നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരാഴ്ചയിലെ മാറ്റങ്ങളുണ്ടാകുന്ന ദിവസമാണിന്ന്. ഗ്രഹങ്ങളെല്ലാം അതനുസരിച്ചുള്ള നിലകളിലായിരിക്കും ഇന്ന്. പൊതുവെ നിലവിലുള്ളതില്‍ നിന്ന് ഒരു മാറ്റത്തിന് എല്ലാവരേയും പ്രേരിപ്പിക്കുന്ന അവസ്ഥയിലാണ് ഗ്രഹങ്ങളെല്ലാം നിലയുറപ്പിക്കുക. എന്നിരുന്നാലും നമ്മെളെല്ലാവരും നമ്മുടെ ലക്ഷ്യത്തിലെത്താന്‍ സ്വയം തീരുമാനങ്ങളെടുത്ത് അത് പൂര്‍ത്തിയാക്കാന്‍ അനുയോജ്യമായ സമയം നോക്കിയിരിക്കുന്നവരാണ്. അതാണ് മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗവും.
Read Here: Horoscope Today September 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
അടുത്തിടെയുണ്ടായ ചില അസ്വസ്ഥതകള്‍ക്ക് ശേഷം, വൈകാരികമായ് നിങ്ങള്‍ക്ക് പിന്തുണ നല്കി മാനസീകസുഖം നല്കുന്ന രീതിയിലാണ് ചന്ദ്രന്റെ നീക്കങ്ങള്‍. വസ്തു ഇടപാട് നടത്തുന്നവരെ സംബന്ധിച്ച് അനുകൂലമായ സമയമാണെന്നാണ് കാണുന്നത്. അതുപോലെ തന്നെ നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളോട് അനുഭാവമുള്ള പങ്കാളികളെ ലഭിക്കാനും ഇടയുണ്ട്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഈ രാശിക്കാരില്‍ ചിലര്‍ക്ക് അവരുടെ പ്രതിഭയ്ക്കനുസരിച്ച് അവസരങ്ങള്‍ വന്നേക്കാവുന്ന ദിവസമാണ്. വിദേശത്തുളള ബന്ധങ്ങളും പ്രയോജനപ്പെട്ടേക്കാം. താത്വികമായ ചില പ്രശ്നങ്ങളുണ്ടാകാനുമിടയുണ്ട്. ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഒരു ധാരണലഭിച്ചാല്‍ അവിടെ എത്താനുള്ള ചെറിയ വിശദാംശങ്ങള്‍ പോലും നിങ്ങള്‍ക്ക് കണ്ടെത്താനാകും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങള്‍ മറന്നുപോയ പല കാര്യങ്ങളും തീരുമാനങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് ചുറ്റുമുള്ളവര്‍ എത്താനിടയുണ്ട്. വീട്ടിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, പങ്കാളിയെ അവരുടെ വഴിക്ക് വിടാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവും വന്നേക്കാം. പങ്ക് ചേര്‍ന്നുള്ള പദ്ധതികളില്‍ എപ്പോഴും ശ്രദ്ധ വേണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
മുഴുവനായും നമ്മളെത്തന്നെ മനസ്സിലാക്കുക എന്നത് നടക്കാത്ത സ്വപ്നമാണെങ്കിലും അടുത്തകാലത്തുണ്ടായ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയുന്നതിന് വഴിയൊരുക്കിയിട്ടുണ്ടാകേണ്ടതാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് ഗ്രഹനിലയില്‍. അതുപോലെ തന്നെ നിങ്ങളുടെ പഴയകാല വിജയങ്ങള്‍ നിങ്ങളെ കൂടുതല്‍ ഉല്സാഹഭരിതരാക്കും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍ ഔദ്യോഗികരംഗത്ത് നിങ്ങള്‍ക്ക് ശോഭനമായ ഒരു ഭാവി ഉറപ്പാക്കുന്നുണ്ടെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. എന്നിരുന്നാലും വളരെ കരുതലോടെയിരിക്കേണ്ട സമയമാണെന്നാണ് ഉപദേശിക്കാനുള്ളത്. മുന്നോട്ട് വഴികളില്‍ ധൃതിപിടിക്കാതെ, പതിയിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്താനും ശ്രമിക്കണം. ജീവിതം നന്നായ് പോകുന്ന സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ദിവാസ്വപ്നങ്ങളില്‍ നിന്നും സങ്കല്പങ്ങളില് നിന്നും മാറി പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. എത്ര ചെറിയ കാര്യങ്ങളാണെങ്കിലും പ്രത്യക്ഷത്തില്‍ തീരെ പ്രാധാന്യമില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും അവഗണിക്കരുത്. പഴയ സുഹൃത്തുക്കള്‍ പറയുന്നത് തീരെ കേള്‍ക്കാതിരിക്കരുത്. നിങ്ങള്‍ക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും അവരില്‍ നിന്ന് ലഭിക്കാനിടയുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ പോകുന്ന സമയമല്ല. മനസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം ആണ് ഇപ്പോള്‍ സാധ്യമാവുന്നതും വിശ്വസിക്കാവുന്നതും. അതുകൊണ്ട് തന്നെ കൂടുതല്‍ വിശദമായ് പറയാനുമാകുന്നില്ല. എന്ത് ചെയ്യുന്നതിന് മുന്‍പും നന്നായ് ആലോചിച്ച് വേണം ചെയ്യാണമെന്ന മുന്നറിയിപ്പാണ് ഗ്രഹനില നല്‍കുന്നത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഒന്നുകില്‍ നിങ്ങള്‍ നിങ്ങളുടെ സ്വപ്നത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത ഒരു സ്വപ്നത്തിന് പുറകെ പാഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തുതന്നെയായാലും ഗ്രഹങ്ങളെല്ലാം ശ്രമിക്കുന്നത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയുന്നതിനുള്ള അവസരമൊരുക്കാനാണ്. ഒരു കാര്യത്തെ നിങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ അതിനായ് എത്രമാത്രം പ്രയത്നിക്കുന്നുവോ, അത് നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
പുതിയ ചില സുഹൃത്തുക്കള്‍ നിങ്ങളുടെ പൊതുജീവിതത്തെ കൂടുതല്‍ സജീവമാക്കും. ജോലി സ്ഥലത്ത് സംഭവിക്കുന്ന പലതും വെല്ലുവിളി ഉയര്‍ത്താന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരോടുള്ള നിങ്ങളുടെ മനോഭാവത്തിലും പ്രവര്‍ത്തിയിലും പുനരാലോചന നടത്തുകയും വേണ്ട മാറ്റങ്ങള്‍ വരുത്താവുന്നതുമാണ്. കഴിവ് തന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ പ്രധാനം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ജീവിതം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് വ്യക്തിപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് പൂര്ത്തിയാക്കാനുള്ളതായ് കാണുന്നുണ്ട്. നിങ്ങള്‍ അങ്ങോട്ട് കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്നേഹപ്രകടനവുമായ് പലരും വന്നേക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസ്ഥയിലാണ് നിങ്ങളെങ്കില്‍ അവരുടെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് വേണ്ടത് ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പാഠങ്ങള്‍ പഠിക്കാനാണ് പ്രയാസം. അടുത്ത നാലഞ്ച് ദിവസത്തിനുള്ളില്‍ നിങ്ങളുടെ യാഥാസ്ഥിതികമനോഭാവവും ചില കാര്യങ്ങളില്‍ ഉള്ള നിര്‍ബന്ധബുദ്ധിയും പലതരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും വഴി തെളിക്കും. എത്രത്തോളം പ്രതിരോധിച്ച് നില്‍ക്കാനും മാറ്റങ്ങളുണ്ടാക്കാനാകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ആഴ്ചയുടെ അവസാനം ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവര്ക്കും ധാരണയുണ്ട്. നിയമ ഇടപാടുകളും അതുപോലെ തന്നെ യാത്രാ പദ്ധതികളും ശ്രദ്ധയോടെ വേണമെന്നാണ് നക്ഷത്രങ്ങളുടെ സ്ഥാനം സൂചന നല്‍കുന്നത്. കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ ബോധ്യം വേണം. അല്ലെങ്കില്‍ പങ്കാളി തെറ്റായ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയാല്‍ അവരെ പഴിക്കാന്‍ നിങ്ങള്‍ക്കാവില്ല.