Horoscope Today September 20, 2021: ഈയാഴ്ച ശുക്രൻ നിഗൂഢമായ കേതുവുമായി ഒത്തുചേരുന്നു. ഇത് നിലവിലെ കാര്യങ്ങളെ രൂപപ്പെടുത്തുന്ന ഒരു ഗ്രഹ ചിത്രമാണ്. ആദ്യം പ്രവർത്തിക്കുകയും പിന്നീട് ചിന്തിക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ടാകും, അതിനാൽ മത്സര മനോഭാവം മാറ്റി സഹകരണ മനോഭാവം പകരം വെയ്ക്കുന്നത് നല്ല മനസ്സുള്ള ആളുകളാണ്.
Read more: Horoscope of the Week (September 19 – September 25, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചൊവ്വയും രാഹുവും തമ്മിലുള്ള ആകർഷകമായ ബന്ധം നിങ്ങളുടെ ഗാർഹിക, കുടുംബ കാര്യങ്ങളിൽ ഒരു വഴിത്തിരിവായി മാറിയേക്കാം. കഠിനാധ്വാനത്തിലൂടെയാണ് മുന്നോട്ടുള്ള വഴി. തൊഴിൽപരമായ കാര്യങ്ങളിൽ, വിജയത്തിന്റെ താക്കോൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കുക എന്നതിലാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമ്പത്തിക വാർത്തകൾ ശുഭാപ്തിവിശ്വാസം നൽകുന്നവയാകാം. ദീർഘകാലമായി ആസൂത്രണം ചെയ്ത ഒരു സംരംഭത്തിൽ പദ്ധതിയുമായി സഹകരിക്കാൻ ഇത് ഉപയോഗപ്രദമാകും. നിങ്ങളുടെ ചാർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മർദ്ദങ്ങൾ സാമൂഹികമാണ്. അതിനാൽ നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോവാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
രസകരമായ വാർത്തകൾ നിങ്ങളെ ഒരു പുതിയ നടപടിക്രമത്തിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് അടിയന്തിര പ്രാധാന്യം അനുഭവപ്പെടുന്ന കാര്യങ്ങളുണ്ടാവും. നിങ്ങളുടെ ഭാവന ഉപയോഗിക്കുക, തോന്നലുകളെ പിന്തുടരുക, പ്രത്യേകിച്ച് ഏതെങ്കിലും ഹ്രസ്വ യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ. ഹൃദയത്തിന്റെ കാര്യങ്ങളിൽ നിങ്ങൾ ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു – എന്നാൽ നിങ്ങൾ വളരെ ആവേശഭരിതരായിരിക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരു പ്രത്യേക വ്യക്തിയെ നിരാശപ്പെടുത്തുന്നതിലേക്ക് നിങ്ങൾ അടുത്തെത്താം. പക്ഷേ അതിനെ മറികടക്കുന്നതിന് നിലവിലെ ഗ്രഹമാതൃകകൾ തീർച്ചയായും പ്രയോജനകരമാണെന്ന് തോന്നുന്നു. മറ്റ് ആളുകൾ ഇപ്പോൾ സ്വയം പ്രതിജ്ഞാബദ്ധരല്ലെന്ന് ഓർമ്മിക്കുക. സമയം ശരിയാകുന്നതുവരെ കാത്തിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചുറ്റും ധാരാളം ഊർജ്ജമുണ്ട്, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാതിരിക്കുന്നതിന് ഒരു കാരണവുമില്ല. നിങ്ങൾ വസ്തുക്കമ്പോളത്തിലാണെങ്കിൽ കച്ചവടത്തിൽ വ്യത്യസ്ത ഇടപെടലുകൾ നടത്തിയേക്കാം. പ്രായോഗിക തിരഞ്ഞെടുപ്പുകൾ നടത്താൻ തിരക്കുകൂട്ടരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇത് ഒരു വിശ്രമ ദിവസമാകാൻ സാധ്യതയില്ല. നിങ്ങളുടെ കാഴ്ചപ്പാടിൽ ഇതെല്ലാം വളരെ പോസിറ്റീവ് ആണെങ്കിലും ഗ്രഹങ്ങൾ എല്ലാവരിലും സമ്മർദ്ദം ചെലുത്തുന്നു. നിങ്ങൾ സാധാരണയായി അവഗണിക്കുന്ന സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുക. നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടത്തിലേക്ക് എതിരാളികളെ സ്വാഗതം ചെയ്യുന്നതും നിങ്ങൾ പരിഗണിച്ചേക്കാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ ആഗ്രഹിക്കുന്നത്ര തിരക്കിലായിരിക്കും, അതിനാൽ സുഹൃത്തുക്കളുടെയും കൂട്ടാളികളുടെയും ആവശ്യങ്ങൾക്ക് പകരം നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ സമയം ക്രമീകരിക്കുക. ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിക്കുമെന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. പക്ഷേ അവ പ്രായോഗികമാക്കുന്നതിന് നിങ്ങൾ പരിശ്രമിച്ചെങ്കിൽ മാത്രമാണ് അവ സാധ്യമാവുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വിവിധ പദ്ധതികളുടെ ആസൂത്രണ ഘട്ടത്തിലുള്ള ആഭ്യന്തര മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ പതിപ്പിക്കാം.ഒരു സമൂലമായ സമീപനം സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്ന വളരെയധികം കാര്യങ്ങളുണ്ട്. നിങ്ങൾ ഓർക്കേണ്ട മറ്റൊരു ഘടകം, കുട്ടികൾക്കും ചെറുപ്പക്കാർക്കും നിങ്ങളുടെ കൂടുതൽ സമയം ആവശ്യമാണ് എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
യാത്രയ്ക്കായി ഒരുങ്ങുന്നുവെങ്കിൽ അതിനായുള്ള, ക്രമീകരണങ്ങൾ എത്രയും വേഗം പൂർത്തിയാക്കുക. സമീപകാല സാഹചര്യങ്ങൾ അൽപ്പം സമ്മർദ്ദമുണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇപ്പോൾ നിങ്ങളുടെ പുതിയ ഉത്തരവാദിത്തങ്ങളും ചുമതലകളും നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോവാം. അടുത്ത ആഴ്ച ആരംഭത്തോടെ നിങ്ങൾ ആവശ്യമായ എല്ലാ മാറ്റങ്ങളും നടപ്പിലാക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
തൊഴിൽപരമായി, നിങ്ങൾക്ക് തിരക്കുള്ള സമയമാണ്. എന്നിരുന്നാലും നിങ്ങളുടെ ശ്രദ്ധ വൈകാരിക സങ്കീർണതകളിലേക്കും വ്യക്തിപരമായ ബന്ധങ്ങളിലേക്കും കൂടുതൽ കൂടുതൽ ആകർഷിക്കപ്പെടാം. ഒരു പ്രത്യേക വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾ സ്വയം ചോദിക്കണം. തുടർന്ന് നിങ്ങൾക്ക് അത് എങ്ങനെ നേടാനാകുമെന്ന് കണ്ടെത്തുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾക്ക് മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ സഹകരണത്തിന്റെ പാത നിങ്ങൾ പരിഗണിക്കും. ശരിയായ രീതിയിൽ ഒരു ചെറിയ പരിശ്രമവും ശ്രദ്ധയും ഉണ്ടെങ്കിൽ വിയോജിപ്പുകൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങളിൽ പെട്ട് പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സഹായിച്ചേക്കാം!
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
എല്ലാ പതിവ് ജോലികളിലും നിങ്ങൾ ഉദ്ദേശിച്ചതിലും കൂടുതൽ നേടാൻ കഴിയും. നിങ്ങൾ സ്വയം മുന്നിലെത്തിയേക്കാം, ഈ സാഹചര്യത്തിൽ സമ്മർദ്ദം വർദ്ധിക്കുമ്പോൾ നിങ്ങളുടെ ദീർഘവീക്ഷണത്തിന് നിങ്ങൾ നന്ദി പറയും. ഒരു മുന്നറിയിപ്പ് – പങ്കാളികളെ നിസ്സാരമായി കാണരുത്!
