറിയാമെന്ന് ഉറപ്പുവരുത്തുക, ഒരു കാര്യവും ഒഴിവാക്കാതെ ചെറിയ വിശദാംശങ്ങൾ പോലും പരിശോധിക്കുക. ഒരു കാര്യം പ്രത്യേകിച്ചും ഓർക്കുക – നിങ്ങൾക്ക് മറ്റുള്ളവരോടും ഉത്തരവാദിത്തമുണ്ടെന്ന കാര്യം.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ഇന്നലത്തെ വൈകാരികമായ ഉയർച്ച താഴ്‌ചകളിൽ നിന്ന് നിങ്ങൾ കരകയറുകയാണെന്നതിൽ സംശയമില്ല. പണവുമായി ബന്ധപ്പെട്ട മോഹങ്ങളിലേക്കും ആശങ്കകളിലേക്കും ഊന്നൽ മാറിക്കൊണ്ടിരിക്കും. പക്ഷേ പങ്കാളികളുടെ പ്രതീക്ഷകൾ സമീപകാലത്തെ കരാറുകളാൽ നിറവേറ്റി എന്ന് കരുതരുത്. അവർ സംതൃപ്തരാകുന്നതിലേക്കായി ഇനിയും കുറച്ച് ദൂരമുണ്ടാവാം,

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇന്ന് നിങ്ങളുടെ ചാർട്ടിലെ ഒരു പുതിയ വശം തുറക്കപ്പെടുന്നു, ഇത് വളരെ വിചിത്രമായ തരത്തിൽ പ്രവർത്തിക്കാൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കും. എന്നിരുന്നാലും, സൂക്ഷ്മമായി നോക്കുക, നിങ്ങളുടെ പ്രവർത്തനങ്ങളാണ് അവരുടേതിനേക്കാൾ മാറുന്നതെന്ന് നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങും. ഒരുപക്ഷേ ഇത് മുന്നോട്ട് പോകാനുള്ള സമയമായിട്ടുണ്ടാവവും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ ഊർജ്ജ നിലകളെ ഭരിക്കുന്ന ചൊവ്വ ഇപ്പോഴും നിങ്ങളെ നിലനിർത്താൻ സജ്ജമാക്കിയിട്ടുണ്ട്, പക്ഷേ എല്ലാ കാര്യങ്ങളെയും പരിപാലിക്കാൻ അതിന് കഴിയില്ല. അതുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ ഏറ്റവും പതിവായതും ലൗകികവുമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടത്, കാരണം അവിടെ നിങ്ങൾ അവശ്യമായ വിശദാംശങ്ങൾ അവഗണിക്കാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ ദീർഘകാല പ്രശ്‌നങ്ങൾ പരിഗണിക്കുകയും നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും ചെയ്യേണ്ടതുണ്ടെങ്കിലും, സമീപ ഭാവിയിൽ എന്തെങ്കിലും നേടാനുള്ള സമ്മർദ്ദം ഇപ്പോഴും വളരെ ശക്തമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറപ്പെട്ടില്ലെങ്കിൽ, ആദ്യ തത്ത്വങ്ങളിലേക്ക് മടങ്ങുക, പുതിയൊരു തുടക്കം കുറിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പെട്ടെന്നുള്ള തീരുമാനങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാൻ മറ്റുള്ളവരെ അനുവദിക്കരുത്. ക്ഷമ കാണിക്കുന്നതിലൂടെ നിങ്ങൾക്ക് ഇനിയും വളരെയധികം നേടാനുണ്ട്. എന്നിരുന്നാലും, നിങ്ങൾ വീട്ടിൽ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, അത് എത്രമാത്രം ക്ഷമ ആവശ്യമാണെന്ന് നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഉത്തരം ലളിതമാണ്: അനന്തമായ അത്രയും!

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ദൈനംദിന ചാക്രികതകൾ ശുഭാപ്തിവിശ്വാസത്തെയും സാഹസികതയെയും സൂചിപ്പിക്കുന്നു, പക്ഷേ ഇന്ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ പുതിയ ഒരു ക്രമീകരണം അനിശ്ചിതത്വവും ആശയക്കുഴപ്പവും കാണിക്കുന്നതാണ്. ഉപദേശം വളരെ ലളിതമാണ്: സ്വയം വേഗത കൈവരിക്കുക, ഫലത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടാകുന്നതുവരെ ഒരിക്കലും നീങ്ങാതിരിക്കുക. കൂടാതെ, നിങ്ങൾ പറഞ്ഞതെന്തും ചെയ്യണമെന്ന് പങ്കാളികൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കാൻ ശ്രമിക്കുക – അവർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സാമ്പത്തിക കാര്യങ്ങളിൽ അൽപ്പം ചിന്തിക്കേണ്ടതുണ്ട്. വ്യത്യസ്ത സാധ്യതകളാൽ നിങ്ങൾ ആശയക്കുഴപ്പത്തിലായേക്കാം, നിലവിലെ ഇടപെടലുകൾ ഇല്ലാതാക്കാനും പഴയതിലേക്ക് മടങ്ങാനും നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അത് പൂർണ്ണമായും നിങ്ങളുടെ തീരുമാനമായിരിക്കും. പങ്കാളികൾ എന്താണ് ചിന്തിക്കുന്നതെന്ന് അൽപ്പം ശ്രദ്ധിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

എല്ലാം വ്യക്തമാണെന്ന് നിങ്ങൾ കരുതിയിരിക്കുമ്പോൾ തന്നെ അവസ്ഥകൾ മാറുന്നു. ബുധൻ ഇപ്പോൾ വിചിത്രമായി പെരുമാറുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക്, ഓരോ രണ്ട് ചുവടുകൾക്കും നിങ്ങൾ മൂന്ന് ചുവട് പിന്നോട്ട് പോകുമെന്ന വ്യക്തമായ തോന്നൽ നിങ്ങൾക്ക് ലഭിക്കും!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സൃഷ്ടിപരമായ സ്വയം പ്രകാശനത്തിന്റേതായ ഒരു ഇടത്തെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു നിമിഷമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇത് കളിതമാശയാണോ, ആനന്ദമാണോ എന്നത് നിങ്ങൾ തീരുമാനിക്കേണ്ടതാണ്. അല്ലെങ്കിൽ നിങ്ങലുടെ ഭാഗ്യം നിർണയിക്കുന്ന ഗൗരവമേറിയ കാര്യവുമാവാം. ഇത് തീർച്ചയായും നിങ്ങൾക്ക് നിങ്ങളെത്തന്നെ നന്നായി അറിയുന്നതിനായി വന്നുചേർന്ന സമയമാണ്!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പഴയ ചങ്ങാതിമാരുമായി ബന്ധപ്പെടുക. ഇന്നത്തെ ഗ്രഹ ചലനങ്ങളുടെ ലളിതമായ സന്ദേശമാണിത്. മറ്റ് സൂചനകൾ ഒരുപോലെ നേരായവയാണ്: ആസ്വദിക്കുക അത്. ക്രിയാത്മകമായിരിക്കുക, കുട്ടികളുമായി സമയം ചെലവഴിച്ചുകൊണ്ട് നിങ്ങളുടെ നല്ല അവസ്ഥ വീണ്ടെടുക്കുക, അവർ ആസ്വദിക്കുന്ന കാര്യങ്ങൾ പങ്കിടുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ എവിടെയാണ് ജീവിക്കേണ്ടതെന്ന് നിങ്ങൾ അല്പം ആശയക്കുഴപ്പത്തിലായേക്കാം, പക്ഷേ ഇത് ഒരു ആവർത്തിച്ചുള്ള ധർമ്മസങ്കടമാണ്. നിങ്ങളുടെ തൊഴിൽപരമായ കാര്യങ്ങളിൽ അടുത്തിടെയുണ്ടായ ഒരു അപ്രതീക്ഷിത മാറ്റത്താലും നിങ്ങൾ ആശയക്കുഴപ്പത്തിലായേക്കാം, അതിനാൽ മികച്ച പ്രതികരണം കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ സമയവും സ്വയം നൽകുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook