Horoscope Today September 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today September 21, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today September 21, 2021: ഈ ആഴ്ചയിലെ പല വരവ് പോക്കുകളിലും ആശയക്കുഴപ്പം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് വരുണഗ്രഹത്തിന്റെ മാതൃക കാരണമാണ്. സത്യം പറഞ്ഞാൽ, കവികൾ, കലാകാരന്മാർ, യോഗികൾ, ആവിഷ്‌കർത്താക്കൾ, വിമതർ എന്നിവർക്ക് ഇത് അനുയോജ്യമാണ്, പക്ഷേ വിശദാംശങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന ആർക്കും ഇത് മോശമായിരിക്കും. എല്ലാ പ്രവർത്തിയിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അതിനു മറ്റൊരു മാർഗവുമില്ല.

Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ ഗ്രഹസാഹചര്യങ്ങൾ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും, സ്വത്ത് ഇടപാടുകൾ, കരിയർ, സാമ്പത്തികം തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ വളരെ വ്യക്തിപരമായി തോന്നാം. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ശ്രമിക്കുക, കാരണം നിങ്ങളുടെ ഭാവി അവിടെയാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ജോലി സംബന്ധമായ പദ്ധതികൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണെങ്കിൽ അതിന്റെ നിലവിലെ പുരോഗതി പരിശോധിക്കാൻ അല്പം സമയം കണ്ടെത്തുക. ഇത് മറ്റുള്ളവരുടെ സഹായം തേടാൻ അനുയോജ്യമായ സമായമാണ്, കാരണം നിങ്ങൾക്ക് ചുറ്റുമുള്ളവർ പ്രശ്നപരിഹാരം കാണാൻ കഴിയുന്ന മനസികാവസ്ഥയിലാണ്. വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഇപ്പോൾ അധികം പ്രസക്തി നൽകാതിരിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്‌തിട്ടുണ്ടാകാം, എന്നാലും എന്തോ നിങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതായി തോന്നുന്നു. ഇന്ന് ജോലി പരമായ ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ നിങ്ങളുടെ ഊർജം ക്രിയാത്മക പ്രവർത്തനങ്ങളിലോ മറ്റു ഒഴിവു സമയ പ്രവർത്തികളിലോ ഉപയോഗിക്കുക. ഒരു പഴയ സുഹൃത്തിനോ ബന്ധുവിനോയോ നിങ്ങൾക്ക് മാത്രമേ ഉപദേശിക്കാൻ കഴിയൂ, അതിനാൽ അവർക്ക് ശരിയായ സമയത്ത് നിങ്ങളുടെ നല്ല വാക്കുകൾ പകർന്നു നൽകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആഴ്ചയുടെ അവസാനത്തോടെ ഗ്രഹങ്ങൾ നിങ്ങൾക്ക് കൂടുതൽ സാമ്പത്തികമായ പ്രേരണകൾ നൽകും. തയ്യാറായിരിക്കുക, നിങ്ങളുടെ ചക്രവാളങ്ങൾ വിപുലീകരിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും നിർണായക നടപടികൾ ഇപ്പോൾ സ്വീകരിക്കുക. പ്രണയത്തിൽ പോലും, നിങ്ങളുടെ സംശയങ്ങളെ ഒരു വശത്തേക്ക് മാറ്റുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കുടുംബാംഗങ്ങൾ മിക്കവാറും ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയിലായിരിക്കും, സ്ഥിരതയുണ്ടാവാനുള്ള അവരുടെ ആഗ്രഹം വളരെ ആഴത്തിലുള്ള വൈകാരിക ചോദ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നിങ്ങളെ ഒരു കുഴപ്പത്തിൽ നിന്ന് പുറത്തുകടത്താൻ പര്യാപ്തമാണ്, കൂടാതെ നിങ്ങൾ എല്ലായ്പ്പോഴും ശരിയാണെന്ന് പങ്കാളികൾ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കഴിയും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രൊഫഷണലായ ആഗ്രഹങ്ങൾ ഇടപെടുന്നതിനാൽ വീട്ടിലെ കാര്യങ്ങൾക്ക് അധികം മുൻഗണന നൽകേണ്ടതില്ല. ചർച്ചകൾ തുടരുക എന്നതാണ് ഇപ്പോൾ പ്രധാനം എന്ന് തോന്നുന്നു, എന്നാൽ അവ ഒരു തീരുമാനത്തിൽ എത്തും എന്ന് പ്രതീക്ഷിക്കരുത്. വാസ്തവത്തിൽ നിശ്ചയമായത് വീണ്ടെടുക്കാൻ രണ്ട് മൂന്ന് മാസങ്ങൾ വേണ്ടി വന്നേക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഗ്രഹ സൂചനകൾ പരസ്പരവിരുദ്ധമാണ്, നിങ്ങളും എന്തെങ്കിലും ആശയക്കുഴപ്പത്തിലായിരിക്കാം. വേഗത്തിൽ തീരുമാനം എടുക്കേണ്ട ഗാർഹിക പിരിമുറുക്കങ്ങൾ ഉണ്ടാകും, എന്നാൽ സന്തോഷത്തോടെ നിലനിർത്താൻ മതിയായ പോസിറ്റീവ് സംഭവവികാസങ്ങളും സംഭവിക്കും. എന്നാലും നിങ്ങളുടെ മനസ്സിൽ ഇപ്പോഴും നിരവധി കാര്യങ്ങൾ ഉണ്ട്. അത് അടുത്ത കുറച്ചു ആഴ്ചകളിൽ മാറാനിടയില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വസ്തുവകകൾ വിൽക്കുന്നതിലോ വാങ്ങുന്നതിലോ നിങ്ങൾക്ക് ഭാഗ്യം പ്രതീക്ഷിക്കാം. ഭാഗ്യവശാൽ, നിങ്ങൾക്ക് ശുഭാപ്തിവിശ്വാസത്തിന്റെയും കോമൺസെൻസിന്റെയും ശരിയായ ബാലൻസ് ഉണ്ട്, ഇവയെല്ലാം നിങ്ങളെ വിജയകരമായി ദിവസം പൂർത്തിയാക്കാൻ പര്യാപ്തമാക്കും. ജോലിയിൽ ദീർഘകാല വീക്ഷണം സ്വീകരിക്കുക, നിശബ്ദമായി ഒരു അനുഭവം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ബന്ധങ്ങൾ നിങ്ങൾക്ക് എപ്പോഴും പ്രധാനമാണ്. നിങ്ങൾക്ക് സ്വതന്ത്ര മനോഭാവം ഉണ്ടെങ്കിലും, നിങ്ങളുമായി സഹകരിക്കാൻ ആരെങ്കിലും ഇല്ലെങ്കിൽ നിങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട്. പല കാരണങ്ങൾ കൊണ്ടും, നിലവിലെ സാധ്യതകൾ മികച്ചതല്ല. എല്ലാം കൃതമായ രീതിയിൽ ചെയ്യുക എന്നത് മാത്രമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചൊവ്വ നിങ്ങളെ എടുത്തുയർത്തുന്നു, നിങ്ങളുടെ ദിശയിലേക്ക് പെട്ടെന്ന് ഊർജം നൽകുന്നു. വർദ്ധിച്ച സമ്മർദ്ദങ്ങൾ കാരണം നിങ്ങളിൽ ചിലർ ക്ഷീണിതരായിരിക്കും, പങ്കാളികളും സഹപ്രവർത്തകരും നിങ്ങളുടെ തീരുമാനങ്ങൾ സ്വയമേ സ്വീകരിക്കില്ലെന്ന് നിങ്ങൾ ഓർക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ പലകാര്യങ്ങളുടെയും നടുക്കാണ്, ഭാവിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാം നിങ്ങൾക്കുണ്ട്. മറ്റൊരാൾ നിങ്ങളെ നിരാശപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയം മാത്രമായിരിക്കും നിങ്ങളുടെ പോരായ്മ. അത്തരം ഭയങ്ങൾ അടിസ്ഥാനരഹിതമാണ്, പക്ഷേ അവ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് ഉറപ്പ് കണ്ടെത്താൻ കഴിയും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രിയപ്പെട്ടവർക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നത് അംഗീകരിക്കുക, എന്നാൽ നിങ്ങളുടെ സ്വന്തം കാര്യങ്ങളുടെ താക്കോൽ കൈവശമുള്ള ഒരാളുണ്ടെന്നും അറിഞ്ഞിരിക്കുക. ഒരു ബന്ധത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് ഒരിക്കലും ഉറപ്പുണ്ടായിട്ടില്ല, എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടാനുള്ള സമയമാണിത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today september 21 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today September 20, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com