സൂര്യനും ചന്ദ്രനും തമ്മിൽ വീണ്ടും കൂടിക്കാഴ്ചയിലെത്തുന്നു. വാസ്തവത്തിൽ, നമ്മൾ വർഷത്തിലെ ഏറ്റവും രസകരമായ ഒരു വിന്യാസത്തിലേക്ക് പോകുന്നു, ഇത് അസ്ഥിരമായ അഭിനിവേശങ്ങളെയും അനിയന്ത്രിതമായ വികാരങ്ങളെയും പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ട്. അതാണ് പ്രവചിക്കപ്പെട്ടത്. വ്യക്തതയോടെയും ശാന്തതയോടെയും അവബോധത്തോടെയും തുടരുക എന്നതാണ് ഉപദേശം. ഒപ്പം സഹിഷ്ണുത പുലർത്തുകയും വഴക്കമുള്ളതാവുകയും ചെയ്യുക എന്നതും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഉപദേശം സ്വീകരിക്കുന്നതിനേക്കാൾ അത് നൽകുന്നതിലാണ് നിങ്ങൾക്ക് താൽപര്യമെന്ന് തോന്നുന്നു, പക്ഷേ വീട്ടിലെ ആളുകൾ ഉപദേശങ്ങൾക്ക് മറുപടി നൽകിയാൽ ആശ്ചര്യപ്പെടരുത്. പ്രണയത്തിൽ, അതുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട അഭിലാഷങ്ങളുമായി ചേർന്നുനിൽക്കുന്നു, ഇത് പൊതുവെ തികച്ചും നല്ലതായ ഒരു കാര്യമാണ്! ഒരു പഴയ ബന്ധത്തിന് ഒരു സഹായഹസ്തം ആവശ്യമായി വന്നേക്കാം, അതിനാൽ അതിനായി തയ്യാറാകുക.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിങ്ങൾ വൈകാരികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കാനൊരുങ്ങുന്നു. നിങ്ങളിൽ നിന്ന് മികച്ചത് നേടിയ ആളുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നിമിഷമല്ല ഇത്, നിങ്ങളുടെ അവസരം വരുമ്പോൾ എന്തുചെയ്യാനാകുമെന്ന് കാര്യമായി ചിന്തിക്കേണ്ട ഒരു മികച്ച സമയമാണിത്. നിങ്ങൾ മനസിലാക്കുന്നുവെന്ന് എനിക്ക് ഉറപ്പുള്ളതിനാൽ, തിരക്കുകൂട്ടേണ്ട ആവശ്യമില്ല.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

ഒരു പുതിയ പങ്കാളിത്തം വീട്ടിൽ വലിയ ഭാഗ്യം കൊണ്ടപവരും. ആദ്യം, നിങ്ങൾക്ക് ഒരു ചെറിയ നിരാശയെ പരസ്യമായും ധൈര്യത്തോടെയും നേരിടേണ്ടി വന്നേക്കാം. അത് നന്നായി കൈകാര്യം ചെയ്യുക, നിങ്ങളുടെ തുടർന്നുള്ള വിജയം വലുതായിരിക്കും. കൂടാതെ, പുതിയ സാമൂഹിക പ്രവർത്തനങ്ങൾ പരീക്ഷിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് സ്വയം ആസ്വദിക്കാനാവുന്നതെന്തെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾ അഭിലാഷങ്ങൾ നിറഞ്ഞ ഒരു ചിഹ്നത്തിലാണ് ജനിച്ചതെന്നും നിങ്ങൾക്ക് പലതും പൂർത്തിയാക്കാനുണ്ടെന്നും നിങ്ങൾ എല്ലായ്പ്പോഴും ഓർക്കണം. നിങ്ങൾ ഇത് മറക്കുകയും നിങ്ങൾ എല്ലായ്പ്പോഴും മൃദുവും സംവേദനക്ഷമതയുള്ളതുമായ വ്യക്തിയാണെന്ന് സങ്കൽപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്ന നിമിഷം, നിങ്ങൾക്ക് പ്രധാന അവസരങ്ങൾ നഷ്‌ടപ്പെടും, നിങ്ങളുടെ പ്രതീക്ഷകൾ ഉതിർന്നുവീഴാൻ തുടങ്ങും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങൾ എല്ലായ്പ്പോഴും ദീർഘകാല വീക്ഷണം കൈക്കൊള്ളുകയും ഓരോ വഴിത്തിരിവിലും നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും വേണം. നിങ്ങളുടെ സ്വന്തം ആവശ്യങ്ങളും അഭിലാഷങ്ങളും പരിപാലിക്കേണ്ട സമയമാണിത്. നിങ്ങളെ ഇനി മുതൽ ആരുടെയും വരുതിയിൽ നിർത്താനാവില്ലെന്ന് ഇത് വ്യക്തമാക്കുന്നു. മറ്റെന്തെങ്കിലും ചിന്തിക്കുന്ന ആളുകൾക്ക് ഒരു ഞെട്ടലിന് വഴിയൊരുങ്ങിയേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിഗമനങ്ങളിലേക്ക് പോകുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ആരെയെങ്കിലും തെറ്റായി കാണാനുള്ള സാധ്യത നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ? ഒരു പങ്കാളിയുടെ പെരുമാറ്റത്തെ യഥാർത്ഥത്തിൽ എന്താണോ, അതേരീതിയിൽ കണക്കാക്കുന്നതിനുപകരം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി നിങ്ങൾ കൂടുതൽ വ്യാഖ്യാനിച്ചിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പങ്കാളികളുടെയും ബന്ധങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല, കാരണം നിങ്ങൾക്ക് നിങ്ങളെയാണ് കൈകാര്യം ചെയ്യാനാവുക. ഭാവിയിൽ നിങ്ങൾക്ക് വിശ്വസ്തരായ സഖ്യങ്ങൾ ആവശ്യമായി വരാമെന്നതിനാൽ, ജോലിസ്ഥലത്ത് നിങ്ങൾ ആളുകളുമായി ഇടപഴകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കാനുള്ള തീരുമാനമെടുക്കുക എന്നതിലൂടെ ശാരീരിക ക്ഷേമം പരിഗണിക്കുന്നതിനുള്ള ഒരു ഫലപ്രദമായ നിമിഷമാണിത്. കടുപ്പമായവയിലേക്ക് പോകേണ്ട ആവശ്യമില്ല – വിവേകത്തോടെയിരിക്കുക. നിങ്ങൾ അതിലായിരിക്കുമ്പോൾ, എന്നെന്നേക്കുമായി മാറ്റിവയ്ക്കുന്നതിനുപകരം ഒരു പുതിയ താൽപ്പര്യം പിന്തുടരുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ചില അടിസ്ഥാന ഗുണങ്ങൾ ഇന്ന് ശക്തിപ്പെടുത്തിയിരിക്കുന്നു, പ്രത്യേകിച്ചും നിങ്ങളുടെ സാഹസികതയും ഒപ്പം പുതിയ ജീവിതശൈലികളും ആശയങ്ങളും പരീക്ഷിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയും. പരാജയം ഒഴിവാക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും അത്യാവശ്യമായ എന്തെങ്കിലും ഉപദേശം നിങ്ങൾ എടുത്തിരിക്കുന്നിടത്തോളം കാലം പുതിയ കാര്യങ്ങളിലേക്കുള്ള ചുവടുവയ്പിനായി ഭയപ്പെടരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് നൂറ്റിപത്ത് ശതമാനം ഉറപ്പില്ലെങ്കിൽ ബന്ധങ്ങളുടേതായ കാര്യങ്ങൾ അന്തിമമാക്കാൻ ഇത് നല്ല നിമിഷമല്ല എന്നതിന് ശക്തമായ കാരണങ്ങളുണ്ട്. എന്നിരുന്നാലും, പുതിയ പങ്കാളിത്തത്തിലേക്ക് സ്വയം മാറാനും, ജീവിതകാലത്തേക്കുള്ള പുതിയ ചങ്ങാതിമാരെ നേടാനുമുള്ള ഒരു മികച്ച കാലഘട്ടമാണിത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്രശംസയോ അംഗീകാരമോ തീർച്ചയായും നിങ്ങൾക്ക് അർഹതപ്പെട്ടതാണ്. പക്ഷേ മുഖസ്തുതികൾ ഒരിക്കലും നിങ്ങളുടെ തലയിൽ കയറരുത്. കൂടാതെ, അലംഭാവത്തെ കൈകാര്യം ചെയ്യാൻ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾ ഒരു നിമിഷം നിങ്ങളുടെ പ്രശസ്തിയുടെ ആശ്വാസത്തിൽ വിശ്രമിക്കുകയാണെങ്കിൽ, അവസരങ്ങൾ നിങ്ങളുടെ പിടിയിൽ നിന്ന് തെന്നിമാറാൻ തുടങ്ങും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചെലവ് വർദ്ധിച്ചേക്കാം, പക്ഷേ ഇപ്പോൾ അത് പ്രാധാന്യമർഹിക്കുന്നില്ല. കാൽപനിക സന്തോഷത്തിനായി നിങ്ങൾ ഒരു ശ്രമം നടത്തുക എന്നതാണ് അതിലും പ്രധാനം. അന്തിമമായ വിശകലനത്തിൽ, ഒരു പ്രത്യേക വ്യക്തിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണകോണിൽ മാറ്റം വരുത്താനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചാണ് എല്ലാമിരിക്കുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook