നമ്മൾ ഓരോ വർഷവും ചന്ദ്രനിൽ നിന്ന് 4 സെന്റീമീറ്റർ വീതം അകന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ദിവസങ്ങളുടെ ദൈർഘ്യം കുറച്ച് മിനുറ്റ് വച്ച് വർധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന ചില ഗവേഷണങ്ങൾ ഞാൻ അടുത്തിടെ വായിച്ചിരുന്നു. നാമെല്ലാവരും ഏകദേശം നൂറു കോടി വർഷങ്ങൾക്ക് ശേഷം തിരിച്ചുവരികയാണെങ്കിൽ ചന്ദ്രൻ ആകാശത്തിലെ ഒരു ചെറിയ കുത്ത് മാത്രമായിട്ടുണ്ടാവും, കൂടാതെ ദിവസങ്ങൾക്ക് മുപ്പത് മണിക്കൂർ ദൈർഘ്യമുണ്ടാവുകയും ചെയ്യും. എനിക്ക് നിങ്ങളുടെ കാര്യം അറിയില്ല, പക്ഷേ എനിക്ക് ഇരുപത്തിനാല് മണിക്കൂർ തന്നെ മതി.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ചാർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പണമാണ്, മാത്രമല്ല നിരാശ ഒരു പൊട്ടിത്തെറിയിലേക്കെത്താൻ കുറച്ച് സമയമെടുക്കും, ഒരുപക്ഷേ മറ്റുള്ളവരുടെ കഴിവില്ലായ്മയാവും അതിന് കാരണമാവുക. എന്നിരുന്നാലും, ആന്തരികമായുള്ള ചോദ്യം ചിലപ്പോൾ നിങ്ങൾ നിങ്ങളെ വിലകുറച്ച് കാണുന്ന രീതിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാവാം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയിലെ വലിയ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. നേരത്തെയുള്ള അനിശ്ചിതത്വത്തെ വളർന്നുവരുന്ന ആത്മവിശ്വാസം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനായേക്കും, അത് ഒരു നല്ല വാർത്തയാണ്. നിങ്ങൾ മന്ദഗതിയിലുള്ള ഒരു താളത്തിലാവാം, സുരക്ഷിതമായ ദൂരത്തേക്ക് മാറുന്നതിനുള്ള ഒരു ചോദ്യമായിരിക്കാം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര രഹസ്യാത്മകമായിരിക്കുന്നത്? നിങ്ങൾക്ക് നല്ല ധാരണാശേഷി ഉള്ളതിനാൽ എന്നാവും അതിന് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരേയൊരു ഉത്തരം. നിങ്ങൾ പറയുന്നത് കേൾക്കാൻ മറ്റ് ആളുകൾ തയ്യാറാകാത്തതാകാം. നിങ്ങളെ കേൾക്കാനുള്ള മതിയായ സംവേദനക്ഷമത അവർക്കില്ലായിരിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് ദിവസം മാറിനിൽക്കാവുന്നതാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സാമൂഹിക സമ്മർദ്ദങ്ങൾ ശക്തമാണ്, മാത്രമല്ല ശ്രദ്ധ വ്യതിചലിക്കാനും സാധ്യതയുണ്ട്, പക്ഷേ നിങ്ങളുടെ ചാർട്ടിലെ അടിസ്ഥാന പ്രശ്നം നിങ്ങളുടെ ദീർഘകാല പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും സംബന്ധിച്ചതാണ്. നിങ്ങളുടെ നിശ്ചയദാർഢ്യം പ്രകടമാക്കേണ്ടതിനും നിങ്ങളുടെ ഭാവി കാര്യങ്ങൾ എന്തെന്ന് തീരുമാനിക്കുന്നതിനും ഒരു ഉപയോഗപ്രദമായ നിമിഷമാണ് ഇത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
എല്ലാത്തിനും ഒരു സമയമുണ്ട്, ഇത് മത്സരിക്കാനുള്ള നിമിഷമാണ്. തൊഴിൽപരമായ കാര്യത്തിൽ ഉന്നതസ്ഥാനങ്ങൾ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒന്നും പാഴാക്കരുത്. നിരവധി സഹപ്രവർത്തകരോടുള്ള മനോഭാവം മാറ്റേണ്ടി വരും. ജോലിയിലാണെങ്കിലും അല്ലെങ്കിലും നിങ്ങൾ അംഗീകാരത്തിനും പ്രശംസയ്ക്കും വേണ്ടിയുള്ള ഒരു ശ്രമം നടത്തേണ്ടതായും വരും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങളുടെ ജീവിതത്തിൽ, മിക്കവാറും ദീർഘകാലാടിസ്ഥാനത്തിൽ, ഏറ്റവും പ്രാധാന്യം ലഭിക്കുന്ന മേഖലകളിൽ, ഉന്നത വിദ്യാഭ്യാസം, നിയമപരമായ കാര്യങ്ങൾ, ധാർമ്മിക പ്രശ്നങ്ങൾ, വിദേശ ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്നു. തത്ത്വദീക്ഷകളുടേതായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്, ഒപ്പം എല്ലായ്പ്പോഴും ധാർമ്മികത ഉന്നത നിലയിൽ പാലിക്കുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ സ്വന്തം ആശയങ്ങൾ നല്ലതാണ്, പക്ഷേ ഒരുപക്ഷേ അത് മതിയായതല്ല. കൂട്ടായിട്ടുള്ള സാമ്പത്തിക കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം, പ്രത്യേകിച്ചും നിങ്ങൾ മറ്റുള്ളവരുടെ പണം ചെലവഴിക്കുകയാണെങ്കിൽ. വാസ്തവത്തിൽ, സാധ്യമായതിൽ ഏറ്റവും ജാഗ്രതയോടെയുള്ള പാത പിന്തുടരുകയും വിവേകപൂർവ്വം കുറച്ച് ദിവസത്തേക്ക് എല്ലാം നിർത്തിവയ്ക്കുകയും ചെയ്യുന്നത് നന്നായിയിരിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീക്ഷിക്കുക, കേൾക്കുക, പഠിക്കുക എന്നതാണ് ഏറ്റവും മികച്ച ഗ്രഹപരമായ ഉപദേശം. മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തിടുക്കത്തിലുള്ള പ്രതികരണങ്ങളേക്കാൾ പക്വവും കാര്യങ്ങളെ പരിഗണിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങൾക്കായി ഉയരുന്ന ആവശ്യകതയുണ്ട്. നിങ്ങളുടെ ചിഹ്നത്തിലെ ചന്ദ്രന്റേതായി വെല്ലുവിളിയുടെ ഭാഗമാണത്. കൂടാതെ, നിങ്ങൾ ഒറ്റയ്ക്ക് പോകാൻ ശ്രമിക്കുകയാണെങ്കിൽ, ഒരു പങ്കാളി കൂടെ നിങ്ങളുടെ വഴിയിൽ വന്നേക്കാം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ജോലിസ്ഥലത്ത് ശ്രദ്ധാപൂർവ്വം ഇടപെടുക. ഒരു പുതിയ ജോലി ആരംഭിക്കുന്നതിനുള്ള ഉചിതമായ നിമിഷമാണിത്, എന്നാൽ അതേ കാരണത്താൽ നിങ്ങൾ പഴയ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ചേക്കാം. സംഭവങ്ങൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് കാണേണ്ടത് പ്രധാനമാണ്. കൂടാതെ, നിങ്ങൾക്ക് യഥാർത്ഥത്തിൽ താൽപ്പര്യമുള്ളത് മറ്റുള്ളവരെ പ്രയാസമുള്ള കാര്യങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുകയാണെന്നതും ഓർമിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ആഗ്രഹങ്ങൾ അടിയറവയ്ക്കാൻ ഗ്രഹങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് അവ എന്താണെന്നും നിങ്ങളുടെ സാഹചര്യങ്ങൾ എന്താണെന്നും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ കുട്ടികൾക്ക് ആവശ്യമായ എല്ലാ ശ്രദ്ധയും നൽകണം, ഇളയവരുമായുള്ള ബന്ധങ്ങളിൽ അവരെ ശ്രദ്ധയോടെ കേൾക്കുകയും നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തിയെടുക്കുകയും വേണം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വീട്ടിൽ മാറ്റത്തിന് വേണ്ടിയുള്ള ഒഴിവാക്കാനാവാത്ത സമ്മർദ്ദമുണ്ടെന്ന് തോന്നുന്നു. ഇത് ഫലപ്രദമാകുമോ ഇല്ലയോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കും, കാരണം നിങ്ങൾ നിലവിലെ സംഭവവികാസങ്ങളിൽ കുറച്ചധികം പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ആരോടെങ്കിലും ഒരു ക്ഷമാപണം നടത്തേണ്ടി വരും, പക്ഷേ ആ സാഹചര്യം പതുക്കെയായിരിക്കും വരുന്നുണ്ടാവുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
കുറഞ്ഞത് ഒരു പ്രധാന അഭിലാഷവുമായി ബന്ധപ്പെട്ടെങ്കിലും നിങ്ങൾ ഒരു പടി പിന്നോട്ട് മാറാൻ പോകുകയാണ്. സൂചനകൾ അവ്യക്തമാണ്, പക്ഷേ നിങ്ങൾ മുമ്പ് ഉപേക്ഷിച്ച ഒന്നിന്റെ പ്രാധാന്യം നിങ്ങൾ ഉടൻ കണ്ടെത്താൻ സാധ്യതയുണ്ട്, ഒരുപക്ഷേ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകാം.