Daily Horoscope September 21, 2022: ജ്യോതിഷവും സാഹിത്യവുമാണ് ഈ ആഴ്ചയിലെ തീം. അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇംഗ്ലീഷ് കവി ജെഫ്രി ചോസര്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ജ്യോതിഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കഥയിൽ അദ്ദേഹം ഒരു യുവതിയെ ഉൾപ്പെടുത്തി, മേയ് മാസത്തെ പ്രധാനമായ ഗ്രഹമായ ശുക്രനുമായുള്ള അവളുടെ ബന്ധം തെളിയിക്കാൻ അവളെ മേയ് എന്ന് വിളിച്ചു. അഭിനിവേശത്തിന്റെ മാസമായാണ് മേയ് അറിയപ്പെടുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ വ്യക്തിജീവിതം വീണ്ടും പഴയതുപോലെയാകുമോ എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചേക്കാം. ഉത്തരം ഒരുപക്ഷേ ‘ഇല്ല’ എന്നാണ്. ഇത് ദീർഘകാല പുരോഗതിയുടെ ഒരു കാലഘട്ടമാണ്. പുതിയതിനെ സ്വാഗതം ചെയ്യാൻ, പഴയതിനോട് വിടപറയാൻ നിങ്ങൾ തയ്യാറായിരിക്കണം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
തുറന്നു പറയാന്‍ കഴിയാത്തതായി ഒന്നുമില്ല. വാസ്‌തവത്തിൽ, വിവിധ ഗാർഹിക വിഷയങ്ങള്‍ പരിഹരിക്കാന്‍ നിങ്ങൾ എത്രത്തോളം തയ്യാറാകുന്നുവോ, അത്രയധികം നിങ്ങളുടെ സഹപ്രവർത്തകരുടെ ആദരവ് നേടാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും സന്തുഷ്ടരായിരിക്കില്ല. നിങ്ങള്‍ ക്ഷമാപണം നടത്തേണ്ടതായി വന്നേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ജ്യോതിഷപരമായി പറഞ്ഞാൽ ചന്ദ്രൻ ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിർണായകമായ അഭിപ്രായം നിങ്ങൾക്കുണ്ട്. നിങ്ങളുടെ സ്വന്തം വികാരങ്ങൾക്കും നിങ്ങൾ ഉത്തരവാദിയാണ്, അതിനാൽ കാര്യങ്ങൾ മാറുന്ന രീതിയിൽ നിങ്ങൾക്ക് സന്തോഷമില്ലെങ്കിൽ മറ്റാരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ആഗ്രഹം വീട്ടിൽ അധിക സമയം ചെലവഴിക്കുക മാത്രമല്ല, സ്വയം ഉള്‍വലിയാനും സഹായിക്കും. ഇതൊരു സാധാരണ സ്വഭാവമാണ്, അതിനാൽ ആരെയും ആശ്ചര്യപ്പെടുത്തരുത്. നാളെയോടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ജീവിതത്തിലെ ചെറിയ സങ്കീർണതകൾ തുടരും. എന്നിരുന്നാലും, നിങ്ങളുടെ പ്രായം, സാഹചര്യങ്ങൾ, അനുഭവം എന്നിവ എന്തുതന്നെയായാലും നിങ്ങളുടെ പ്രണയ ജീവിതത്തിന് സ്ഥാനം ഇപ്പോൾ തികച്ചും അനുയോജ്യമാണ്. എല്ലാം ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ നിമിഷത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് സുരക്ഷയാണ്. എന്നിരുന്നാലും, പ്രധാന പരിഗണനകൾ വൈകാരിക സന്തോഷവും മനസമാധാനവുമാണ്. അതുകൊണ്ടാണ് നിങ്ങള്‍ പ്രണയത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നത്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഒരു പങ്കാളി ഇപ്പോഴും പ്രകോപിതനോ ദേഷ്യക്കാരനോ ആണെന്ന് തോന്നുന്നു, ഒരുപക്ഷേ അവർ ആഗ്രഹിക്കുന്നത് അവർക്ക് ലഭിക്കാത്തതുകൊണ്ടായിരിക്കാം. ഒരു പ്രശ്നത്തെ വിജയകരമായ ഒരു നിഗമനത്തിലെത്തിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, എല്ലാ വ്യക്തിപരമായ പ്രശ്‌നങ്ങളിലും അനുനയ സമീപനം സ്വീകരിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ സമയം നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നതിന് കാരണമാകും. ഭാവിയിലേക്ക് കൂടുതൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യും. ക്ഷീണതനാകും വിധം കഠിനാധ്വാനം ചെയ്യേണ്ടതില്ലെന്ന് തോന്നുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇന്ന് ചില പ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യതകള്‍ കാണുന്നു. തങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിയാത്തവരുടേയും ദൃഢനിശ്ചയമുള്ള ചിലരുടേയും ഇടപെടല്‍ മൂലമായിരിക്കാം ഇത്. എല്ലാവരും വൈകാരിക പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാമ്. ക്ഷമയോടെയിരിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. നിങ്ങളുടെ കഴിവുകൾ ഒരേസമയം ഒന്നിലധികം ജോലികളില്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. കൂടാതെ, സാമൂഹിക ഇടപെടലുകള്‍ക്കായി കുറച്ച് സമയം കണ്ടെത്തുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇടപെടാൻ എത്ര പ്രലോഭനമുണ്ടായാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ നിങ്ങളുടെ ഊർജ്ജം വിനിയോഗിക്കേണ്ടതില്ല. പകരം നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം ഒരുമിച്ചു വരുന്നതായി തോന്നുന്നു. നിങ്ങളിൽ ഇപ്പോൾ വേതനം ലഭിക്കാത്തവർ പോലും ലൗകിക താൽപ്പര്യങ്ങൾ പിന്തുടരുന്നതിലൂടെ നേട്ടമുണ്ടാക്കും. ദീർഘകാലത്തേക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുക.