Horoscope Today September 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 22, 2021: വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ കനാലുകൾ ഉണ്ടെന്നാണ് നമ്മൾ കരുതിയിരുന്നത്. പിന്നീട് നമ്മൾ അവിടെ വെള്ളമേ ഇല്ല എന്ന് തീരുമാനിച്ചു. അടുത്തിടെയായി നമ്മൾ മനസുമാറ്റി, നാളുകൾക്ക് മുൻപ് ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതെല്ലാം അപ്രത്യക്ഷമായി എന്ന് തീരുമാനിച്ചു. ഇപ്പോൾ നമ്മൾ വിശ്വസിക്കുന്നത് അവിടെ വെള്ളമുണ്ടെന്നും അതുകൊണ്ട് തന്നെ ജീവജാലങ്ങൾ ഉണ്ടെന്നുമാണ്! ഇതെല്ലാം വളരെ ആവേശകരമാണ്.

Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചൊവ്വയുടെ നിലവിലെ ഭാവങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടിൽ അത്ര എളുപ്പമുള്ളതല്ല എന്ന സത്യത്തിലേക്ക് നിങ്ങൾ തിരിച്ചു വരണം. എന്തായാലും, നിങ്ങൾ ഒരുപാട് നാളായി ഈ അവസ്ഥയിൽ ആണെങ്കിൽ. ഭാവിയുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുമെന്ന് പ്രതീക്ഷിക്കുക, നിങ്ങളുടെ സംതൃപ്ത മനോഭാവത്തിൽ നിന്നും പുറത്തുകടക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവരുടെ ആത്മാർത്ഥതയെ സംശയിക്കുന്നതിലൂടെയും പക വെച്ചു പുലർത്തുന്നതിലൂടെയും പ്രത്യേകിച്ച് ഒന്നും നേടാനില്ല. നിങ്ങളുടെ മനസമാധാനത്തിന് ഒന്നാം സ്ഥാനം നൽകി, നിങ്ങളുടെ സ്വന്തം ആരോഗ്യം പരിപാലിക്കുകയും ചെയ്യുക. പങ്കാളികളെ അത് നേരിടാൻ വിടുക, എല്ലാത്തിനുമുപരി, അവരുടെ പ്രശ്‌നങ്ങൾ നിങ്ങളുടേതിന് സമമല്ല!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്നത്തെ സാമ്പത്തിക ഇടപാടുകളുടെ പ്രത്യാഘാതങ്ങൾ വളരെക്കാലം നിങ്ങളോടൊപ്പം ഉണ്ടാകും. അതിനെ നേരിടാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം, എന്നാൽ അതിന്റെ ഫലം നിങ്ങളുടെ എല്ലാ പ്രയ്തനത്തിനും അർഹമായിരുക്കും എന്ന് നിങ്ങൾ വിശ്വസിക്കണം. പ്രണയത്തിൽ, ഒരു കാര്യം ഓർക്കുക, ഒരു സ്വപ്‌ന ജീവി ആയിരിക്കുക എന്നതിൽ തെറ്റില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമൂഹികമായി ഇത് അത്ര നല്ല ദിനമല്ല, എന്നാൽ നിങ്ങൾ ഒരു അപകടകരമായ മാനസിക അവസ്ഥയിലാണെങ്കിൽ, പങ്കാളിയെ കൂടെ കൂട്ടുന്നതിലൂടെ വികാരവിവശനാകുന്ന അവസ്ഥ നിങ്ങൾ ആസ്വദിച്ചേക്കാം. നിങ്ങളുടെ ക്രിയാത്മകമായ താൽപര്യങ്ങൾ പിന്തുടരുന്നതിനു സമയം കണ്ടെത്തുക, ചിലപ്പോൾ നിങ്ങൾ ഒരുപാട് നാളായി അവഗണിച്ച ഒരു ആഗ്രഹം സ്വീകരിച്ചേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സത്യം പറഞ്ഞാൽ, നിങ്ങളുടെ ജീവിതം ക്രമീകരിക്കാൻ ആരംഭിക്കുന്നതിനുള്ള മികച്ച ദിവസമല്ല ഇത്, എങ്കിലും ആവശ്യമുള്ള ഒന്നായിരിക്കും. നിങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങളുടെ അടുത്ത പങ്കാളികളെ പോലെ വ്യത്യസ്താമായൊരു സമീപനം സ്വീകരിക്കണം. അതേസമയം, കുറെ കാലമായി അവശേഷിക്കുന്ന ജോലികൾ ചെയ്തു തീർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികൾ ബിസിനസ് സംബന്ധമായ ഉത്കണ്ഠകൾ അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിയായ ഉത്തരങ്ങളുമായി വരാൻ കഴിയും. ഇത് മാറ്റിവെക്കാനോ സമയം കളയാനോ ഉള്ള ദിനമല്ല. അതുകൊണ്ട് അതുമായി മുന്നോട്ട് പോകുക, പ്രശ്നത്തിന്റെ ഹൃദയഭാഗത്തേക്ക് തന്നെ പോകുക. അതിനു ഒരു കാലതാമസം നേരിട്ടാൽ പരിഭ്രാന്തരാകരുത്- അത് പ്രതീക്ഷിക്കേണ്ടതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ഒരു പോസിറ്റീവ് പാതയിലാണ്. അധികം താമസിക്കാതെയോ അല്ലെങ്കിൽ പിന്നീടോ നിങ്ങൾക്ക് വൈകാരികമായ ചില സങ്കീർണതകൾ അനുഭവിക്കേണ്ടി വരുമെന്നത് അനിവാര്യമായതാണ്. നിങ്ങളുടെ പ്രവർത്തികൾ കൃത്യമായി ക്രമീകരിക്കുക, എല്ലാം ശരിയായി വരും. ഒരു ബന്ധത്തിനായി എല്ലാം ത്യജിക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നെങ്കിൽ, നിങ്ങൾക്ക് ചെയ്യേണ്ടത് ചെയ്യാതിരിക്കാനുള്ള എല്ലാ അധികാരവും ഉണ്ടെന്ന് ഉറപ്പാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിലവിലെ ഗ്രഹഭാവങ്ങൾ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു, പക്ഷെ എങ്ങനെയോ നിലവിലെ മാനസികാവസ്ഥയിൽ നിന്നും നിങ്ങൾ നേട്ടമുണ്ടാക്കുന്നു. നിങ്ങളുടെ ശ്രദ്ധ വിദ്യാഭ്യാസം, യാത്ര, നിയമപരമായ ചോദ്യങ്ങൾ എന്നിവയിലേക്ക് തിരിക്കുക. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നിങ്ങളുടെ ജീവിതത്തെ ഒരു പ്രധാന ചുവടുവയ്പ്പിലേക്ക് നയിക്കുന്ന ദീർഘവീക്ഷണമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു ഏറ്റുമുട്ടലിലൂടെ സംശയങ്ങൾ ഇല്ലാതാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, അതിനുള്ള സമയം കഴിഞ്ഞു. എന്തായാലും ഇപ്പോഴും ചോദിക്കാനും ഉത്തരം ലഭിക്കാനുമുള്ള ചോദ്യങ്ങൾ ഉണ്ട്. സാമ്പത്തികമായ നഷ്ടങ്ങൾ വരുത്തിവെക്കാനുള്ള സമയമല്ലിത്, നിങ്ങൾക്ക് തോൽക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നത് വരെയെങ്കിലും!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഗ്രഹമായ ശുക്രന്റെ ശാന്തമായ സ്വാധീനം ഇപ്പോഴും നിങ്ങളോടൊപ്പമുണ്ട്, എന്നാൽ അധിക നാളത്തേക്കില്ല. നിലവിലുള്ള ഏറ്റവും മോശമായ വാദങ്ങളിൽ നിന്നെങ്കിലും നിങ്ങൾ രക്ഷപെട്ടേക്കാം. ഇതുവരെ ഇത് തിരക്കുപിടിച്ച ഒരു വർഷമായിരുന്നു, വൈകാതെ തന്നെ നിങ്ങൾക്ക് വിശ്രമിക്കാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ നിങ്ങൾ എപ്പോഴും വിജയിക്കാറില്ല, എന്നാൽ മനുഷ്യരുടെ പ്രചോദനങ്ങൾ മനസിലാക്കാനുള്ള വൈദഗ്ധ്യം എന്ന ഒരു ഗുണം നിങ്ങളിൽ ഉണ്ട്. നിങ്ങൾക്ക് വേണ്ട സമയമെടുത്ത് സംവേദനക്ഷമതയോടെ മുന്നോട്ട് പോകുക, കാരണം മറ്റുള്ളവരോടുള്ള നിങ്ങളുടെ ബാധ്യതകൾ മറക്കാൻ വളരെ എളുപ്പമായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അമിതമായ താത്പര്യം ഉണ്ടായിരിക്കുമ്പോൾ ഏത് വഴിക്കാകും അത് തിരിയുകയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാകില്ല. നിങ്ങളുടേയും അടുത്ത പങ്കാളിയുടേയും ഇടയിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങളുടെ ഉത്തരവാദിത്തം സാവധാനം ഏറ്റെടുത്തു ചെയ്യുന്നതാണ് ഇപ്പോൾ നല്ലത്. നല്ല ബന്ധങ്ങൾ മറ്റെന്തിനേക്കാളും വിലയേറിയതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 22 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X