കന്നി രാശിക്കാര്‍ക്കാണ് ഇന്ന് പ്രാധാന്യം. എനിക്ക് വളരെ പ്രിയപ്പെട്ട രാശിയാണിത്. പൊതുവെ ആളുകള്‍ വിചാരിക്കുന്നത് കന്നി രാശിക്കാര്‍ നാണക്കാരും ഒതുങ്ങി ജീവിക്കുന്നവരുമാണെന്നാണ്. പുരാതനകാലം മുതല്‍ക്കേ ഭൂമി ദേവിയെ ആളുകള്‍ ആരാധിച്ചിരുന്നു. പൊതുവെ കന്നിരാശിക്കാര്‍ വളരെ ശക്തരും സര്‍ഗാത്മകതയുള്ളവരും അല്‍പം രഹസ്യസ്വഭാവമുള്ളവരുമാണ്. ഇന്ന് നിങ്ങള്‍ ഏതെങ്കിലും കന്നി രാശിക്കാരെ കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് അല്‍പം ആദരം നല്‍കാന്‍ ശ്രമിക്കുക.
Read Here: Horoscope of the week (Sept 15-Sept 21, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഊര്‍ജ്ജത്തിന്‍റെയും അതുപോലെ തന്നെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ചൊവ്വ നിങ്ങളെ അധികച്ചെലവലുകള്‍ നടത്താന്‍ പ്രോല്‍സാഹിപ്പിച്ചേക്കാം. പൊതുവെ നിങ്ങള്‍ക്ക് സമൃദ്ധിയും ലാഭവും കൊണ്ടുവരുന്ന ദിവസമാണെന്നാണ് കാണുന്നതെങ്കിലും വാഗ്ദാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ കണ്ണടച്ച് എടുക്കാതെ നന്നായ് ആലോചിച്ച് ചെയ്യുക. മുന്നറിയിപ്പുകള്‍ എത്ര ചെറുതാണെങ്കിലും വായിക്കാന്‍ മറക്കരുത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങള്‍ അക്ഷയമുള്ളതോ, അസഹിഷ്ണുതയുള്ളതോ ആയ ആളല്ലെന്ന് ബോധ്യമുണ്ടെങ്കിലും ഇപ്പോള്‍ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തണം. പകുതി വഴിയില്‍ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നതിനാലാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു ഉപദേശം നല്‍കിയത്. ശാന്തമായിരുന്ന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
വ്യാപാരഇടപാടുകള്‍ വര്‍ധിക്കുന്ന ദിവസമാണ്. വലിയ കൊടുക്കല്‍ വാങ്ങലുകളും, വീട്ടില്‍ തന്നെയുള്ള വസ്തുവിഭജനവും, ഭൂമി ഇടപാടുകളുമെല്ലാം ഇതില്‍പ്പെടും. എന്നിരുന്നാലും ഇത് വിലപേശാനുള്ള സമയമല്ലെന്നോര്‍ക്കുക. അധികമായ് ചെലവാക്കാന്‍ നിങ്ങള്‍ക്കുണ്ടാകുന്ന പ്രേരണ കൂട്ടുകച്ചവടങ്ങളിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ധാരാളിത്തം നിങ്ങളുടെ സുരക്ഷിതമായ ചുറ്റുപാടിനെ തകര്‍ത്തേക്കുമെന്നും ഓര്‍മിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് അപ്പുറത്തേക്ക് നോക്കിയാല്‍ നിങ്ങളുടെ മനസ്സിന്‍റെ ഉണര്‍വ്വും വ്യക്തിപരമായ അനുഗ്രഹങ്ങളും വലിയ സമ്പാദ്യം തന്നെയാണ്. ആത്മവിശ്വാസത്തോടെയുള്ള ന പ്രവര്‍ത്തികളും അനാവശ്യ കാര്യങ്ങളെ കണ്ണടച്ച് ഒഴിവാക്കുന്നതിലൂടെയും ചെറുവിരല്‍ കൊണ്ട് ചുറ്റുമുള്ള പ്രശ്നങ്ങളെ നിങ്ങള്‍ക്ക് അതിജീവിക്കാനാവും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
കാര്യങ്ങളെ തിരിച്ചറിയുന്നതിനും ശരിയായ ചിന്തകള്‍ മനസ്സിലുണ്ടാവുന്നതും വഴി അനുഗ്രഹിക്കപ്പെടുന്ന ദിവസമാണ്. എന്നിരുന്നാലും നല്ലതും ചിന്തയും തിരിച്ചറിയാല്‍ എല്ലായ്പ്പോഴും കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പലപ്പോഴും കാര്യങ്ങളെല്ലാം മൂടപ്പെട്ട നിലയിലാണെങ്കില്‍ സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയുക എളുപ്പമല്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിയമപരമായ ഇടപാടുകള്‍ക്കായ് സഹപ്രവര്‍ത്തകരെയോ കീഴ്ജീവനക്കാരെയോ ചുമതലപ്പെടുത്തുമ്പോള്‍ അക്കാര്യങ്ങളെക്കുറിച്ചുള്ള കരുതലുകള്‍ നിങ്ങള്‍ക്കും വേണം. അതുപോലെ ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശാലമനസ്സും വേണം. പ്രതികാരത്തിനായല്ല, നീതിക്ക് വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നതെന്ന് ഓര്‍മ വേണം.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
സാമ്പത്തീക ഇടപാടുകളുടെ പേരില്‍ മറ്റുള്ളവരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും വൈകാരികമായ് ചൂഷണം ചെയ്യാന്‍ നിങ്ങളുടെ പണം ഉപയോഗിക്കുമ്പോഴും നിങ്ങള്‍ക്ക് അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഓര്‍മയുണ്ടായിരിക്കുന്നത് നല്ലതാണ്. ഇതുപോലെയുള്ള കുതന്ത്രങ്ങള്‍ നാളെ നിങ്ങളുടെ തന്നെ മുഖത്തടിക്കാനിടയുണ്ട്. അതുകൊണ്ട് നേരായ മാര്‍ഗ്ഗത്തില്‍ കാര്യങ്ങള്‍ ചെയ്യുക എന്നാണ് ഉപദേശിക്കാനുള്ളത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
അടുത്ത ചുവട് വയ്ക്കുന്നതിനെക്കുറിച്ച് അല്ലെങ്കില്‍ അടുത്ത ഒരു ഘട്ടത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ആഴ്ചയുടെ അവസാനം വരെ കാത്തുനില്‍ക്കേണ്ടതില്ല. എല്ലാത്തിലുമുപരി ഇപ്പോഴത്തെ ഗ്രഹനിലകളുടെ പ്രഭാവത്താല്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് വിജയമുണ്ടാകുമെന്നാണ് കാണുന്നത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നല്ലൊരു തുടക്കത്തിനായുള്ള നിങ്ങളുടെ തീരുമാനമെന്നത്, നിങ്ങളുടെ ഉള്ളിലുള്ള തീവ്രമായ ആഗ്രഹങ്ങളുടെ തുടര്‍ച്ചയാണ്. സ്വയം പ്രചോദിപ്പിക്കുക എന്നത് വളരെ നല്ല കാര്യമാണെങ്കിലും തെറ്റായ വഴിയിലേക്ക് പോകാനിടവരരുത്. നിങ്ങളുടെ മനസ്സിലുള്ള പേടികളും ആകുലതകളും അത്ര കാര്യമാക്കേണ്ടതില്ലെന്നാണ് ഗ്രഹനില കാണിക്കുന്നത്. ചിലപ്പോള്‍ നിങ്ങളുടെ സങ്കല്‍പങ്ങള്‍ തന്നെ തിരിച്ചടി തരാനിടയുള്ളതിനാല്‍ കരുതിയിരിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നുവരെ ലഭിച്ചേക്കാവുന്ന ഒരു സമയമാണ്. സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും കൂടെ അസ്വസ്ഥതകളും കാണുന്നുണ്ട്. നിങ്ങളുടെ പരിഗണന ആവശ്യമുളളവരുടെയടുത്ത് വളരെ സൌമ്യമായ് ഇടപെടുക. അങ്ങനെയല്ലാത്ത ആളുകളോട് ഉറച്ച നിലപാട് തന്നെ സ്വീകരിക്കാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
രണ്ട് ദിശകളിലേക്കും പിടിച്ചുവലിക്കപ്പെടുന്നതായ് നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകളും അതുപോലെ തന്നെ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളും വീണ്ടും പരിശോധിക്കുക. വരും ദിവസങ്ങളില്‍ വീടും ബന്ധുക്കളും,വൈകാരികതയും ബുദ്ധിശക്തിയും, സങ്കല്‍പങ്ങളും പ്രായോഗികതയും തമ്മില്‍ പൊരുത്തക്കേടുകള്‍ അനുഭവപ്പെട്ടേക്കാം. സത്യം കിടക്കുന്നത് എന്തായാലും മറ്റൊരു ദിശയിലാണെന്നാണ് ഗ്രഹനില കാണിക്കുന്നത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും വേണ്ടി സ്വരമയുര്‍ത്തുന്ന ഒരാളായിരിക്കാം നിങ്ങള്‍. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും താളത്തിനൊത്ത് തുള്ളാന്‍ നില്‍ക്കാതെ, അവരെക്കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. അങ്ങനെ ചെയ്യുന്നത് ആരെയും മുറിപ്പെടുത്തുമെന്നും തോന്നുന്നില്ല.