‘എനിക്ക് തിങ്കളാഴ്ചകൾ ഇഷ്ടമല്ല’ എന്ന കോറസ് പാടുന്ന ഒരു പ്രശസ്ത ഗാനം ഉണ്ട്. എത്ര നെഗറ്റീവാണ്! തിങ്കളാഴ്ച ഒരു മികച്ച ദിവസമാണ്. നല്ലൊരു തുടക്കമാണത്. ചന്ദ്രനാണ് അധിപൻ. ഒരു കവിത പോലെ മനോഹരമായ ദിവസം. കയറ്റിറക്കങ്ങൾ ഉണ്ടാകും. കാരണം ജീവിതമെന്ന മനോഹരമായ ചിത്രം വരച്ചിരിക്കുന്നത് അങ്ങനെയാണ്. ഈയാഴ്ച നല്ലതുടക്കമാകട്ടെ എന്ന് മാത്രമേ ഞാനിപ്പോൾ പറയുന്നുള്ളൂ.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

അടുത്തിടെ ഉണ്ടായ കാര്യങ്ങളുടെ പുരോഗമനം നിങ്ങളെ എത്രതന്നെ വ്യാകുലപ്പെടുത്തുന്നെങ്കിലും, നിങ്ങൾ മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള ഇടം നൽകണം. താല്പര്യം പ്രകടിപ്പിക്കാത്ത പങ്കാളികളെ ദിശതെറ്റിയ ഒരു കരാറിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുവരരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങളാകും ആദ്യം മനസ് മാറ്റുന്ന വ്യക്തി.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

ആഴ്‌ചയുടെ ആരംഭത്തിൽ പണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒരുപാട് ഉണ്ടാകും. നിങ്ങൾക്ക് എന്തെല്ലാം താങ്ങാനാകും എന്തെല്ലാം താങ്ങാനാകില്ല എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. ഇന്ന് എല്ലാം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കരുത്. കാരണം കൂടുതൽ മാറ്റങ്ങൾ കാത്തിരിക്കുന്നു.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങൾ പൂർവ്വകാലം മറക്കാൻ ശ്രമിക്കുമായിരിക്കും, എന്നാൽ നിങ്ങളുടെ ഓര്‍മശക്തി നോക്കിയാൽ അതൊരു ബുദ്ധിമുട്ടുള്ള പണിയാണ്! ഒരു കൂട്ടിമുട്ടൽ നടക്കുന്ന കാലഘട്ടത്തെ എത്രയും വേഗം ഒരവസാനത്തിലേക്ക് കൊണ്ടെത്തിച്ച് ഒരു പ്രത്യേക വ്യക്തിയെ പഴയ രീതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. ഒരു വൈകാരിക ബന്ധം ഇനി സാധ്യമാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പ്രതിബദ്ധതയോടെയും, ദൃഢനിശ്ചയത്തോടെയും നിങ്ങളുടെ വാദങ്ങൾ മുന്നോട്ട് കൊണ്ടുവരിക എന്നതല്ലാതെ നിങ്ങൾക്ക് വേറൊരു വഴി കാണില്ല. എന്നാൽ നിങ്ങൾ ഒരുദിവസം വിജയിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് എന്നും ഇതുപോലെ തന്നെ നല്ലത് കൊണ്ടുവരാൻ സാധിക്കുമെന്ന് കാണിച്ചുകൊടുക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഔദ്യോഗികമായിട്ടുണ്ടായ പുരോഗതിയുടെ വിവരണം നാളെ വരേയ്ക്കും ഉണ്ടാകില്ല. പ്രതീക്ഷിക്കാതിരുന്ന ചില വൈകാരിക പൊട്ടിത്തെറികൾക്ക് ശേഷം പ്രണയസംബന്ധമായ കാര്യങ്ങൾ ഇപ്പോൾ കലങ്ങിത്തെളിഞ്ഞുകാണും. ഇപ്പോൾ മുതൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്നുള്ള കാര്യത്തിൽ പങ്കാളിയുമായി ഒരു ധാരണ ഉണ്ടാകണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

സർഗ്ഗാത്മകവും കലാപരവുമായ സമീപനം വഴി നിങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പ്രാവർത്തികമാക്കുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത്രയും കാലം പതിവും വിരസതയും നിറഞ്ഞ കാര്യങ്ങളിൽ നിങ്ങളുടേതായ നൂതന കഴിവുകളും രീതികളും കൊണ്ടുവരാൻ ശ്രമിക്കുക. നിങ്ങൾ ആ ഒരു തലത്തിലേക്ക് ഒരിക്കലെത്തിക്കഴിഞ്ഞാൽ നിങ്ങളർഹിക്കുന്ന അംഗീകാരം നിങ്ങൾക്ക് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സാഹചര്യങ്ങളെ മുന്നിൽ നിന്നുകൊണ്ട് നേരിടാന്‍ സാധികുന്നൊരു അവസ്ഥയിലേക്ക് നിങ്ങളെത്തിയെങ്കിലും ഇനി അങ്ങനെ ചെയ്യേണ്ടിവരില്ല. മരുഭൂമിയിലെ മരീചിക പോലെ എതിർപ്പുകൾ അപ്രത്യക്ഷം ആവുകയും, സൗഹാർദ്ദപരമായ സാഹചര്യം ഉണ്ടാവുകയും ചെയ്യും. യാത്ര പദ്ധതികൾ ഒന്നും തന്നെ ശരിയാകുന്നില്ലെങ്കിൽ വെപ്രാളപ്പെടേണ്ടതില്ല, കുറച്ച് സമയത്തേക്ക് അവയെ മാറ്റിവയ്ക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റുള്ളവരുടെ ആവശ്യങ്ങളെ മുന്നിൽ നിർത്തുന്നത് നിങ്ങളുടെ നല്ല അവസ്ഥയിലും നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ആളുകളെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ യാത്രകൾക് കൊണ്ടുപോകുന്നു. ഈ രണ്ടു അതിരുകൾക്കും ഇടയിൽ ഒരവസ്ഥ കണ്ടെത്തുക. പ്രത്യേകിച്ചും, തൊഴിലിടത്തിൽ പ്രധാനമായിട്ടും, നിങ്ങൾ അവസാനമായി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം, നിങ്ങൾക്ക് നിറവേറ്റാനാകാത്ത വാഗ്ദാനങ്ങൾ പെട്ടെന്ന് നൽകുന്നതാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മറ്റു ഒരുപാട് പേരെ പോലെ ഈ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി നിങ്ങളുടെ നിലപാടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. ചെറിയ ലക്ഷ്യങ്ങളെ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക ലക്ഷ്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കുക. മുടങ്ങിപോയോരു സാമൂഹിക സംരംഭം പുനഃക്രമീകരിക്കാനും നിങ്ങൾക്ക് താല്പര്യം കാണും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സഹപ്രവർത്തകർ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നുള്ള വാർത്ത കേൾക്കുന്നത് നിങ്ങൾക്കൊരു ആശ്വാസമായിരിക്കും. മറ്റു മേഖലകളിലേക്ക് നിങ്ങളുടെ താല്പര്യത്തെ വഴിത്തിരിക്കുക, പ്രത്യേകിച്ചും നിങ്ങളുടെ ലക്ഷ്യങ്ങളെ വികസിപ്പിക്കുന്നതിൽ. ചക്രവാളത്തിനു അപ്പുറം നിങ്ങൾക്കായി എന്തോ ഒന്ന് കാത്തിരിക്കുന്നു, നിങ്ങൾ അത് താമസിക്കാതെ തന്നെ ആസ്വദിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സാധാരണ സാഹചര്യങ്ങളിൽ വ്യാകുലത സൃഷ്ടിക്കാൻ സാധ്യതയുള്ള കാര്യങ്ങളെ ഓർത്ത് ഇപ്പോൾ നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ലായെന്ന് നിങ്ങയുടെ ഗ്രഹനില സൂചിപ്പിക്കുന്നു. എന്നാൽ ഇന്നുവരെ അടിച്ചമർത്തിവച്ചിരുന്ന ഉപബോധ മനസിലെ ആഗ്രഹങ്ങള്‍ക്ക് നിങ്ങൾ ശ്രദ്ധ നല്‍കുക. കാലതാമസങ്ങൾ നിങ്ങളെ മുഷിപ്പിക്കുന്നെങ്കിൽ കുറച്ച് ദിവസത്തേക്ക് കൂടെ സഹിക്കുക, ഇനി ഏതാനും ചില ആഴ്ചകൾ മാത്രമേ അത് നീണ്ടുനിൽക്കുകയുള്ളു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഉജ്ജ്വല ഗ്രഹമായ ചൊവ്വ നിങ്ങളുടെ കാര്യങ്ങളിൽ ഒരു സ്വാധീനം ചെലുത്തിക്കൊണ്ട്, ആവേശം കൂടിക്കൂടി വരുന്നൊരു സമയത്തിന്റെ ഉത്‌ഘാടനം നടത്തുകയാണ്. സാഹസികതകൾ ആവശ്യമാണെങ്കിൽ അതെടുക്കുക, വിരോധാഭാസമെന്നവണ്ണം പരിണിതഫലം വിജയകരമാകാൻ സാധ്യത ഒരു തവണ മാത്രമേ ഉള്ളുവെന്ന് നിങ്ങൾക്കറിയാം. കൂടാതെ നിങ്ങളുടെ വഴി എത്രതന്നെ സുഗമമാണ് എന്ന് തോന്നിയാലും അതിന്റെ മഹിമ മറക്കരുത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook