ഇന്നത്തെ ദിവസം

സൂര്യന്റേയും ബുധന്റേയും നില അനുസരിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദിവസമാണിന്ന്. എന്നാല്‍ അതു പോലെയൊന്ന് സ്വീകരിക്കാന്‍ പറ്റിയ ദിവസമല്ല.

Read Here: Horoscope Today September 24, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ആ സമയം വന്നെത്തിയിരിക്കുകയാണ്. ആശയവിനിമയം എളുപ്പമാകും. തീരുമാനങ്ങളിലേക്ക് അനായാസം എത്താം. ചെറിയ സംവാദം പോലും ജയിക്കാം. ക്ഷമ ഒരു മൂല്യമാണെന്ന് മാത്രം ഓര്‍ക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വിദേശത്തു നിന്നുമുള്ള വാര്‍ത്ത വന്നേക്കാം. ചില പ്രധാന കാര്യങ്ങള്‍ അറിയാനാകുമെങ്കിലും അനന്തരഫലം എന്തായിരിക്കുമെന്ന് വ്യക്തത ലഭിച്ചേക്കില്ല. ഒന്നുരണ്ട് ആഴ്ചത്തേക്ക് നിങ്ങള്‍ ഇരുട്ടിലായിരിക്കും പക്ഷെ അത് നിങ്ങള്‍ക്ക് ചിന്തിക്കാനുള്ള സമയം തരും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടേക്കും. പക്ഷെ ഇത്തവണ അവ പരിഹരിക്കാനുള്ള അവസരം ലഭിക്കും. ചില വൈകാരിക നിമിഷങ്ങള്‍ ആവര്‍ത്തിച്ചാലും അവയുടെ സാഹചര്യങ്ങള്‍ മാറിയേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഭാഗ്യം എന്നൊന്നില്ലെന്ന് നിങ്ങള്‍ തിരിച്ചറിയും. എല്ലാ അവസരങ്ങള്‍ക്കും ഒരു വിലയുണ്ട്. ഓരോ ഉത്തരവാദിത്തവും ഓരോ വെല്ലുവിളിയാണ്. ഇതൊക്കെ നേരിട്ടാണ് വളരുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ക്ക് നിങ്ങളെ തന്നെ മനസിലാക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയും. അതുകൊണ്ട് സഹിഷ്ണുതയ്ക്കും കാര്യങ്ങള്‍ അനുസരിച്ച് മാറാനുമുള്ള കഴിവ് അത്ഭുതങ്ങള്‍ കൊണ്ടു വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും. എത്ര വലിയ എതിരാളികളേയും അനായാസം പിന്നിലാക്കാനാകും. പ്രക്രിയയുടെ ഭാഗമായി ആവശ്യം വന്നവരെ ഒഴിവാക്കാന്‍ മറക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സുഹൃത്തുക്കള്‍ മുന്നോട്ട് പോകുമ്പോള്‍ ഒറ്റപ്പെട്ടത് പോലെ തോന്നും. പല തീരുമാനങ്ങളും ഉപേക്ഷിക്കേണ്ടി വരും. നിങ്ങളെ നിങ്ങള്‍ തന്നെ പ്രചോദിപ്പിക്കണം. മറ്റുള്ളവര്‍ നല്‍കുന്ന സമ്മര്‍ദ്ദത്തെ ഉളളിലേക്ക് എടുക്കാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

കുറച്ച് കാലമായി ഉളളില്‍ കൊണ്ടു നടക്കുന്ന അമര്‍ഷമെല്ലാം പുറത്തേക്ക് ഉടനെ വരും. പക്ഷെ ചില മോഹങ്ങളും ആഗ്രഹങ്ങളും പുറത്ത് വന്നെന്നു വരില്ല. പക്ഷെ എല്ലാം തുറന്ന് പറയണമെന്ന് പറയുന്നതില്‍ പ്രത്യേകിച്ച് കാരണവുമില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സമീപ കാലത്തെ ചില ഇടപാടുകളോ മറ്റോ മൂലമുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടുക അത്ര എളുപ്പമാകാതെ വരും. നിങ്ങള്‍ ഇതുവരെ പ്രതികരിച്ചത് വൈകാരികമായാണ്. ഓര്‍ക്കുക, നിങ്ങള്‍ക്ക് വേണ്ട ഉപദേശം നിങ്ങളുടെ ഒരു പഴയ ബന്ധത്തിലുണ്ട്. ചോദിക്കുക മാത്രമാണ് വേണ്ടത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗ്രഹനിലയുടെ സ്വാധീനം മൂന്ന് തരത്തിലാണ് നിങ്ങളിലുണ്ടാവുക. ഇന്ന് നിങ്ങളുടെ ഉള്ളിലെ അനുകമ്പയും മാതൃഗുണങ്ങളും പുറത്ത് കൊണ്ടു വരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇന്ന് സംഭവിക്കുന്നതിനെല്ലാം ഭൂതകാലത്തിന്റെ സ്വാധീനമുണ്ടാകും. നിങ്ങള്‍ സ്വകാര്യത തേടിയേക്കാം. പക്ഷെ സ്ഥിരം ചെയ്യുന്ന, നിങ്ങളെ തിരക്കുള്ളതെങ്കിലും നല്ല മാനസിക നിലയില്‍ നിലനിര്‍ത്തുന്നതുമായി ചിലതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആവേശകരമായൊരു ആകാംഷ ഉടലെടുക്കും. ഓര്‍ക്കുക സമയം നിങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് ഈ ആഴ്ച വളരെ ക്രിയാത്മകമായി വിനിയോഗിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook